കളി കാണാനെത്തി കുത്തേറ്റു മടങ്ങി: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ കാണികള്‍ക്ക് തേനീച്ച കുത്തേറ്റു

തിരുവനന്തപുരം: കളി കാണാനെത്തിയവര്‍ക്ക് കുത്തേറ്റ് മടക്കം. ഇന്ത്യ എ-ഇംഗ്ലണ്ട് ലയണ്‍സ് മത്സരം കാണാന്‍ കാര്യവട്ടം ഗ്രീന്‍ഫീല്‍ സ്റ്റേഡിയത്തില്‍ എത്തിയ കാണികള്‍ക്ക് തേനീച്ച കുത്തേറ്റു. മൂന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇംഗ്ലണ്ട് ലയണ്‍സ്-ഇന്ത്യ എ നാലാ പോരാട്ടം നടക്കുന്നതിനിടെയാണ് സംഭവമുണ്ടായത്. സ്റ്റേഡയത്തിന്റെ നാലാം നിലയിലിരുന്ന കാണികള്‍ക്കാണ് കുത്തേറ്റത്. കാണികളില്‍ ഒരാള്‍ ഗാലറിയിലുണ്ടായിരുന്ന തേനീച്ച കൂട് ഇളക്കാന്‍ ശ്രമിച്ചതോടെയാണ് കുത്തേറ്റതെന്നാണ് വിവരം.

സംഭവത്തെ തുടര്‍ന്ന് മത്സരം 15 മിനിറ്റ് നിര്‍ത്തിവച്ചു.

Top