കൊച്ചി:കേരള കോണ്‍ഗ്രസ്സ് ജോസഫ് വിഭാഗത്തിലെ പ്രമുഖരായ മൂന്ന് പേര്‍ മാണി ഗ്രൂപ്പ് വിടാനൊരുങ്ങുന്നതായി സൂചന.സീറ്റ് വിഭജന ചര്‍ച മാണി ഗ്രൂപ്പില്‍ തുടങ്ങാനിരിക്കെയാണ് പ്രമുഖര്‍ ഇടത് മുന്നണിയുമായി ചര്‍ച്ച നടത്തിയത്.സീറ്റ് വിഭജനം സംബന്ധിച്ച് കെഎം മാണി കടുംപിടുത്തം തുടരുന്ന സാഹചര്യമാണ് പാര്‍ട്ടിയില്‍ ഉള്ളത്.ജോസഫ് വിഭാഗത്തിനൊപ്പമുള്ള മോന്‍സ് ജോസഫ് എംഎല്‍എയെ മണ്ഡലം മാറ്റാന്‍ ഏതാണ്ട് മാണി തീരുമാനിച്ചതായാണ് വിവരം.കടുത്തുരുത്തിയില്‍ നിന്ന് ഏറ്റുമാനൂരേക്ക് മോന്‍സിനെ മാറ്റാനാണ് മാണിയുടെ തീരുമാനം.
ഏറ്റുമാനൂര്‍ ഇടതുപക്ഷത്തിന് നല്ല സ്വാധീനമുള്ള മണ്ഡലമാണ്.ഇവിടെ ഒരുകാരണവശാലും ജയിക്കാന്‍ സാധ്യതയില്ലെന്ന തിരിച്ചറിവാണ് മോന്‍സിനെ ഇവിടേക്ക് മാറ്റാന്‍ മാണിയെ പ്രേരിപ്പിച്ച ഘടകം.എന്നാല്‍ ഇതിന് വഴങ്ങേണ്ടതില്ലെന്നും ചുരുങ്ങിയത് നാല് സീറ്റെങ്കിലും ആവശ്യപ്പെടണമെന്നുമാണ് ജോസഫ് വിഭാഗത്തിന്റെ തീരുമാനം.ഇത് കിട്ടിയില്ലെങ്കില്‍ മുന്നണി വിട്ടു പോകണമെന്നും ഇവര്‍ തീരുമാനിച്ചതായാണ് വിവരം.അതേസമയം പിജെ ജോസഫ് ഇത് വരെ മുനണിമാറ്റത്തിന് അനുകൂല നിലപാട് എടുത്തിട്ടില്ല.ഇതാണ് അദ്ധേഹത്തോടൊപ്പം നില്‍ക്കുന്നവരെ സങ്കടത്തിലാക്കുന്നത്.ജോസഫ് നിലപാടെടുത്തില്ലെങ്കില്‍ തങ്ങള്‍ക്ക് പോകാം എന്ന നിലപാടാണത്രെ ഇവര്‍ ഇപ്പോള്‍ കൈക്കൊണ്ടിരിക്കുന്നത്.
ജോസഫുമായി ഈ മൂന്ന് പേരും നിരന്തരം ആശയവിനിമയം നടത്തി വരികയാണ്.
അതേസംയം വെറും സമ്മര്‍ദ്ധതന്ത്രം മാത്രമാണ് ജോസഫ് ഗ്രൂപ്പിന്റേതെന്നാണ് മാണിയുടെ നിലപാട്.ഇവരുടെ സമ്മര്‍ദ്ധത്തിന് വഴങ്ങേണ്ടെന്നാണ് അദ്ധേഹത്തിന്റെ തീരുമാനം.മാണിയുടെ തീരുമാനമാണ് നടപ്പിലാകുന്നതെങ്കില്‍ ജോസഫിനും,മോന്‍സിനും മാത്രമേ സീറ്റ് ലഭിക്കുകയുള്ളൂ.ജോസൈഫിനൊപ്പം വന്ന ആന്റണി രാജുവും,ഫ്രാന്‍സിസ് ജോര്‍ജ് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ക്ക് ഇത്തവണയുംനിരാശപ്പെടേണ്ടിവരും.
ബാര്‍കോഴകേസില്‍തനിക്ക് വേണ്ടി വാദിച്ചവര്‍ക്ക് എല്ലാം സീറ്റ് നല്‍കാനാണ് മാണിയുടെ തീരുമാനം എന്നും സൂചനയുണ്ട്.എന്തായാലും വരും ദിവസങ്ങളില്‍ ഇത് സംബന്ധിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ നടക്കുമെന്ന് തന്നെയാണ് ജോസഫ് ഗ്രൂപ്പിലെ പ്രമുഖര്‍ നല്‍കുന്ന സൂചന.