രണ്ട് മന്ത്രി സ്ഥാനവും ചീഫ് വിപ്പ് സ്ഥാനവും ചോദിക്കാൻ ജോസ് കെ മാണി വിഭാഗം !എക്സിറ്റ് പോളുകളിൽ ആവേശത്തോടെ കേരളാ കോൺഗ്രസ് മാണി!

കോട്ടയം: കേരളത്തിൽ തുടർഭരണം എൽഡിഎഫിന് ലഭിച്ചാൽ കേരള കോൺഗ്രസ് മാണി വിഭാഗത്തിന് രണ്ട് മന്ത്രിസ്ഥാനവും ലഭിക്കും . എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നതോടെ തികഞ്ഞ വിജയപ്രതീക്ഷയിലാണ് ജോസ് കെ മാണിയും കൂട്ടരും. കോട്ടയം ജില്ലയിലെ തന്നെ ഏറ്റവും ഗ്ലാമര്‍ പോരാട്ടം നടക്കുന്ന പാലായില്‍ ജോസ് കെ മാണി ജയിക്കുമെന്നാണ് ഒന്നിലേറെ എക്സിറ്റ് പോൾ ഫലങ്ങൾ. കേരള കോൺഗ്രസ് എമ്മിന്റെ കടന്നുവരവ് കോട്ടയം ജില്ലയിൽ എൽഡിഎഫിന് ഗുണം ചെയ്യുമെന്നും എക്സിറ്റ് പോൾ പറയുന്നു.

പിണറായി സർക്കാർ വീണ്ടും അധികാരത്തിൽ വന്നാൽ ജോസ് കെ മാണി മന്ത്രിയാകുമെന്ന് ഉറപ്പാണ്. ആകെ 13 സീറ്റുകളാണ് ഇടതുമുന്നണി കേരള കോൺ​ഗ്രസ് എമ്മിന് നൽകിയത്. എന്നാൽ കുറ്റ്യാടിയിൽ പ്രതിഷേധിച്ച് സിപിഎം പ്രവർത്തകർ തെരുവിലിറങ്ങിയതോടെ ആ സീറ്റ് തിരികെ കൊടുത്ത് കേരള കോൺ​ഗ്രസ് മര്യാദകാട്ടി. ശേഷിച്ച 12 ഇടത്തും വിജയപ്രതീക്ഷയിലാണ് കേരള കോൺഗ്രസ്. ഇതിൽ ഒമ്പതിൽ ജയിക്കുകയാണെങ്കിൽ രണ്ട് മന്ത്രി സ്ഥാനം ലഭിക്കുമെന്ന് കേരള കോൺഗ്രസ് എം കണക്കുകൂട്ടുന്നു. എന്നാൽ‌ ജോസ് കെ മാണി കഴിഞ്ഞാൽ രണ്ടാം മന്ത്രിപദം ആർക്കെന്നത് സംബന്ധിച്ച് പാർട്ടിയിൽ തർക്കം ഉണ്ടാകുമെന്നാണ് സൂചന.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേരള കോൺഗ്രസ് എമ്മിന്റെ രണ്ടാം മന്ത്രിയെ നിശ്ചയിക്കുക ജോസ് കെ മാണിയെ സംബന്ധിച്ച് തലവേദനയാകും. പാർട്ടിയിൽ മൂന്നു പേരാണ് പിന്നീട് സീനിയർ. റോഷി അഗസ്റ്റിനോ ജയരാജോ സ്റ്റീഫൻ ജോർജോ ആരാകും എന്ന് രണ്ടാം മന്ത്രിയെന്നത് സംബന്ധിച്ച ചർച്ചകൾ പാർട്ടിക്കുള്ളിലുണ്ട്.റോഷി അഗസ്റ്റിൻ അഞ്ചാം തവണയാണ് നിയമസഭയിലേക്ക് മത്സരിക്കുന്നത്. 2001 മുതൽ നാലു തവണ ഇടുക്കിയുടെ എംഎൽഎയായിരുന്നു റോഷി. അത്രയും തന്നെ സീനിയോറിറ്റിയുള്ള കേരള കോൺഗ്രസ് നേതാവാണ് കടുത്തുരുത്തിയിൽ മത്സരിക്കുന്ന സ്റ്റീഫൻ ജോർജും. 2001ൽ കടുത്തുരുത്തിയിൽ മോൻസ് ജോസഫിനെ പരാജയപ്പെടുത്തിയാണ് സ്റ്റീഫൻ ജോർജ് നിയമസഭയിലെത്തിയത്. പിന്നീട് 2006ലും 2011ലും മത്സരിച്ചെങ്കിലും മോൻസിനോട് തോറ്റു. എന്നാല്‍ ഇത്തവണ കടുത്തുരുത്തിയിൽ സ്റ്റീഫൻ വിജയിക്കുമെന്നാണ് എക്സിറ്റ് പോൾ പ്രവചനം.

കാഞ്ഞിരപ്പള്ളിയിൽ മത്സരിക്കുന്ന പ്രൊഫ എൻ ജയരാജും പാർട്ടിയിൽ സീനിയറാണ്. വാഴൂരിൽ 2006ലും കാഞ്ഞിരപ്പള്ളിയിൽ 2011ലും 2016ലും ജയരാജ് മത്സരിച്ച് ജയിച്ചിരുന്നു. എട്ടിലേറെ സീറ്റുകളിൽ പാർട്ടി സ്ഥാനാർഥികൾ ജയിച്ചാൽ ചീഫ് വിപ്പ് സ്ഥാനവും കേരള കോൺഗ്രസ് എം ചോദിച്ച് വാങ്ങിയേക്കും.

മറ്റെല്ലാവരും നിയമസഭയിലേക്ക് കന്നിയങ്കമായതിനാൽ ആരും അവകാശവാദമുയർത്തില്ല.തൊടുപുഴ- പ്രൊഫ കെ ഐ ആന്റണി, പിറവം- ഡോ.സിന്ധുമോള്‍ ജേക്കബ്, ചാലക്കുടി- ഡെന്നിസ് ആന്റണി, ഇരിക്കൂര്‍- സജി കുറ്റിയാനിമറ്റം, ചങ്ങനാശേരി-അഡ്വ.ജോബ് മൈക്കിള്‍, പൂഞ്ഞാര്‍- അഡ്വ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, പെരുമ്പാവൂര്‍- ബാബു ജോസഫ്, റാന്നി- അഡ്വ പ്രമോദ് നാരായണന്‍ എന്നിവരാണ് മറ്റ് കേരള കോൺഗ്രസ് സ്ഥാനാർഥികൾ. എന്തായാലും എക്സിറ്റ് പോൾ ഫലങ്ങൾ വളരെ വലിയ ആവേശമാണ് കേരള കോൺഗ്രസ് ക്യാമ്പിൽ ഉണ്ടാക്കിയിട്ടുള്ളത്.

Top