ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ പോര്‍ട്ടലായ ‘ന്യൂസ്‌ക്ലിക്കി’ലെ മാധ്യമപ്രവര്‍ത്തകരുടെ വീടുകളില്‍ റെയ്ഡ്. ഡല്‍ഹി പൊലീസിന്റെ സ്പെഷല്‍ സെല്ലിന്റെ നേതൃത്വത്തിലാണു നിരവധി പേരുടെ വസതികളില്‍ പരിശോധന നടക്കുന്നത്. ചൈനീസ് ഫണ്ട് ലഭിച്ചെന്ന ആരോപണത്തെ തുടര്‍ന്നാണ് റെയ്ഡ്. ഇന്നു പുലര്‍ച്ചെയാണ് പൊലീസ് സംഘം മാധ്യമപ്രവര്‍ത്തകരുടെ വീടുകളിലെത്തിയത്.
ന്യൂസ്‌ക്ലിക്കിന് ചൈനീസ് ഫണ്ട് ലഭിക്കുന്നുണ്ടെന്ന ആരോപണങ്ങള്‍ക്കു പിന്നാലെയാണ് റെയ്ഡ് നടക്കുന്നത്. ഡല്‍ഹി, നോയ്ഡ, ഗാസിയാബാദ് എന്നിവിടങ്ങളിലുള്ള സഞ്ജയ് രജൗറ, ഭാഷാ സിങ്, ഊര്‍മിളേഷ്, പ്രബിര്‍ പുര്‍കയസ്ത, അഭിസാര്‍ ശര്‍മ, ഔനിന്ദ്യോ ചക്രവര്‍ത്തി എന്നിവരുടെ വീടുകളിലാണ് പരിശോധന നടക്കുന്നത്.
പരിശോധനയില്‍ മൊബൈല്‍ ഫോണും ലാപ്ടോപ്പും പിടിച്ചെടുത്തതായാണു വിവരം. ചിലരെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയതായും റിപ്പോര്‍ട്ടുണ്ട്.