അമ്മയെ അപമാനിച്ച ജോമോന്‍ പുത്തന്‍പുരയ്ക്കലിനെതിരെ നിയമ നടപടി സ്വീകരിക്കും; തെറ്റായ പ്രചരണമെന്ന് ജീഷയുടെ സഹോദരി ദീപ

കൊച്ചി: തന്റെ കുടുംബത്തെ അപമാനിക്കുന്ന തരത്തില്‍ പ്രചരണം നടത്തിയ ജോമോന്‍ പുത്തന്‍പുരയ്ക്കലിനെതിരെ നടപടി സ്വീകരിക്കുമെന്ന് പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ സഹോദരി ദീപ. എന്റെയും അനുജത്തിയുടേയും പിതാവ് ഒരാള്‍ തന്നെയാണ്. കള്ളക്കഥകളാണ് പ്രചരിക്കുന്നതെന്നും ഇവര്‍ പറഞ്ഞു.

പിപി തങ്കച്ചനെതിരെയുള്ള ആരോപണങ്ങള്‍ നിഷേധിച്ച് ജിഷയുടെ കുടുംബാംഗങ്ങളു രംഗത്തെത്തിയിരിക്കുകയാണ്. ഇതേടെ കേസിലെ വെളിപ്പെടുത്തലുകളോട് കുടുംബാംഗങ്ങല്‍ സഹകരിക്കില്ലെന്ന് സൂചനകളാണ് പുറത്ത് വരുന്നത്. നേരത്തെ പിപി തങ്കച്ചനും ആരോപണങ്ങള്‍ നിഷേധിച്ച് രംഗന്ന് വന്നിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജിഷയുടെ അമ്മ രാജേശ്വരി 20 വര്‍ഷക്കാലത്തിലധികമായി പെരുമ്പാവൂരിലെ ഉന്നത കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ ജോലി ചെയ്തിരുന്നു. ഇക്കാലത്ത് ഈ നേതാവിന് ജനിച്ച കുഞ്ഞാണ് ജിഷയെന്നാണ് കത്തില്‍ ചൂണ്ടിക്കാട്ടുന്നത്. താന്‍ ഉന്നത കോണ്‍ഗ്രസ് നേതാവിന്റെ മകളാണെന്ന് തിരിച്ചറിഞ്ഞ ജിഷ പെരുമ്പാവൂരിലെ ഈ നേതാവിന്റെ വീട്ടില്‍ നേരിട്ടെത്തി സ്വത്തില്‍ അവകാശം ചോദിച്ചെന്നും അത് തരാതിരുന്നതോടെ ഡിഎന്‍എ ടെസ്റ്റ് നടത്തി പിതൃത്വപരിശോധന നടത്താന്‍ അപേക്ഷ നല്‍കുമെന്ന് പറയുകയുമായിരുന്നുവത്രെ. ഇതേത്തുടര്‍ന്നാണ് ജിഷ കൊല്ലപ്പെട്ടതെന്നാണ് പരാതിയില്‍ ജോമോന്‍ ആരോപിക്കുന്നത്. ഈ പരാതി നിയുക്ത മുഖ്യമന്ത്രിക്കു പുറമെ ഡിജിപിക്കും സമര്‍പ്പിച്ചിട്ടുണ്ട്.

ജിഷയുടെ മൃതദേഹം തിടുക്കത്തില്‍ ദഹിപ്പിക്കാന്‍ പൊലീസ് നടപടിയുണ്ടായതും ജിഷയുടെ പോസ്റ്റുമോര്‍ട്ടം നടത്തിയതിലുണ്ടായ വീഴ്ചയുമെല്ലാം ഈ കൊലപാതകത്തിനു പിന്നിലുള്ളവരെ രക്ഷിക്കാനുണ്ടായ നീക്കമായിരുന്നെന്നും ജോമോന്‍ ആരോപിച്ചിരുന്നു. പെരുമ്പാവൂരിലെ ഉന്നത കോണ്‍ഗ്രസ് നേതാവ് നിയമിപ്പിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ അന്വേഷണത്തില്‍ മനപ്പൂര്‍വം വീഴ്ചവരുത്തിയെന്നും തെളിവുകള്‍ നശിപ്പിച്ചെന്നും ജോമോന്‍ പരാതിയില്‍ കുറ്റപ്പെടുത്തിയിരുന്നു

 

Top