ന്യൂഡല്‍ഹി: പ്രമുഖ മാദ്ധ്യമപ്രവര്‍ത്തകന്‍ വിനോദ് വര്‍മയെ ഡല്‍ഹിയില്‍ നിന്നും പിടിച്ചുപറി കേസിന്റെ പേരില്‍ പൊലീസ് അറസ്റ്റ് ചെയ്തു. ചത്തീസ്ഗഡ് സര്‍ക്കാരിലെ ഒരു മന്ത്രിയ്‌ക്കെതിരെ സ്റ്റിംഗ് ഓപ്പറേഷന്‍ നടത്താനിരിക്കെയാണ് വിനോദിനെ പൊലീസ് പിടിച്ചത്.
ഡല്‍ഹി ഗാസിയാബാദിലെ സ്വന്തം വീട്ടില്‍ നിന്നും വെള്ളിയാഴ്ച രാവിലെ മൂന്ന് മണിയോടെ കസ്റ്റഡിയിലെടുത്ത വിനോദിനെ പിന്നീട് പിടിച്ചുപറി കുറ്റം ചുമത്തുകയായിരുന്നു. വിനോദിന്റെ വീട്ടില്‍ നിന്നും 300 സി.ഡികളും ഒരു പെന്‍ഡ്രൈവും പൊലീസ് പിടിച്ചെടുത്തു. ഫ്രീലാന്‍സ് പത്രപ്രവര്‍ത്തകനായ വിനോദ് ബി.ബി.സിയിലും ഒരു ഓണ്‍ലൈന്‍ പത്രത്തിലും പ്രവര്‍ത്തിച്ച് വരികയായിരുന്നു.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക