ജിഷ വധം: വിചാരണ ഇന്ന് തുടങ്ങും

കൊച്ചി: നിയമ വിദ്യാര്‍ത്ഥിയായിരുന്ന ജിഷവധക്കേസിലെ വിചാരണ ഇന്ന് എറണാകുളം സെഷന്‍സ് കോടതിയില്‍ തുടങ്ങും. ജിഷയുടെ അമ്മ രാജേശ്വരി, നാസര്‍ എന്നിവരെയാണ് ഇന്ന് വിസ്തരിക്കുന്നത്. വിചാരണ നീട്ടിവെക്കണമെന്ന പ്രതി അമീര്‍ ഉള്‍ ഇസ്ലാമിന്റെ അഭിഭാഷകന്‍ ആളൂരിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല.
കേസില്‍ തുടരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ജിഷയുടെ അച്ഛന്‍ പാപ്പുനല്‍കിയ ഹര്‍ജി ഇന്ന് പരിഗണിക്കും. ഏപ്രില്‍ 28നാണ് പെരുമ്പാവൂര്‍ വട്ടോളിപ്പടിയിലെ ഒറ്റമുറി വീട്ടില്‍ ദളിത് നിയമ വിദ്യാര്‍ത്ഥി ജിഷ കൊല്ലപ്പെട്ടത്.

Top