മാധ്യമ പ്രവര്‍ത്തയ്ക്കുനേരെ പീഡന ശ്രമം; ജീവനക്കാരിയുടെ പരാതി മാനേജ്മെന്റ് മുക്കി

daih na copy

തിരുവനന്തപുരം: തലസ്ഥാനത്തെ ഓണ്‍ലൈന്‍ മാധ്യമത്തിലെ മാധ്യമ പ്രവര്‍ത്തകയ്ക്കുനേരെ പീഡന ശ്രമം. ഗള്‍ഫ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിവാദ ഓണ്‍ലൈന്‍ മാധ്യമസ്ഥാപനത്തിലെ ഉന്നതനെതിരെയാണ് ഗുരുതരമായ പരാതി ഉയര്‍ന്നിരിക്കുന്നത്.

സംഭവത്തെ കുറിച്ച് മാനേജ്മെന്റിനോട് പരാതിപ്പെട്ടെങ്കിലും പരാതിക്കാരിയെ മാനസീകമായി പീഡിപ്പിക്കാനായിരുന്നു മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്റെ ശ്രമമെന്നും ആരോപണമുണ്ട്. ഐ എഎസ് ഉദ്യോഗസ്ഥനെ ഹണിട്രാപ്പിന്‍ കുടുക്കി കോടികള്‍ തട്ടിയ സ്ഥാപനത്തില്‍ നിന്നുതന്നെയാണ് പീഡന വാര്‍ത്തകളും പുറത്ത് വരുന്നത്. സംഭവത്തില്‍ പ്രതിഷേധിച്ച് ഏതാനും മാധ്യമ പ്രവര്‍ത്തകരും കഴിഞ്ഞ ദിവസങ്ങളില്‍ സ്ഥാപനത്തില്‍ നിന്ന് രാജിവച്ചിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തിരുവനന്തപുരത്തെ ഒരു സ്വകാര്യ ഹോട്ടലില്‍ നടന്ന സ്റ്റാഫ് മീറ്റിംഗിനു ശേഷമാണ് വനിതാ മാധ്യമ പ്രവര്‍ത്തകയോടെ ഉന്നതന്‍ മോശമായി പെരുമാറിയത്. ഇയാളെ മാധ്യമ പ്രവര്‍ത്തക കൈകാര്യം ചെയ്തതോടെ ഹോട്ടലില്‍ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. പിന്നീട് സംഭവം വിവാദമാകാതിരിക്കാന്‍ മാധ്യമ പ്രവര്‍ത്തകയെ ഭീഷണിപ്പെടുത്തി നിശബ്ദയാക്കി. ഈ അടുത്ത കാലത്ത് മാലയാളത്തില്‍ പ്രവര്‍ത്തനമാരംഭിച്ച ഓണ്‍ലൈന്‍ മാധ്യമത്തിനെതിരെ നേരത്തെയും ഇത്തരം പാരാതികള്‍ ഉയര്‍ന്നിരുന്നു.തന്നോട് മോശമായി പെരുമാറിയ ആളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് മാധ്യമ പ്രവര്‍ത്തക പത്രത്തിന്റെ എംഡിയ്ക്ക കത്തെഴുതിയെങ്കിലും ആരോപണ വിധേയനെ സംരക്ഷിക്കുന്ന നിലപാടാണ് സ്ഥാപനം സ്വീകരിച്ചത്. ഇതില്‍ പ്രതിഷേധിച്ച് ഏതാനും മാധ്യമ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസങ്ങളില്‍ സ്ഥാപനത്തില്‍ നിന്ന് രാജിവയ്ക്കുകയും ചെയ്തിരുന്നു.

സ്ഥാപനത്തിലെ മറ്റ് മാധ്യമ പ്രവര്‍ത്തകര്‍ക്കുനേരെയും ഇത്തരം ശ്രമങ്ങളുണ്ടായിട്ടുണ്ടെന്ന ഞെട്ടിയ്ക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയവഴി പ്രചരിക്കുന്നത്. ഇത് സംബന്ധിച്ച് സ്ഥാപനമേധാവിക്കെഴുതിയ ഈ മെയില്‍ വഴിയാണ ്സംഭവം പുറത്തറിഞ്ഞത്. കുറ്റക്കാരെ സംരക്ഷിക്കാനും പരാതിപ്പെട്ട മാധ്യമ പ്രവര്‍ത്തകയെ രാജിവയ്പ്പിക്കാനുമായിരുന്നു മാനേജ്മെന്റ് ശ്രമിച്ചത്. ഹണി ട്രാപ്പിന്റെ പേരില്‍ കേന്ദ്ര രഹസ്യന്വേഷണ വിഭാഗം ഈ സ്ഥാപനത്തിലെ ജീവനക്കാരിയെ കുറിച്ച് അന്വേഷണം ആരംഭിച്ചിരുന്നു. സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയായിരുന്ന ഡല്‍ഹി മലയാളിയായ ഇവര്‍ വിവാദ ഓണ്‍ലൈന്‍ മാധ്യമ സ്ഥാപനത്തിന്റെ ഡയറക്ടര്‍മാരിലൊരാളാണ്. ഈ അന്വേഷണം നടക്കുന്നതിനിടയിലാണ് മാധ്യമ പ്രവര്‍ത്തയ്ക്കുനേരെ പീഡന ശ്രമങ്ങളെന്ന വാര്‍ത്തകളും പുറത്ത് വരുന്നത്.

Top