രണ്ട് ജറ്റ് എയര്‍വെയ്‌സ് വിമാനങ്ങള്‍ കൂട്ടിയിടിച്ചു; സംഭവം ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി എയര്‍പോര്‍ട്ടില്‍; വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

ന്യൂഡല്‍ഹി: രണ്ട് ജറ്റ് വിമാനങ്ങള്‍ കൂട്ടിയിടിച്ചു. ഡല്‍ഹി ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. വന്‍ ദുരന്തം തലനാരിഴക്കാണ് ഒഴിഞ്ഞുപോയത്. ആഭ്യന്തര സര്‍വീസ് നടത്തുന്ന രണ്ട് ജെറ്റ് എയര്‍വെയ്‌സ് വിമാനങ്ങള്‍ പറന്നുയരാന്‍ തുടങ്ങുന്നതിനിടെ കൂട്ടിയിടിക്കുകയായിരുന്നു.

ഞായറാഴ്ച വൈകിട്ട് മൂന്നു മണിയോടെയാണ് സംഭവം. റണ്‍വേ 29 ലൂടെ പട്‌നയിലേക്ക് പറന്നുയരാന്‍ തുടങ്ങിയ വിമാനത്തിന്റെ വാല്‍ ഭാഗം സമീപത്തുണ്ടായിരുന്ന ശ്രീനഗര്‍ വിമാനത്തിന്റെ ചിറകില്‍ തട്ടുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിമാനത്താവള അധികൃതരും വിമാന കമ്പനി അധികൃതരും ആര്‍ക്കും പരിക്കേറ്റിട്ടുണ്ടോ എന്ന് വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ ആര്‍ക്കും പരിക്കില്ലെന്ന് പൊലീസ് അറിയിച്ചു. ശ്രീനഗര്‍ വിമാനത്തിന് ചെറിയ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
സംഭവത്തെക്കുറിച്ച് എയര്‍പോര്‍ട്ട് അഥോറിറ്റി അന്വേഷണം ആരംഭിച്ചു.

അപകടം വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുകയോ മറ്റ് വിമാന സര്‍വീസുകളെ തടസപ്പെടുത്തുകയോ ചെയ്തിട്ടില്ല. അപകടത്തിനിടയാക്കിയ രണ്ടു വിമാനങ്ങളും ടാക്‌സി ബേയിലേക്ക് മാറ്റി.

Top