ഇനി സിബിഐക്ക് ചോദ്യം ചെയ്യാം ;ജയരാജന്‍ ജയിലില്‍.

കണ്ണൂര്‍:ഒടുവില്‍ ജയരാജനെ ജയിലെത്തിച്ചു. കതിരൂര്‍ മനോജ് വധക്കേസിലെ പ്രതിസ്ഥാനത്തുള്ള സിപിഐ.(എം). ജില്ലാ സെക്രട്ടറി പി.ജയരാജന്‍ ജയിലെത്തും മുമ്പേ സിബിഐ. സംഘം ജയിലിനകത്ത് നിലയുറപ്പിച്ചു കഴിഞ്ഞിരുന്നു. സിബിഐ., ഡി.വൈ.എസ്പി. ഹരി ഓം പ്രകാശിന്റെ നേതൃത്വത്തില്‍ ഒരു സംഘം ഉദ്യോഗസ്ഥര്‍ 11 മണിക്കു മുമ്പുതന്നെ ജയിലിനകത്തെത്തിയിരുന്നു. കോടതി നിര്‍ദേശിച്ചതു പോലെ ഇന്നു മുതല്‍ മൂന്ന് ദിവസത്തെ ചോദ്യം ചെയ്യാനുള്ള അവസരം സിബിഐ.ക്ക് ലഭിക്കില്ല. ഉച്ച 12 മണിയോടെയാണ് പ്രത്യേക ആംബുലന്‍സില്‍ ജയരാജന്‍ ജയിലിലെത്തിയത്. വേണ്ടി വന്നാല്‍ ജയരാജനെ വീണ്ടും ചോദ്യം ചെയ്യാന്‍ കോടതിയെ സമീപിക്കുമെന്ന് സിബിഐ. വൃത്തങ്ങള്‍ പറയുന്നു. സിബിഐ.,എസ്പി. ജോസ് മോഹനനും സ്ഥലത്തെത്തിയിട്ടുണ്ട്.

കതിരൂര്‍ മനോജ് വധക്കേസില്‍ 25 ാം പ്രതിയായ സിപിഐ.(എം). ജില്ലാ സെക്രട്ടറി പി.ജയരാജന്‍ കണ്ണൂര്‍ ജയിലിലെത്തി. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും 9.40 ഓടെ ഡിസ്ച്ചാര്‍ജ് ചെയ്ത ജയരാജനെ 12 മണിയോടെയാണ് ജയിലിലേക്ക് കൊണ്ടു വന്നത്. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ജയരാജനെ ചോദ്യം ചെയ്യണമെന്നാണ് നിര്‍ദേശിച്ചിട്ടുള്ളത്. പൊലീസ് കസ്റ്റഡിയില്‍ ജയരാജനെ വിട്ടു കിട്ടണമെന്ന ആവശ്യം കോടതി അനുവദിക്കുകയുണ്ടായില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മറ്റ് ആരുടേയും ഇടപെടലുകളൊന്നും ഇല്ലാത്ത സ്ഥലത്ത് അന്വേഷണ സംഘത്തിന് ചോദ്യം ചെയ്യാുള്ള സൗകര്യം ഒരുക്കണമെന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതു പ്രകാരമാണ് ചോദ്യം ചെയ്യാന്‍ വന്‍ സജ്ജീകരണം ഒരുക്കിയത്. പ്രത്യേക മുറിയില്‍ സി.സി.ടി.വി. സംവിധാനം സജ്ജീകരിച്ചിട്ടുണ്ട്. സിബിഐ. സംഘത്തിനുള്ള ഇരിപ്പിടങ്ങളും ഒരുക്കിയിട്ടുണ്ട്.

മനോജ് വധക്കേസില്‍ അവസാന ചാര്‍ജ് ഷീറ്റ് നല്‍കാന്‍ സിബിഐ. ഒരുക്കം തുടങ്ങിട്ടുണ്ട്. കുറ്റപത്രത്തില്‍ ചേര്‍ക്കാനുള്ള കാര്യങ്ങള്‍ മൂന്നുദിവസത്തെ ചോദ്യം ചെയ്യലിനുള്ളില്‍ ലഭിക്കുമെന്നാണ് സിബിഐ. കരുതുന്നത്. ആദ്യ ദിവസം ചോദ്യം ചെയ്യാന്‍ ഇത്രയേറെ താമസിച്ചത് ബിജെപി ആര്‍.എസ്. എസിന്റെ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ജയരാജന് ഇത്രയും ദിവസത്തെ ജയില്‍ ശിക്ഷ ഒഴിവാക്കിയത് ആഭ്യന്തര വകുപ്പിന്റെ ഒത്താശയോടെയാണെന്ന് അവര്‍ ആരോപിക്കുന്നു. 12 മണിയോടെ ജയരാജന്‍ ജയിലിനകത്തേക്ക് കടന്നു.

പുറത്ത് സിപിഐ.(എം) നേതാക്കളായ ഇ.പി. ജയരാജന്‍, എം വി ജയരാജന്‍ എന്നിവരുടെ നേതൃത്വത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ജയരാജന് അഭിവാദ്യം അര്‍പ്പിക്കാന്‍ എത്തിയിരുന്നു. പ്രത്യഭിവാദ്യം ചെയ്താണ് ജയരാജന്‍ ജയിലിനകത്തേക്ക് പ്രവേശിച്ചത്. മനോജ് വധക്കേസില്‍ കോടതി ഒരുമാസത്തേക്ക് റിമാന്റ് ചെയ്‌തെങ്കിലും ജയരാജന്‍ ഇന്ന് ആദ്യമായാണ് ജയിലിലെത്തുന്നത്.

Top