കൊച്ചി: ജിഷകൊലപാതകേസില്‍ ഒരാഴ്ച്ചക്കുള്ളില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പ്രതിയെ അറസ്റ്റ് ചെയ്യാന്‍ പുതിയ അന്വേഷണ സംഘത്തിന് ആഭ്യന്തരവകുപ്പ് നിര്‍ദ്ദേശം നല്‍കി. ജിഷകേസില്‍ മുന്‍ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ പുതിയ രാഷ്ട്രീയ യുദ്ധത്തിനായി ഉപയോഗപ്പെടുത്തുമെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാരിന് ക്ഷീണം തട്ടാത്ത വിധത്തില്‍ പ്രതികളെ പെട്ടെന്ന് പിടികൂടാന്‍ നിര്‍ദ്ദേശം നല്‍കയിരിക്കുന്നത്.
സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ ജിഷ വധക്കേസില്‍ കോണ്‍ഗ്രസ് നേതാവിനെതിരെ അന്വേഷണം ശക്തമാക്കണമെന്നാവശ്യപ്പെട്ട് വിഎസ്മാധ്യമങ്ങളെ കാണാനിരക്കെയാണ് കേസില്‍ നിര്‍ണ്ണായക വെളിപ്പെടുത്തല്‍ ഉണ്ടാകുന്നത്. വിഎസ് അച്യുതാനന്ദന് ലഭിച്ച വിവരങ്ങളില്‍ ഈ കോണ്‍ഗ്രസ് നേതാവിനെ കുറിച്ചുള്ളതായിരുന്നു. ഈ റിപ്പോര്‍ട്ടാണ് കേസിന്റെ ഗതിമാറ്റിയെഴുതിയത്. ഇപ്പോള്‍ ആരോപണത്തിന്‍െ മുനയില്‍ നില്‍ക്കുന്ന കോണ്‍ഗ്രസ് നേതാവിന്റെ പ്രധാന ബിസിനസായ പാറമടകളില്‍ ഏറിയ പങ്കും കണ്ണൂര്‍ ജില്ലയിലാണ്. സിപിഎം ഉന്നത നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ബിസിനിസുകാരാണ് ഈ നേതാവിന്റെ മക്കളും അത് കൊണ്ട് തന്നെ സിപിഎം രാഷ്ട്രീയത്തിലും കോളിളക്കങ്ങള്‍ സൃഷ്ടിക്കാന്‍ ജിഷ കേസിനാകും. അതിനാല്‍ ഇത്തരമൊരു വിവാദത്തിലേയ്ക്ക് കാര്യങ്ങള്‍ എത്തിക്കാതെ പ്രതികളെ പിടികൂടാനാണ് പുതിയ അന്വേഷണ സംഘം ശ്രമിക്കുക.
ജിഷ വധക്കേസില്‍ നിര്‍ണ്ണായമായ വിവരങ്ങള്‍ വിഎസ് അച്യുതാനന്ദന് ലഭിച്ചതായി ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡ് ഇന്നലെ വെളിപ്പെടുത്തിയിരുന്നു. ഈ വാര്‍ത്ത കേരളത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ചു. ഇതിനു പിന്നാലെയാണ് പൊതുപ്രവര്‍ത്തകനായ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ പരാതി പ്രസിദ്ധീകരിച്ചത്.
പുതിയ മന്ത്രി സഭ അന്വേഷണ സംഘത്തെ പുതുക്കുകയും ചെയ്തു. ജിഷ വധക്കേസ് അട്ടിമറിയ്ക്കാനുള്ള നീക്കങ്ങളുമായി പിണറായി സര്‍ക്കാര്‍ നീങ്ങിയാല്‍ വിഎസ് ഇടപെടുമെന്നുള്ള സൂചനകള്‍ ഉളളതിനാല്‍ ജാഗ്രതയോടെയായിരിക്കും ആഭ്യന്തരവകുപ്പ് കാര്യങ്ങള്‍ നീക്കുക. ഈ ഒറ്റ കേസില്‍ ആഭ്യന്തരമന്ത്രിയുടേയും മുഖ്യമന്ത്രിയുടേയും മുഖം നഷട്‌പ്പെുന്നത് ഇടതുസര്‍ക്കാര്‍ കടുത്ത പ്രതിരോധത്തിലാകുമെന്നതും യഥാര്‍ത്ഥ പ്രതികളെ പിടികൂടുക എന്നത് പിണറായി വിജയന്റേയും ആവശ്യമായിരിക്കുകയാണ്. എന്നാല്‍ ഇതിനുമേലെ വരുന്ന സമ്മര്‍ദ്ദങ്ങളെ ഒരു ഭാഗത്തും വിഎസിന്റെ ഇക്കാര്യത്തിലുള്ള ജാഗ്രതയും സര്‍ക്കാരിനെ കൂടുതല്‍ വിഷമത്തിലാക്കും.


