ജമ്‌നാനഗര്‍: ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റീവ ജഡേജയുടെ നേരെ പൊലീസുകാരന്റെ കൈയ്യേറ്റശ്രമം. ഗുജറാത്തിലെ ജമ്‌നാനഗറില്‍ വച്ച് ഇവരുടെ കാറും പോലീസ് കോണ്‍സ്റ്റബിളിന്റെ ഇരുചക്രവാഹനവുമായി ചെറുതായി തട്ടി ഒരു അപകടമുണ്ടായിരുന്നു. ഇതാണ് കൈയ്യേറ്റത്തിന് കാരണം.
ഇതേത്തുടര്‍ന്ന് പോലീസുകാരന്‍ റീവയെ തള്ളിമാറ്റുകയും മുടിക്കുത്തില്‍ പിടിക്കുകയും ചെയ്തു. സംഭവം കണ്ടുകൊണ്ടിരുന്ന ആളുകള്‍ ചേര്‍ന്ന് ഇയാളെ പിടിച്ചുമാറ്റുകയായിരുന്നുവെന്ന് ദൃക്‌സാക്ഷി പറഞ്ഞു.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
റീവയ്ക്ക് ആവശ്യമായ എല്ലാ സഹായവും നല്‍കിയതായും പൊലീസുകാരനെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് സൂപ്രണ്ട് പ്രദീപ് സെജ്വല്‍ അറിയിച്ചു. സംഭവം നടക്കുമ്പോള്‍ ജഡേജയുടെ മാതാവും കാറില്‍ ഉണ്ടായിരുന്നു.
Tags: jedaja wife


