കോഴിക്കോട് :കൂടത്തായിയില്‍ ഒരു കുടുംബത്തിലെ ആറ് പേര്‍ കൊല്ലപ്പെട്ട സംഭവത്തി ല്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കും. കൊലപാതകം നടത്താന്‍ സയനൈഡിന് പുറമേ മറ്റു വിഷ പദാര്‍ഥങ്ങള്‍കൂടി ഉപയോഗിച്ചതായി ജോളി മൊഴിനല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസിൽ കൂടുതൽ പേരെ അറസ്റ്റ് ചെയ്യാൻ പോലീസ് നീക്കം നടത്തുന്നത്.
അതേസമയം പതിനേഴ് വർഷം കഴിഞ്ഞിട്ടും സത്യം പുറത്ത് വന്നതിൽ സന്തോഷമെന്ന് കൊല്ലപ്പെട്ട റോയിയുടെ സഹോദരിയും മകനും. തെറ്റ് ആര് ചെയ്താലും ശിക്ഷിക്കപ്പെടണമെന്ന് റോയിയുടെ മകൻ റോമോ പറഞ്ഞു.മാതാപിതാക്കളുടെ മരണം കൊലപാതകം ആണെന്ന് സംശയിച്ചില്ലായിരുന്നു, ഞാനും സഹോദരനും സത്യം പുറത്ത് കൊണ്ട് വരാൻ ഒരുപാട് ബുദ്ധിമുട്ടി, ക്രൈംബ്രാഞ്ചില്‍ പുർണ്ണ വിശ്വാസം ഉണ്ടായിരുന്നെന്നും റോയിയുടെ സഹോദരി റെഞ്ചി പറഞ്ഞു.
ഓസ്യത് വ്യാജമാണ് എന്ന് നേരത്തേ ബോധ്യപ്പെട്ടതാണ്, കൂടുതൽ സത്യങ്ങൾ പുറത്തു വരേണ്ടതുണ്ടെന്നും അവർ കൂട്ടി ചേർത്തു.തെറ്റ് ചെയ്തവർ ആരായാലും ശിക്ഷിക്കപ്പെടണമെന്നായിരുന്നു റോയിയുടെ മകൻ റോമോയുടെ പ്രതികരണം. വർഷങ്ങൾ എത്ര കഴിഞ്ഞാലും സത്യം ഒരിക്കൽ പുറത്തുവരുമെന്ന് തെളിയിക്കപ്പെട്ടു കഴിഞ്ഞെന്നും തങ്ങൾക്ക് കിട്ടേണ്ട ഉത്തരം കിട്ടിക്കഴിഞ്ഞെന്നും റെഞ്ചി വ്യക്തമാക്കി.
ആദ്യ ഭർത്താവ് ഒഴികെയുള്ള മറ്റ് അഞ്ചു പേരുടെ കൊലപാതകത്തെ ക്കുറിച്ചുള്ള നിര്‍ണ്ണായക വിവരങ്ങള്‍ കൂടി പോലീസിന് ലഭിച്ചതായാണ് സൂചന. ഇത് സംബന്ധിച്ച് അറസ്റ്റിലായ ജോളിയിൽ നിന്ന് കൃത്യമായ വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്. സയനൈഡ് അല്ലാതെ മറ്റ് ചില വിഷ വസ്തുക്കളും കൊലപാതകത്തിന് ഉപയോഗിച്ചിട്ടുണ്ടെന്നാണ് പൊലീസിന് ലഭിച്ച സൂചന. ഇതിന് ജോളിയെ ആരൊക്കെ സഹായിച്ചു എന്നതുൾപ്പടെയുള കാര്യങ്ങൾ പൊലീസ് പരിശോധിച്ച് വരുന്നുണ്ട്.
ജോളിയുമായി അടുപ്പമുള്ള 11 പേരെ പോലീസ് നിരീക്ഷിച്ച് വരികയാണ്. കൊലപാതകങ്ങള്‍ നടന്ന കൂടത്തായി പൊന്നാമറ്റം ടോം തോമസിന്റെ വീട്ടിൽ ഫോറൻസിക് സംഘം പരിശോധന നടത്തി. കഴിഞ്ഞദിവസം കല്ലറ തുറന്നു നടത്തിയ പരിശോധനയുടെ വിശദാംശങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കാൻ എസ്പി ഫോറൻസിക് വിഭാഗത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം കൊലപാതക പരമ്പരകളുടെ ഞെട്ടിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്തേക്ക്. പോലീസ് കേസ് അന്വേഷിച്ചിരുന്നില്ലെങ്കില്‍ ഇനിയും കൊലപാതകം നടക്കുമായിരുന്നുവെന്നാണ് കുടുംബത്തിലെ തന്നെ അംഗങ്ങളുടെ മൊഴികള്‍ സൂചിപ്പിക്കുന്നത്. മറ്റ് ചിലരെയും ജോളി ഇല്ലാതാക്കാന്‍ ലക്ഷ്യമിട്ടിരുന്നതായിട്ടാണ് റിപ്പോര്‍ട്ട്. ഇതില്‍ നിന്ന് ജോളിയുടെ ഭര്‍ത്താവ് റോയിയുടെ സഹോദരി രഞ്ജിയും റോജോയും തലനാരിയഴ്ക്കാണ് രക്ഷപ്പെട്ടതെന്ന് ഇവര്‍ തന്നെ വെളിപ്പെടുത്തുന്നു. അതേസമയം രണ്ടാനച്ഛന്‍ ഷാജുവിനെതിരെ ജോളിയുടെ മകന്‍ രംഗത്തെത്തിയതും കേസിലെ നിര്‍ണായക വഴിത്തിരിവായിരിക്കുകയാണ്. ഇയാള്‍ പറഞ്ഞ കാര്യങ്ങളെല്ലാം കള്ളമാണെന്ന് മൂത്ത മകന്‍ റോമോ റോയി പറയുന്നു.
ജോളിയുടെ ഭര്‍ത്താവ് റോയിയുടെ സഹോദരി രഞ്ജിയും സഹോദരന്‍ റോജോയ്ക്കും ഞെട്ടിക്കുന്ന കാര്യങ്ങളാണ് പറയാനുള്ളത്. ജോളി വേറെയും കൊലപാതകങ്ങള്‍ നടത്താന്‍ ആസൂത്രണം ചെയ്തിരുന്നുവെന്നാണ് സൂചന. ഭര്‍ത്താവായ റോയിയുടെ സഹോദരി രഞ്ജിയെ കൊല്ലാന്‍ ശ്രമിച്ചിരുന്നതായി ജോളി വെളിപ്പെടുത്തിയിരിക്കുകയാണ്. അതേസമയം തങ്ങള്‍ തലനാരിഴ്ക്കാണ് രക്ഷപ്പെട്ടതെന്ന ബോധ്യത്തിലാണ് റോജോയും രഞ്ജിയും.
റോയി മരിച്ചതിന് ശേഷം ജോളിയെ കുറിച്ച് ചെറിയൊരു സംശയം ഇവര്‍ക്ക് രണ്ട് പേര്‍ക്കുമുണ്ടായിരുന്നു. അതുകൊണ്ട് കൂടത്തായിയിലെ വീട്ടില്‍ വരാറുണ്ടെങ്കിലും, അവിടെ നിന്ന് ഭക്ഷണം കഴിക്കാനോ താമസിക്കാനോ രണ്ട് പേരും തയ്യാറായിരുന്നില്ല. വീട്ടിലെത്തുന്ന റോജോയ്ക്കും രഞ്ജിക്കും സ്‌നേഹത്തോടെ ശീതള പാനിയങ്ങളും മധുരപലഹാരങ്ങളും ജോളി പല തവണ കഴിക്കാന്‍ നല്‍കിയിരുന്നു. പലതവണ നിര്‍ബന്ധിച്ചെങ്കിലും കഴിച്ചിരുന്നില്ലെന്ന് ഇവര്‍ പറയുന്നു.
ബന്ധുക്കളുടെ മരണ ശേഷം റോജോ അമേരിക്കയില്‍ നിന്ന് നാട്ടിലെത്തുമ്പോല്‍ താമസിച്ചിരുന്നത് തിരുവമ്പാടിയിലെ ഭാര്യ വീട്ടിലായിരുന്നു. അത്യാവശ്യ സാഹചര്യത്തില്‍ ഹോട്ടലില്‍ മുറിയെടുക്കുമായിരുന്ു. അതല്ലെങ്കില്‍ എറണാകുളത്തെ രഞ്ജിയുടെ വീട്ടിലോ താമസിക്കുമായിരുന്നു. 2002നും 2016നും ഇടയില്‍ സംഭവിച്ച ആറ് മരണങ്ങള്‍ ഒരേ രീതിയിലുള്ളതാണെന്ന സംശയത്തെ തുടര്‍ന്നാണ് റോജോ പരാതി നല്‍കിയത്. ഇത് അടക്കമുള്ള കാര്യങ്ങളാണ് ജോളിയുടെ അറസ്റ്റിലേക്ക് നയിച്ചത്.
അസ്വാഭാവിക മരണങ്ങളില്‍ സംശയമുണ്ടായിരുന്നതിനാല്‍ രഞ്ജി കൂടത്തായിയിലെ വീട്ടില്‍ നിന്ന് വെള്ളം പോലും കുടിക്കാറില്ലായിരുന്നു. 2011ല്‍ റോയ് തോമസിനെ വകവരുത്തിയ ശേഷമാണ് രഞ്ജിയെ കൊല്ലാന്‍ പദ്ധതി ഇട്ടിരുന്നതെന്നാണ് ജോളി കുറ്റസമ്മതം നടത്തിയിരിക്കുന്നത്. മറ്റുള്ളവരെ കൊന്നത് പോലെ ഭക്ഷണത്തില്‍ സയനൈഡ് കലര്‍ത്തി നല്‍കാനായിരുന്നു പദ്ധതി. എന്നാല്‍ രഞ്ജി യാതൊരു ഭക്ഷണവും കഴിക്കാതിരുന്നത് എല്ലാത്തിനും തടസ്സമാവുകയായിരുന്നു.
റോയ് തോമസിന്റെ മരണത്തിലെ വെളിപ്പെടുത്തലാണ് ഏറ്റവും ഞെട്ടിപ്പിക്കുന്നത്. ഭക്ഷണം കഴിച്ച് ശുചിമുറിയിലേക്ക് പോയ റോയ് അവിടെ തന്നെ കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു. ശുചിമുറി അകത്ത് നിന്ന് താഴിട്ടിരുന്നു. റോയി മരിച്ചതോടെ മാത്യു പോസ്റ്റ്‌മോര്‍ട്ടം വേണമെന്ന് നിര്‍ബന്ധം പിടിച്ചിരുന്നു. എന്നാല്‍ ശുചിമുറി അകത്തുനിന്ന് അടച്ചിരിക്കുകയായിരുന്നില്ലേ? പിന്നെന്താ സംശയം എന്നായിരുന്നു ജോളി ചോദിച്ചത്. ശരീരത്തില്‍ പൊട്ടാസ്യം സയനൈഡിന്റെ അംശമുണ്ടെന്ന് റോയിയുടെ പോസ്റ്റുമോര്‍ട്ടത്തില്‍ ഉണ്ടായിരുന്നു.
പോസ്റ്റുമോര്‍ട്ടം വേണമെന്ന് പറഞ്ഞപ്പോള്‍ ജോളി രൂക്ഷമായിട്ടാണ് പ്രതികരിച്ചതെന്ന് മാത്യു പറഞ്ഞിരുന്നു. താനും ഭര്‍ത്താവും തമ്മില്‍ ചെറിയ പിണക്കമുണ്ടായിരുന്നുവെന്ന ജോളി പോലീസിനോട് പ റഞ്ഞതോടെ സംശയം തീരുകയും ചെയ്തു. റോയ് സയനൈഡ് കഴിഞ്ഞ് ആത്മഹത്യ ചെയ്തതാണെന്ന് ഉറപ്പിക്കുകയും ചെയ്തു. എന്നാല്‍ 2014 ഫെബ്രുവരി 24ന് ഭാര്യ സ്വന്തം വീട്ടില്‍ പോയത് കൊണ്ട് മാത്യൂ വിട്ടില്‍ തനിച്ചായിരുന്നു. തുടര്‍ന്ന് ജോളി ഉണ്ടാക്കി തന്ന ഭക്ഷണം കഴിച്ചതോടെ മാത്യുവും കൊല്ലപ്പെട്ടു എന്നാണ് മൊഴി. ജോളി വളരെ ആസൂത്രണം ചെയ്താണ് ഓരോ കാര്യങ്ങളും നടപ്പാക്കിയതെന്ന് പോലീസ് പറഞ്ഞു. കേസില്‍ 11 പേര്‍ നിരീക്ഷണത്തിലാണ്. വ്യാജ വില്‍പത്രം ഉണ്ടാക്കിയതിന്റെ പേരിലും അന്വേഷണം നടക്കുന്നുണ്ട്. രണ്ട് പ്രമുഖ രാഷ്ട്രീയ നേതാക്കളും നിരീക്ഷണത്തിലുണ്ട്. ഓരോ തവണയും ചോദ്യം ചെയ്ത് തിരിച്ചുവരുമ്പോള്‍ ജോളി ഇവരോട് സംസാരിച്ചിട്ടുണ്ടെന്നും, അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റാനായി സ്വാധീനം ചെലുത്തിയെന്നുമാണ് റിപ്പോര്‍ട്ട്. അറസ്റ്റിന് മുമ്പേ ക്രിമിനല്‍ അഭിഭാഷകനെ ഇവര്‍ കണ്ടതായും പോലീസ് പറയുന്നു.
ആറുപേരെ കൊല ചെയ്ത ജോളി സൈക്കോപാത്താണെന്ന് ക്രിമിനോളജിസ്റ്റായ ഡോ ജെയിംസ് വടക്കാഞ്ചേരി പറയുന്നു. ക്‌നോമേനിയ എന്ന മാനസിക രോഗത്തിനുള്ള സാധ്യതകളാണ് ഇവര്‍ക്കുള്ളത്. ആളുകളെ കൊല്ലുന്നതില്‍ യാതൊരു വിധ മാനസിക ബുദ്ധിമുട്ടും ഇവര്‍ക്കുണ്ടാവില്ല. സാധാരണ കുറ്റം ചെയ്താല്‍ കുറ്റബോധം ഉണ്ടാവും. എന്നാല്‍ ഇവര്‍ക്ക് തുടര്‍ച്ചയായി കൊലപാതകം ചെയ്യാനുള്ള സാഹചര്യമാണ് അതിലൂടെ ഉണ്ടായതെന്ന് കേരള കൗമുദിയോട് സംസാരിക്കവെ വടക്കാഞ്ചേരി പറയുന്നു.