കൊ​ളീ​ജി​യം ശി​പാ​ർ​ശ ത​ള്ളി​യ​തു സം​ഭ​വി​ക്കാ​ൻ പാ​ടി​ല്ലാ​ത്ത​ത്:കേ​ന്ദ്ര​സ​ർ​ക്കാ​ർ ന​ട​പ​ടി​ക്കെ​തി​രെ വീ​ണ്ടും ജ​സ്റ്റീ​സ് കു​ര്യ​ൻ ജോ​സ​ഫ്

ന്യൂഡൽഹി: ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റീസ് കെ.എം ജോസഫിന്‍റെ സുപ്രീംകോടതി നിയമനത്തിനെതിരേയുള്ള കേന്ദ്രസർക്കാർ നടപടിക്കെതിരെ ജസ്റ്റീസ് കുര്യൻ ജോസഫ് വീണ്ടും രംഗത്ത്. ജഡ്ജി നിയമത്തിന്‍റെ ശിപാർശ തള്ളിയതു സംഭവിക്കാൻ പാടില്ലാത്തതാണെന്നും ഇങ്ങനെ ഒരു സംഭവം മുന്പ് ഉണ്ടായിട്ടില്ല എന്നതിനാലാണ് ഇപ്പോൾ ചർച്ചകൾ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിഷയം ചർച്ച ചെയ്യാൻ അടുത്തയാഴ്ച വീണ്ടും കൊളീജിയം ചേരുമെന്നും അദ്ദേഹം വ്യക്തമാക്കി.

ജസ്റ്റീസ് കെ.എം ജോസഫിന്‍റെ സുപ്രീംകോടതി നിയമനം സംബന്ധിച്ച വിഷയം ചർച്ച ചെയ്യാൻ ചേർന്ന കൊളീജിയം കഴിഞ്ഞ ദിവസം തീരുമാനം പ്രഖ്യാപിക്കാതെ പിരിയുകയാണുണ്ടായത്. ജസ്റ്റീസ് കെ.എം ജോസഫിന്‍റെ പേര് വീണ്ടും കൊളീജിയം ശിപാർശ ചെയ്യണോ എന്ന കാര്യത്തിൽ ഭിന്നാഭിപ്രായങ്ങൾ ഉണ്ടായയെന്നാണു സൂചന. ചീഫ് ജസ്റ്റീസ് ദീപക് മിശ്ര, ജസ്റ്റീസുമാരായ ജെ. ചെലമേശ്വർ, രഞ്ജൻ ഗോഗോയ്, മദൻ ബി. ലോകൂർ, കുര്യൻ ജോസഫ് എന്നിവരാണ് കൊളീജിയം യോഗം ചേർന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചീഫ് ജസ്റ്റീസ് ദീപക് മിശ്ര എന്തു നിലപാട് സ്വീകരിച്ചു എന്നറിവായിട്ടില്ല. മറ്റു നാലു ജഡ്ജിമാരും കെ.എം ജോസഫിന്‍റെ നിയമനത്തെ അനുകൂലിക്കുന്ന നിലപാട് സ്വീകരിച്ചവരാണ്. കെ.എം ജോസഫിന്‍റെ വിഷയത്തിൽ തീരുമാനം നീട്ടിവച്ചെന്നാണ് സുപ്രീംകോടതിയുടെ ഒൗദ്യോഗിക വെബ്സൈറ്റിലും പറയുന്നത്. കോൽക്കത്ത, രാജസ്ഥാൻ, തെലുങ്കാന- ആന്ധ്ര ഹൈക്കോടതികളിൽനിന്ന് സുപ്രീംകോടതിയിലേക്ക് ശിപാർശ ചെയ്യേണ്ട ജഡ്ജിമാരുടെ പേരുകൾ മുക്കാൽ മണിക്കൂറിലേറെ നീണ്ട യോഗത്തിൽ ചർച്ച ചെയ്തിരുന്നു.

ജസ്റ്റീസ് കെ.എം ജോസഫിനെയും മുതിർന്ന അഭിഭാഷക ഇന്ദു മൽഹോത്രയേയും സുപ്രീംകോടതി ജഡ്ജിമാരായി നിയമിക്കാൻ ജനുവരി പത്തിനാണ് സുപ്രീം കോടതി കൊളീജിയം ശിപാർശ ചെയ്തത്. മൂന്നുമാസത്തിനുശേഷം ഇന്ദു മൽഹോത്രയുടെ പേര് അംഗീകരിച്ച കേന്ദ്രം ജസ്റ്റീസ് കെ.എം ജോസഫിന്‍റെ പേര് പുനപരിശോധിക്കാനായി സർക്കാർ തിരിച്ചയച്ചു. സംസ്ഥാന പ്രാതിനിധ്യം അട്ടിമറിക്കപ്പെടുമെന്നും സീനിയോറിറ്റി മറികടക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് സർക്കാർ അദ്ദേഹത്തിന്‍റെ ശിപാർശ മടക്കിയത്.

Top