ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ കണ്ടെത്തിയ കൊവിഡ് വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിക്കുന്നു. ജൂലൈ പകുതിയോടെ പരീക്ഷണാടിസ്ഥാനത്തില്‍ വാക്‌സിന്‍ മനുഷ്യരില്‍ കുത്തിവെക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. നേരത്തെ സെപ്റ്റംബറില്‍ അവസാന ഘട്ട പരീക്ഷണം നടത്തുമെന്നായിരുന്നു കമ്പനി അറിയിച്ചത്. ഇപ്പോള്‍ ഇത് രണ്ടു മാസം മുന്നോട്ടേക്ക് നീക്കിയിരിക്കുകയാണ്.
18-55 വയസ്സിനിടയിലുള്ളവരിലും 65 വയസ്സുവരെയുള്ളവരും ഉള്‍പ്പെടെ 1045 പേരിലാണ് വാക്‌സിന്‍ പരീക്ഷണം നടത്തുന്നത്. യു.എസിലും ബെല്‍ജിയത്തിലുമാണ് വാക്‌സിന്‍ പരീക്ഷണം നടത്തുന്നത്.
അടുത്ത വര്‍ഷത്തോടെ 100 കോടി കൊവിഡ് വാക്സിന്‍ ഡോസുകള്‍ നിര്‍മിക്കാന്‍ യു.എസ് സര്‍ക്കാരും ജോണ്‍സണ്‍ ആന്റ് ജോണ്‍സണും ധാരണയായിരുന്നു. ഇതുവരെ ലോകത്താകെ 10 കൊവിഡ് വാക്‌സിനുകളാണ് പരീക്ഷണാടിസ്ഥാനത്തില്‍ മനുഷ്യരില്‍ കുത്തിവെച്ചിരിക്കുന്നത്.