കോഴിക്കോട് :കൂടത്തായ് കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതല്‍ ഞെട്ടുന്ന വിവരങ്ങൾ പുറത്ത് വരുന്നു. കൂടത്തായി കേസിലെ മുഖ്യ പ്രതി ജോളി ജോസഫിനെ ചുറ്റിപ്പറ്റി ഞെട്ടിക്കുന്ന കഥകളാണ് പുറത്തെത്തുന്നത്. ജോളി ജോസഫിന്റെ നേതൃത്വത്തില്‍ എന്‍ഐടിക്ക് സമീപമുള്ള ഫ്‌ളാറ്റില്‍ സെക്‌സ് റാക്കറ്റ് പ്രവര്‍ത്തിച്ചിരുന്നു. പെണ്‍കുട്ടികളെ കബളിപ്പിച്ച് വരുതിയിലാക്കിയ ശേഷം പെണ്‍വാണിഭത്തിന് ഉപയോഗിക്കുകയായിരുന്നെന്ന് അന്വേഷണ സംഘത്തിന് നേരത്തെ സൂചന ലഭിച്ചിരുന്നു.
ഇത് ജോളിയുടെ പേരില്‍ തന്നെയുള്ള ഫ്‌ളാറ്റ് ആണെന്നാണ് അന്വേഷണസംഘം നല്‍കുന്ന വിവരങ്ങള്‍. കഴിഞ്ഞകുറെ വര്‍ഷങ്ങളായി ഇവിടെ പ്രമുഖര്‍ ഉള്‍പ്പെടെയുള്ളവര്‍ എത്തുന്നുണ്ടത്രെ. മാത്രമല്ല, പെണ്‍കുട്ടികളെ കാണിച്ച് ബ്ലാക്ക് മെയിലിംഗ് വഴി പല പ്രമുഖരില്‍ നിന്നും ജോളി കോടിക്കണക്കിന് പണം തട്ടിയതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
അതേസമയം, കൂടത്തായി സംഭവവുമായി ബന്ധപ്പെട്ട് ഉപയോഗിച്ച സയനൈഡ് എന്‍ഐടി ലാബില്‍നിന്ന് ലഭിക്കാനുള്ള സാധ്യതയും പൊലീസ് തള്ളുന്നില്ല. മുമ്പ് എന്‍ഐടിയില്‍ സയനൈഡ് ഉപയോഗിച്ചിരുന്നു. എന്നാല്‍, 1997ന് ശേഷം സയനൈഡ് ലാബില്‍ ഉപയോഗിക്കുന്നില്ല. മുമ്പ് വാങ്ങിയ സയനൈഡ് ലാബില്‍ ഇപ്പോഴും സൂക്ഷിക്കുന്നുണ്ട്. ഇതിന് രണ്ട് താക്കോലുകളുണ്ട്. ഇവ രണ്ട് പേരാണ് സൂക്ഷിച്ചിരിക്കുന്നത്. ഇവിടെനിന്നും ജോളിക്ക് സയനൈഡ് കിട്ടിയോ എന്നാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്.
അതേ സമയം ആദ്യ ഭര്‍ത്താവ് റോയിയെ കൊലപ്പെടുത്താന്‍ നാല് കാരണങ്ങളാണ് ജോളി വെളിപ്പെടുത്തിയതെന്ന് അപേക്ഷയില്‍ പറയുന്നു.ജോളിയുടെ അവിഹിത ബന്ധത്തെ റോയി എതിര്‍ത്തു, റോയി തോമസിന് സ്ഥിരവരുമാനമില്ല, റോയിയുടെ സ്ഥിരമായ മദ്യപാനം , റോയിയുടെ അന്ധവിശ്വാസം എന്നിവയാണ് കൊലക്ക് പിന്നിലെന്നാണ് കസ്റ്റഡി അപേക്ഷയില്‍ പറയുന്നത്.
ജോളിയ്ക്ക് നിരവധി പുരുഷന്‍മാരുമായി ബന്ധമുണ്ടായിരുന്നത്രേ. ഇത് റോയ് അംഗീകരിച്ചിരുന്നില്ല. ജോളിക്ക് നിരവധി പേരുമായി ബന്ധമുണ്ടെന്ന തരത്തില്‍ രണ്ടാം ഭര്‍ത്താവ് ഷാജുവും വെളിപ്പെടുത്തിയിരുന്നു. മൂന്ന് ഫോണുകള്‍ ഉണ്ടായിരുന്നുവെന്നും നിരവധി പേരെ വിളിക്കാറുണ്ടായിരുന്നുവെന്നുമായിരുന്നു ഷാജു പറഞ്ഞത്.