ഭർത്താവ് റോയിയെ കൊല്ലണമെന്ന് നേരത്തെ തീരുമാനിച്ചു.മാത്യുവിനെ കൊന്നത് മദ്യത്തില്‍ വിഷം ചേര്‍ത്ത്. ഒപ്പം മദ്യപിച്ചു. ഭക്ഷണത്തില്‍ കീടനാശിനി ചേര്‍ത്ത് അന്നമ്മയെ കൊലപ്പെടുത്തി.ക്രൂരത കേട്ട് ഞെട്ടിത്തരിച്ച് പോലീസ്

കോഴിക്കോട്: ജോളി കുടുംബാംഗങ്ങളെ കൊന്ന രീതികളാണ് പുറത്ത് വന്നിരിക്കുന്നത്. ജോളി ഓരോ കൊലപാതകങ്ങളും ആസൂത്രിതമായും അതിദാരുണമായിട്ടുമാണ് സംഭവിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ വരാനുണ്ടെന്നാണ് പോലീസ് നല്‍കുന്ന സൂചന. അന്നമ്മയെ ഭക്ഷണത്തില്‍ കീടനാശിനി ചേര്‍ത്താണ് കൊലപ്പെടുത്തിയത്. അതേസമയം ജോളിയെ കൊലപാതകം നടത്തിയ വീട്ടിലെത്തിച്ച് പോലീസ് തെളിവ് ശേഖരിച്ചിരുന്നു. കൊല്ലാന്‍ ഉപയോഗിച്ച കീടനാശിനിയുടെ കുപ്പിയും പോലീസ് കണ്ടെടുത്തിരുന്നു. അതേസമയം ആല്‍ഫൈന്റെ മരണത്തില്‍ മാത്രമാണ് ജോളി നിഷേധ സ്വഭാവം പുലര്‍ത്തിയത്. ചോദ്യം ചെയ്യലില്‍ ജോളി എല്ലാം കാര്യങ്ങളും പറഞ്ഞെന്നാണ് സൂചന.


കൊലപാതക പരമ്പരയില്‍ റോയി തോമസിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കാനാണ് അന്വേഷണ സംഘത്തിന്‍റെ നീക്കം. ഒരോ മരണവും പ്രത്യേക കേസായി രജിസ്റ്റര്‍ ചെയ്തതും ഈ നീക്കത്തിന്‍റെ ഭാഗമായിട്ടാണ്. റോയി തോമസിന്‍റെ മരണത്തില്‍ മാത്രമാണ് ഇതുവരെ പോലീസിന് ശാസ്ത്രീയമായ തെളിവ് കണ്ടെത്താന്‍ സാധിച്ചിട്ടുള്ളത്. മറ്റ് 5 മരണങ്ങളില്‍ മൃതദേഹാവശിഷ്ടങ്ങളുടെ ശാസ്ത്രീയ പരിശോധനാ ഫലം വൈകുമെന്നതിനാല്‍ റോയ് തോമസിന്‍റെ മരണം കൊലപാതകമാമെന്ന് തെളിയിക്കലാണ് പോലീസിന്‍റെ ആദ്യ ലക്ഷ്യം. ഈ കേസില്‍ പരമാവധി തെളിവുകള്‍ ശേഖരിച്ചും സാഹചര്യത്തെളിവുകളെ കൂട്ടിയിണക്കുന്ന സാക്ഷിമൊഴികള്‍ ഉള്‍പ്പെടുത്തിയും കുറ്റപത്രം തയ്യാറാക്കാനാണ് പോലീസ് നീക്കം.

റോയ് തോമസിനെ കൊല്ലണമെന്ന് നേരത്തെ തന്നെ ജോളി തീരുമാനിച്ചിരുന്നു. ഇയാളെ മദ്യത്തില്‍ സയനൈഡ് ചേര്‍ത്ത് നല്‍കിയാണ് കൊലപ്പെടുത്തിയത്. ഇയാള്‍ക്കൊപ്പം മദ്യപിച്ചിരുന്നുവെന്നും ജോളി പറഞ്ഞു. അതേസമയം മാത്യുവിനെയും മദ്യത്തില്‍ വിഷം ചേര്‍ത്താണ് കൊലപ്പെടുത്തിയത്. സിലിയെ കൊല്ലാന്‍ റോയ് തോമസിനെ കൊന്ന അതേ രീതിയാണ് പരീക്ഷിച്ചത്. വൈറ്റമിന്‍ ക്യാപ്‌സൂളില്‍ സയനൈഡ് നിറച്ചായിരുന്നു കൊലപാതകം.


കൂടത്തായി കൊലപാതക പരമ്പരയില്‍ ചോദ്യം ചെയ്യലുമായി അന്വേഷണം ശക്തമായിയ പോലീസിനെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. അന്നമ്മയെ വളരെ ആസൂത്രിതമായിട്ടാണ് ജോളി ഇല്ലാതാക്കിയത്. ഭക്ഷണത്തില്‍ കീടനാശിനി ചേര്‍ത്ത് നല്‍കുകയായിരുന്നു. അതേസമയം വൈറ്റമിന്‍ കാപ്‌സ്യൂള്‍ കഴിക്കാറുള്ള ടോം തോമസിനെ അതേ മരുന്നില്‍ സയനൈഡ് നിറച്ച് നല്‍കിയാണ് കൊലപ്പെടുത്തിയത്. ഞെട്ടിക്കുന്ന കാര്യങ്ങളാണ് പോലീസ് ജോളിയില്‍ നിന്ന് ചോദിച്ചറിഞ്ഞത്.

അന്നമ്മയ്ക്ക് ശേഷം നടന്ന അഞ്ച് കൊലപാതകങ്ങളും മാത്യുവിന് അറിയാമായിരുന്നുവെന്ന് പോലീസ് പറയുന്നു. പ്രജുകുമാറിന്റെ കൈയ്യില്‍ നിന്ന് സയനൈഡ് വാങ്ങിയാണ് മാത്യു ജോളിക്ക് നല്‍കിയത്. എന്നാല്‍ മാത്യുവുമായി പ്രജുകുമാറിന് ആറുവര്‍ഷത്തെ പരിചയം മാത്രമാണുള്ളതെന്ന് പോലീസ് വ്യക്തമാക്കി. ഇതോടെ ഇതിന് മുമ്പ് മാത്യുവിന് സയനൈഡ് എവിടെ നിന്ന് ലഭിച്ചെന്ന കാര്യത്തില്‍ വ്യക്തത ആവശ്യമാണ്. പെരുച്ചാഴിയെ കൊല്ലാനാണെന്ന് പറഞ്ഞാണ് മാത്യു പ്രജുകുമാറില്‍ നിന്ന് സയനൈഡ് വാങ്ങിയത്.


അന്നമ്മയ്ക്ക് ശേഷം നടന്ന അഞ്ച് കൊലപാതകങ്ങളും മാത്യുവിന് അറിയാമായിരുന്നുവെന്ന് പോലീസ് പറയുന്നു. പ്രജുകുമാറിന്റെ കൈയ്യില്‍ നിന്ന് സയനൈഡ് വാങ്ങിയാണ് മാത്യു ജോളിക്ക് നല്‍കിയത്. എന്നാല്‍ മാത്യുവുമായി പ്രജുകുമാറിന് ആറുവര്‍ഷത്തെ പരിചയം മാത്രമാണുള്ളതെന്ന് പോലീസ് വ്യക്തമാക്കി. ഇതോടെ ഇതിന് മുമ്പ് മാത്യുവിന് സയനൈഡ് എവിടെ നിന്ന് ലഭിച്ചെന്ന കാര്യത്തില്‍ വ്യക്തത ആവശ്യമാണ്. പെരുച്ചാഴിയെ കൊല്ലാനാണെന്ന് പറഞ്ഞാണ് മാത്യു പ്രജുകുമാറില്‍ നിന്ന് സയനൈഡ് വാങ്ങിയത്.

പൊന്നാമറ്റം വീട്ടില്‍ നിന്ന് ഗുളികകളും കീടനാശിനിയുടെ കുപ്പികളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ജോളിയുടെ വിദ്യാഭ്യാസ രേഖകള്‍ അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല. ആധാര്‍, റേഷന്‍ കാര്‍ഡ് എന്നിവയും വീട്ടില്‍ ഇല്ലെന്നാണ് ജോളി പറയുന്നത്. അതേസമയം ജോളി ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണുകളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ജോളിയുടെ മക്കളാണ് ഫോണുകള്‍ കൈമാറിയത്.

അതേസമയം ജോളിയെ കൊലപാതകം നടത്തിയ വീട്ടിലെത്തിച്ച് പോലീസ് തെളിവ് ശേഖരിച്ചിരുന്നു. കൊല്ലാന്‍ ഉപയോഗിച്ച കീടനാശിനിയുടെ കുപ്പിയും പോലീസ് കണ്ടെടുത്തിരുന്നു. എന്നാല്‍ ഇപ്പോഴത്തെ വെളിപ്പെടുത്തല്‍, ഓരോ കൊലപാതകങ്ങളും ആസൂത്രിതമായും അതിദാരുണമായിട്ടുമാണ് സംഭവിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ വരാനുണ്ടെന്നാണ് പോലീസ് നല്‍കുന്ന സൂചന.

Top