ജിഷയുടെ കൊലപാതകം:ജിഷയുടെ വീടിനടുത്തെ താമസക്കാരനായ ഒരാള്‍ അടക്കം രണ്ടു ബസ് ഡ്രൈവര്‍മാര്‍ കസ്റ്റഡിയില്‍

കൊച്ചി:പുറംമ്പോക്കില്‍ പതിനഞ്ചുവര്‍ഷത്തിലധികമായി ഒറ്റമുറിയില്‍ താമസിക്കുന്ന ദലിത് പെരുമ്പാവൂരിലെ ജിഷയുടെ മരണവുമായി ബന്ധപ്പെട്ടു രണ്ടു ബസ് ഡ്രൈവര്‍മാരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരില്‍ ഒരാള്‍ ജിഷയുടെ വീടിനടുത്തെ താമസക്കാരനാണ്.
പ്രദേശവാസികളെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണു രണ്ടു ബസ് ഡ്രൈവര്‍മാരെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

ഇതില്‍ ജിഷയുടെ അയല്‍വാസിയായ ഡ്രൈവറെ രണ്ടു ദിവസം മുന്‍പാണു കസ്റ്റഡിയിലെടുത്തത്. ഇന്നലെ രാത്രി ഇയാളുടെ സുഹൃത്തിനേയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കേസുമായി ബന്ധപ്പെട്ട വിവരം ചോദിച്ചറിയാന്‍ പൊലീസ് മകനെ വിളിപ്പിച്ചെന്നും, എന്നാല്‍ ഏതു സ്റ്റേഷനിലേക്കാണു കൊണ്ടുപോയതെന്ന് അറിയില്ലെന്നും ജിഷയുടെ അയല്‍വാസിയായ ഡ്രൈവറുടെ പിതാവ് ഏഷ്യാനെറ്റ് ന്യൂസിനോടു പറഞ്ഞു

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top