മാധ്യമ പ്രവർത്തകരെ ആക്രമിച്ച സംഭവത്തിൽ മുൻ ഡിസിസി പ്രസിഡൻ്റ് യു. രാജീവൻ ഉൾപ്പെടെ 20 പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. കോഴിക്കോട് എ ഗ്രൂപ്പിന്റെ രഹസ്യ യോഗം നടക്കുന്നത് അറിഞ്ഞ് റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർക്കാണ് നേരെയാണ് കോൺഗ്രസ് നേതാക്കൾ അസഭ്യവർഷവും മർദ്ദനവും നേരിട്ടത്.വനിതാ മാധ്യമപ്രവർത്തക അടക്കമുള്ളവരെയാണ് കോൺഗ്രസ് നേതാക്കൾ കയ്യേറ്റം ചെയ്തത്. ആക്രമണം നടത്തിയ കോൺഗ്രസ് പ്രവർത്തകർക്ക് എതിരെ കർശന നടപടി ഉണ്ടാകുമെന്ന് കെപിസിസി പ്രസിഡന്റ് സുധാകരനും പറഞ്ഞു
ഇന്നലെ രാവിലെയാണ് സ്വകാര്യ ഹോട്ടലിൽ എ ഗ്രൂപ്പിന്റെ രഹസ്യ യോഗം നടന്നത്. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ മാധ്യമപ്രവർത്തകർ യോഗത്തിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും പകർത്തിയതോടെയാണ് നേതാക്കൾ കയ്യേറ്റവും മർദ്ദനവും ആരംഭിച്ചത്. നിങ്ങളെ മർദ്ദിച്ചാൽ ആരും ചോദിക്കില്ല. എന്ത് വേണമെങ്കിലും ഞങ്ങൾ ചെയ്യുമെന്ന് പറഞ്ഞുകൊണ്ടായിരുന്നു മർദ്ദനം. കൈരളി ന്യൂസ്, മാതൃഭൂമി, ഏഷ്യാനെറ്റ് സ്ഥാപനങ്ങളിലുള്ളവരെയാണ് കോൺഗ്രസ് സംഘം മർദ്ദിച്ചത്.
രംഗം വഷളയാതോടെ യോഗം അവസാനിപ്പിച്ച് ഒരു വിഭാഗം നേതാക്കൾ ഹോട്ടലിൽ നിന്ന് മുങ്ങുകയും ചെയ്തു. മുൻ ഡിസിസി അധ്യക്ഷൻ കെ.സി അബുവിനെ ഒഴിവാക്കി ടി സിദ്ദിഖ് അനുകൂലികളാണ് യോഗം ചേർന്നത്. കൈരളി ന്യൂസ് മാധ്യമപ്രവർത്തകയ്ക്ക് നേരെ ടി സിദ്ദിഖ് അനുകൂലിയുടെ ഭീഷണി മുഴക്കിയിരുന്നു. ‘പെണ്ണാണെന്ന് നോക്കില്ല. കായികമായി തന്നെ നേരിടും. കേസ് വന്നാൽ നോമാധ്യമ പ്രവർത്തകരെ ആക്രമിച്ച കോൺഗ്രസ് പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.
അതേസമയം കോഴിക്കോട് മാധ്യമപ്രവർത്തകരെ ആക്രമിച്ച കോൺഗ്രസ് പ്രവർത്തകർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സംഭവം പാർട്ടി അന്വേഷിക്കാൻ ഡിസിസി പ്രസിഡന്റിനെ ചുമതലപ്പെടുത്തി, കോഴിക്കോട് നടന്നത് സമാന്തരയോഗമല്ലെന്നും വി.ഡി. സതീശൻ പറഞ്ഞു. മാധ്യമപ്രവർത്തകരെ കൈയേറ്റം ചെയ്യേണ്ട ഒരു സാഹചര്യവും ഉണ്ടായിരുന്നില്ല. സമാന്തര യോഗമല്ല നടന്നത്, ഡിസിസിയുടെ അനുമതിയോടെയാണ് യോഗം നടന്നത്.