പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വ്യാജവീഡിയോ നിർമിച്ചിട്ട് മാധ്യമപ്രവർത്തനത്തിന്റെ പരിരക്ഷ വേണമെന്ന് വാദിക്കുന്നു-ബിബിസി റെയിഡുമായി താരതമ്യപ്പെടുത്തേണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉൾപ്പെടുത്തി വ്യാജ വീഡിയോ നിർമിച്ചിട്ട് മാധ്യമപ്രവർത്തനത്തിന്റെ പരിരക്ഷ വേണമെന്ന് വാദിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാധ്യമസ്വാതന്ത്ര്യത്തെ നിയന്ത്രിക്കുന്ന നടപടി സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു . വ്യാജ വീഡിയോ നിര്‍മ്മാണവും സംപ്രേഷണവും മാധ്യമ പ്രവര്‍ത്തനത്തിന്റെ ഭാഗമല്ല.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അവള്‍ അറിയാതെ അതില്‍പ്പെടുത്തിയിട്ട് മാധ്യമ പ്രവര്‍ത്തനത്തിന്റെ പരിരക്ഷ വേണമെന്ന് പറയുന്നത് ധീരമായ പത്രപ്രവര്‍ത്തനം അല്ല. മാധ്യമപ്രവര്‍ത്തനത്തില്‍ എന്തും ആകാമോയെന്നും മുഖ്യമന്ത്രി നിയമസഭയില്‍ ചോദിച്ചു.ഏഷ്യാനെറ്റ് ന്യൂസ് വാർത്തയുമായി ബന്ധപ്പെട്ട വീഡിയോ സത്യവിരുദ്ധമാണെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഓഡിയോ മറ്റൊരു കുട്ടിയെ ഉപയോഗിച്ച് നിർമ്മിച്ച പുനസംപ്രേക്ഷണം ചെയ്തതായി പരാതിയുണ്ട്. പി വി അൻവറിന്റെ പരാതിയും ലഭിച്ചു. ഇതിൽ അന്വേഷണം നടക്കുന്നു. ചാനൽ ഓഫീസിൽ എസ്എഫ്ഐ സമരത്തിന് എതിരെയും കേസ് രജിസ്റ്റർ ചെയ്തു. ഇതിൽ എട്ടു പ്രതികളെ അറസ്റ്റ് ചെയ്തതായും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം മാധ്യമ സ്വാതന്ത്ര്യത്തെ വിലക്കിടുന്ന ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ക്രിമിനൽ കുറ്റത്തിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തിക്കെതിരെ നടപടിയെടുക്കുന്നത് തൊഴിൽ എന്തെന്ന് നോക്കിയിട്ടല്ല, അങ്ങനെ ചെയ്യാൻ നിയമ അനുവദിക്കുന്നിൽ വ്യാജ വീഡിയോ നിർമിച്ചു. അത് മാധ്യമപ്രവർത്തനത്തിന്റെ ഭാഗമല്ലെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു.

മാധ്യമപ്രവർതകരിൽ മഹാഭൂരിഭാഗം ഇത്തരം ദുഷിപ്പുകൾ മാധ്യമപ്രവർത്തന രംഗത്ത് ഉണ്ടാകരുതെന്ന് ആഗ്രഹിക്കുന്നവരാണ്. അത് അഭിമാനകരമാണ്. വ്യാജ വീഡിയോ നിർമിക്കുകയും അതിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉൾപ്പെടുത്തുകയും ചെയ്തിട്ട് മാധ്യമപ്രവർത്തനത്തിന്റെ പരിരക്ഷ വേണമെന്ന് വാദിക്കുകയാണ്. ഒരാളെ കൊലപ്പെടുത്തിയിട്ട് അത് മാധ്യമപ്രവർത്തനത്തിന്റെ ഭാഗമാകണമെന്ന് പറഞ്ഞാൽ അത് അംഗീകരിക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

മാധ്യമപ്രവർത്തനത്തിനെ ഭാഗമായി എന്തുമാകാമോ. ബിബിസി ക്കെതിരായ നടപടിയുമായി ഇതിനെ താരതമ്യപ്പെടുത്താൻ കഴിയില്ല. അത് ഒരു ഭരണാധികാരിയുടെ വർഗീയ കലാപത്തിന്റെ ഭാഗമായുള്ള വാർത്ത പുറത്തുകൊണ്ടുവന്നത്. ഇവിടെ ഏതെങ്കിലും സർക്കാരിനോ ഭരണാധികാരിക്ക് എതിരെയുള്ള ഒന്നും തുറന്നു കാട്ടാനല്ല, അധികാരത്തിലുള്ള ആർക്കും അതിൽ വിരോധമില്ല. ഗവൺമെന്റിന് എതിരായ വാർത്തയല്ലെന്നും പിണറായി വിജയൻ ചൂണ്ടിക്കാട്ടി.

പൗര ജനങ്ങളെ മാധ്യമപ്രവർത്തകരെന്നും അല്ലാത്തവരെന്നും രണ്ടായി ഭരണഘടന വേർതിരിച്ചു കാണുന്നില്ല. സ്വതന്ത്രവും നിർഭയവുമായ മാധ്യമപ്രവർത്തനത്തിന് എല്ലാ പരിരക്ഷയും ഉണ്ടാകും. ഈ സർക്കാരിനെതിരെ എന്തെല്ലാം വിമർശനങ്ങൾ ഈ കഴിഞ്ഞ കാലത്ത് ഉണ്ടായിട്ടുണ്ട്. അതിനെതിരെ ഒന്നും ഒരു പകപോക്കലും ഉണ്ടായിട്ടില്ല. അതുപോലെയല്ല ഇത്. ഈശ്വരൻ തെറ്റ് ചെയ്താലും അത് റിപ്പോർട്ട് ചെയ്യുമെന്നാണ് പറഞ്ഞത്. വ്യാജ റിപ്പോർട്ടുകൾ നൽകുന്നവർക്ക് ആ പേര് ഇന്നത്തെ കാലത്ത് ഉച്ചരിക്കാൻ പോലും അവകാശമില്ല പെൺകുട്ടികളെ ഉപയോഗിച്ച് വ്യാജ വാർത്ത സൃഷ്ടിക്കുന്നവർ ഉണ്ടാകും എന്ന് സ്വപ്നത്തിൽ പോലും സ്വദേശാഭിമാനി കരുതിയിട്ടുണ്ടാവില്ല. ചാനൽ ഓഫീസിലെ വിദ്യാർത്ഥി പ്രതിഷേധത്തിൽ നിയമനടപടി ഉണ്ടാകും. മാധ്യമ സ്വാതന്ത്ര്യം വായനക്കാരനും സത്യം അറിയാനുള്ള സ്വാതന്ത്ര്യമാണ് . അത് സർക്കാർ പരിരക്ഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തങ്ങൾ എന്നും മാധ്യമ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ദേശാഭിമാനി റിപ്പോർട്ടരെ വാർത്താ സമ്മേളനത്തിൽ നിന്ന് പ്രതിപക്ഷ നേതാവ് ഇറക്കി വിട്ടിട്ട് പ്രതിഷേധവും കണ്ടില്ല. കേന്ദ്ര മന്ത്രി അനുരാഗ് താക്കൂർ പ്രത്യേക മാധ്യമങ്ങളുടെ മാത്രം യോഗം വിളിച്ചു. എവിടെയോ എന്തോ ഇരട്ടത്താപ്പ് ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒരു പോക്‌സോ പരാതി വന്നാല്‍ പൊലീസ് കേസെടുക്കും. മാധ്യമത്തിന്റേതെന്ന് പറഞ്ഞ് കീറി കൊട്ടയിലിടാറില്ല. മാധ്യമ സ്വാതന്ത്ര്യം അസത്യം അറിയിക്കാനുള്ളതല്ല, മറിച്ച് വായനക്കാരന്റെ സത്യം അറിയാനുള്ള അവകാശമാണ്. എതിരഭിപ്രായം എഴുതുന്ന മാധ്യമങ്ങള്‍ക്കെതിരെ നപടിയെടുക്കുന്നത് സര്‍ക്കാരിന്റെ നടപടിയല്ല. കോണ്‍ഗ്രസിന്റേയും ബിജെപയുടേതാണെന്നും മുഖ്യമന്ത്രി. നീതി നടപ്പാക്കുന്നതിനെ തടസപ്പെടുത്തരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.കൊച്ചി ഓഫീസിലെ എസ്എഫ്‌ഐ അതിക്രമത്തില്‍ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യേണ്ടതില്ലെന്നുമാണ് മുഖ്യമന്ത്രി നിലപാട് അറിയിച്ചത്. എക്‌സൈസ് മന്ത്രി തന്നെ സ്വാഗതം ചെയ്ത ഒരു വാര്‍ത്താ പരമ്പരയെ ആണ് സര്‍ക്കാരിനെതിരായ ഗൂഢാലോചനയും വ്യാജ വാര്‍ത്തയുമായി ചിത്രീകരിക്കുന്നതെന്ന് വിഡി സതീശന്‍ പറഞ്ഞു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി.

Top