കൂടത്തായി കൊലപാതക കേസിൽ ജോളിയുള്‍പ്പെടെയുള്ള മൂന്ന് പ്രതികളുടെ കസ്റ്റഡി കാലാവധി നീട്ടി.ജോളിക്ക് നിരവധി പുരുഷന്‍മാരുമായി ബന്ധമുണ്ടായിരുന്നു

താമരശ്ശേരി: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യ പ്രതി ജോളിയുള്‍പ്പെടെയുള്ള മൂന്ന് പ്രതികളുടെ കസ്റ്റഡി കാലാവധി നീട്ടി. ജോളിയെ കൂടാതെ പ്രതി പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്ന മാത്യു, പ്രജികുമാര്‍ എന്നിവരുടെ കസ്റ്റഡി കാലാവധിയാണ് രണ്ട് ദിവസത്തേക്ക് നീട്ടിയിരിക്കുന്നത്.

അന്വേഷണങ്ങള്‍ക്കും തെളിവെടുപ്പിനുമായി പ്രതികളെ വിട്ടു നല്‍കേണ്ട ആവശ്യമുള്ളതിനാലാണ് കാലാവധി നീട്ടി നല്‍കിയത്. മൂന്ന് ദിവസത്തേക്കായിരുന്നു പോലീസ് ആവശ്യപ്പെട്ടിരുന്നത് എങ്കിലും കോടതി രണ്ട് ദിവസമാണ് അനുവദിച്ചത്. പ്രതികളുടെ ജാമ്യാപേക്ഷ ശനിയാഴ്ച പരിഗണിക്കാനും താമരശ്ശേരി കോടതി തീരുമാനിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രജികുമാറാണ് സയനൈഡ് എത്തിച്ചതെന്നും അത് കൊണ്ട്‌വന്നത് കോയമ്പത്തൂരില്‍ നിന്നുമാണെന്നും വ്യക്തമായ സാഹചര്യത്തില്‍ ഇവരെ തെളിവെടുപ്പിനായി കോയമ്പത്തൂരിലേക്ക് കൊണ്ടുപോകുമെന്നാണ് സൂചന.പോലീസിനെതിരെയോ ചോദ്യംചെയ്യലിലോ പരാതികളില്ലെന്ന് പ്രതികള്‍ കോടതിയില്‍ വ്യക്തമാക്കി.

കസ്റ്റഡി നീട്ടരുതെന്ന് ആവശ്യപ്പെട്ട് പ്രതിഭാഗം അഭിഭാഷകര്‍ രംഗത്തെത്തിയിരുന്നു. പ്രജികുമാറിന്റെ ഭാര്യ നല്‍കിയ പ്രത്യേക അപേക്ഷ പ്രകാരം ഭാര്യയുമായി സംസാരിക്കാന്‍ പ്രജികുമാറിന് കോടതി 10 മിനിറ്റ് സമയം അനുവദിച്ചു. നിലവില്‍ റോയി തോമസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലാണ് പ്രതികളെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

അതേസമയം ജോളി ജോസഫിന് നിരവധി പുരുഷന്‍മാരുമായി ബന്ധമുണ്ടായിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു. രണ്ടാം ഭര്‍ത്താവ് ഷാജുവുമായുള്ള വിവാഹ ശേഷം ജോളി ബിഎസ്എന്‍എല്‍ ജീവനക്കാരാനയ ജോണ്‍സണുമായി അടുപ്പം സൂക്ഷിച്ചിരുന്നു. ജോണ്‍സണുമായി ജോളി നിരവധി സ്ഥാലങ്ങളില്‍ യാത്ര പോയതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.അതേസമയം ജോളിയുമായുള്ള ജോണ്‍സണിന്‍റെ ബന്ധം എതിര്‍ത്തതിന് ക്രൂരപീഡനമാണ് ജോണ്‍സണിന്‍റെ ഭാര്യയ്ക്ക് നേരിടേണ്ടി വന്നതെന്നാണ് റിപ്പോര്‍ട്ട്. പള്ളി വികാരി ഉള്‍പ്പെടെ വിഷയത്തില്‍ ഇടപെട്ടിട്ടും ജോണ്‍സണുമായുള്ള ബന്ധം ജോളി ഉപേക്ഷിച്ചിരുന്നില്ലെന്ന് മനോരമ റിപ്പോര്‍ട്ടില്‍ പറയുന്നു.


ജോളിയുമായി ഏറ്റവും അധികം നേരം ഫോണില്‍ സംസാരിച്ചിരുന്ന വ്യക്തിയാണ് ജോണ്‍സണ്‍ എന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇതോടെ ജോണ്‍സണെ ചുറ്റിപറ്റി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ജോളിയ്ക്ക് സിം എടുത്ത് നല്‍കിയത് ഉള്‍പ്പെടെ ജോണ്‍സണാണെന്ന് കണ്ടെത്തിയതോടെ അന്വേഷണ സംഘം ഇയാളെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചിരുന്നു.

എന്നാല്‍ ചോദ്യം ചെയ്യലില്‍ ജോളിയുമായി സൗഹൃദം മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നായിരുന്നു ജോണ്‍സണ്‍ മൊഴി നല്‍കിയത്. കൂടുതല്‍ ചോദ്യം ചെയ്തതോടെ ജോളിയുമായി സിനിമ കാണാന്‍ പോയിരുന്നുവെന്നും കുടുംബവുമായി ഒന്നിച്ച് യാത്ര ചെയ്തിരുന്നുവെന്നും ജോണ്‍സണ്‍ പോലീസിന് മൊഴി നല്‍കി.

എന്നാല്‍ ജോണ്‍സണിന്‍റേയും ജോളിയുടേയും ഫോണുകള്‍ പരിശോധിച്ചതോടെ ഇരുവരും തമ്മില്‍ വെറും സൗഹൃദം മാത്രമായിരുന്നില്ലെന്ന് പോലീസ് കണ്ടെത്തി. കോയമ്പത്തൂരൂം ബെംഗളൂരും ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ഇരുവരും യാത്ര പോയിട്ടുണ്ടെന്നും പോലീസിന് വിവരം ലഭിച്ചു. കൂടത്തായി കൊലപാതകത്തിലും ജോണ്‍സണ് ബന്ധമുണ്ടോയെന്ന് അന്വേഷിക്കുകയാണ് പോലീസ് .

പിന്നീട് ഇരുവരുടേയും കുംടുംബം ഏറെ അടുത്തു. എന്നാല്‍ ജോളിയുടേയും ജോണ്‍സണിന്‍റേയും ഇടപെടലില്‍ സംശയം തോന്നിയ ജോണ്‍സണിന്‍റെ ഭാര്യ ഇരുവരേയും താക്കീത് ചെയ്തു. അതേസമയം ഇരുവരും ബന്ധം ഉപേക്ഷിക്കാന്‍ തയ്യാറായില്ല. ഇതോടെ ബന്ധുക്കളും കൂടാത്തായി പള്ളി വികാരിയും വിഷയത്തില്‍ ഇടപെട്ടു.

പിന്നാലെ ജോളി ജോണ്‍സണിന്‍റെ വീട്ടിലേക്ക് വരുന്നതും ഇടപെടുന്നതെല്ലാം അവസാനിച്ചു. എന്നാല്‍ ഇതിന്‍റെ പേരില്‍ ജോണ്‍സണ്‍ ഭാര്യയെ ക്രൂരമായി ആക്രമിച്ചിരുന്നുവത്രേ. മര്‍ദ്ദനവും പീഡനവും ഏറിയതോടെ ജോണ്‍സണിന്‍റെ ഭാര്യ പോലീസില്‍ ജോണ്‍സണെതിരെ പരാതി നല്‍കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.പോലീസ് ജോണ്‍സണെ വിളിച്ച് താക്കീത് ചെയ്തു. പ്രശ്നം രൂക്ഷമായെങ്കിലും ജോണ്‍സണിന്‍റെ ബിഎസ്എന്‍എല്ലിലെ ജോലി നഷ്ടമാകാതിരിക്കാന്‍ ഒടുവില്‍ ഒത്തുതീര്‍പ്പിലെത്തി. ഇതിനിടെ ജോണ്‍സണിന്‍റെ ഭാര്യയെ കൊലപ്പെടുത്താനും ശ്രമിച്ചിരുന്നുവെന്ന് ജോളി മൊഴി നല്‍കിയിട്ടുണ്ട്. അതേസമയം അധ്യാപികയായ ഭാര്യയേയും രണ്ട് മക്കളേയും ജോണ്‍സണ്‍ ഇതോടെ ഉപേക്ഷിച്ചു.

Top