ജിഷയെ ക്രൂരമായി പീഡിപ്പിച്ച് കൊന്നയാളെ കിട്ടി; പോലീസ് രേഖാചിത്രം പുറത്തുവിട്ടു

jisha-murder

കൊച്ചി: ജിഷയെ ക്രൂരമായി പീഡിപ്പിച്ച് കൊന്നയാള്‍ ഉടന്‍ അറസ്റ്റിലാകും. കൊലപാതകിയെക്കുറിച്ച് അന്വേഷണ സംഘത്തിന് വ്യക്തമായ ധാരണ ലഭിച്ചു. കൊല നടത്തിയാളുടെ രേഖാ ചിത്രം പോലീസ് പുറത്തുവിട്ടു. ഈ ഫോട്ടോയില്‍ കാണുന്നയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കില്‍ ഉടന്‍ പോലീസുമായി ബന്ധപ്പെടാനാണ് നിര്‍ദ്ദേശം.

5 അടി 7 ഇഞ്ച് ഉയരം, വെളുത്ത നിറം, മെലിഞ്ഞ ശരീരം, ചീകാത്ത മുടി എന്നീ അടയാളങ്ങളോടു കൂടിയതുമായ ആളിന്റെ രേഖാചിത്രമാണ് പുറത്തു വിട്ടത്. എറണാകുളം റൂറല്‍ ഡിപിസി 9497996979, പെരുമ്പാവൂര്‍ ഡിവൈഎസ്പി 9497990078, കുറുപ്പംപടി എസ്ഐ 9497987121 എന്നീ നമ്പരുകളില്‍ അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സാക്ഷി മൊഴികളുടെ അടിസ്ഥാനത്തിലാണ് പുതിയ രേഖാചിത്രം തയ്യാറാക്കിയത്. ജിഷ കൊല്ലപ്പെട്ട ദിവസം സംശയകരമായ സാഹചര്യത്തില്‍ കണ്ടയാളുടെ രേഖാചിത്രങ്ങളാണ് പുതുതായി തയാറാക്കിയത്. ജിഷയുടെ വീടിനു പുറത്തുകണ്ട ആളുടെ രേഖാചിത്രം നേരത്തേ തയാറാക്കിയെങ്കിലും അതുമായി സാമ്യമുള്ള ആരെയും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഒന്നാമത്തെ രേഖാചിത്രം ജിഷയുടെ വീടിനുസമീപത്തെ ഇരിങ്ങോള്‍ക്കാവില്‍ സംശയാസ്പദമായി കണ്ട 30-40 വയസ് തോന്നിക്കുന്ന ആളുടേതാണ്.

ജിഷ കൊല്ലപ്പെട്ട ദിവസം ഇരിങ്ങോള്‍ക്കാവില്‍ കണ്ട ഇയാളെക്കുറിച്ച് വിവരം നല്‍കിയത് അന്നു കാവിലെത്തിയ ചില വിദ്യാര്‍ഥികളാണ്.പുതിയ രേഖാചിത്രം കൊലപാതകത്തിന് ശേഷം ജിഷയുടെ വീട്ടില്‍നിന്ന് ഇറങ്ങിപ്പോയെന്ന് കരുതുന്നയാളുടേതാണ്. ഇയാളുടെ പുതിയ രേഖാചിത്രം അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ വരച്ചതില്‍ നിന്നു തികച്ചും വ്യത്യസ്തമാണ്.

Top