തെരഞ്ഞെടുപ്പ് കഴിഞ്ഞുള്ള സ്റ്റിയറംഗ് കമ്മിറ്റി യോഗത്തില്‍ സിപിഐയോടുള്ള എതിര്‍പ്പ് പരസ്യമാക്കി കേരള കോണ്‍ഗ്രസ് എം. ജോസ് കെ മാണി വിഭാഗം. മത്സരിച്ച് മണ്ഡലങ്ങളില്‍ സിപിഐ വേണ്ടവിധത്തില്‍ സഹകരില്ല എന്ന വിമര്‍ശനമാണ് പാര്‍ട്ടി മുന്നോട്ടുവെച്ചത്. കോട്ടയം ജില്ലയിലടക്കം സിപിഐയുടെ നിസ്സഹകരണം വളരെ പ്രകടമായിരുന്നുവെന്ന് കേരള കോണ്‍ഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റിയില്‍ കുറ്റപ്പെടുത്തി.