കൊച്ചി:ബാര്‍ കോഴകേസില്‍ വിജിലന്‍സ് കോടതി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ തീരുമാനിച്ച എക്‌സൈസ് മന്ത്രി കെ ബാബു മന്ത്രിസ്ഥാനം രാജിവച്ചു.എറണാകുളം ഗസ്റ്റ് ഹൗസിസില്‍ വെച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ബാബു രാജികത്ത് കൈമാറി.
അല്‍പസമയത്തിനകം പ്രസ്സ്‌ക്ലബില്‍ വാര്‍ത്താസമ്മേളനത്തില്‍ വെച്ച് മന്ത്രി തന്റെ രാജി ഔദ്യോഗികമായി പ്രഖ്യാപിക്കും.ഇതിന് ശേഷമായിരിക്കും മുഖ്യമന്ത്രി ഈ വിഷയത്തില്‍ പ്രതികരിക്കുക എന്ന് മുതിര്‍ന്ന ഒരു എ ഗ്രൂപ്പ് നേതാവ് ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡിനോട് പറഞ്ഞു.രാജിക്കത്ത് മുഖ്യമന്ത്രി സ്വെകരിച്ചതായും അദ്ധേഹം സ്ഥിരീകരിച്ചു.കെപിസിസി പ്രസിഡന്റും ആഭ്യന്തരമന്ത്രിയും ബാബുവിന്റെ രാജി പാര്‍ട്ടിക്കുള്ളില്‍ ആവശ്യപ്പെട്ടതാണ് പെട്ടന്നുള്ള ബാബുവിന്റെ രാജിയിലേക്ക് എത്തിച്ചതെന്നും സൂചനയുണ്ട്.
എന്തായാലും ഉമ്മന്‍ചാണ്ടിക്ക് ബാബുവിന്റെ രാജി അത്ര സുഖകരമായ വാര്‍ത്തയല്ല നല്‍കുന്നത്.മന്ത്രിസഭയില്‍ തന്റെ വലംകൈ ആണ് മുഖ്യന് ബാബുവിന്റെ രാജിയോടെ നഷ്ടപ്പെട്ടിരികുന്നത്.ബാര്‍കോഴ കേസില്‍ മാസങ്ങള്‍ക്കുള്ളില്‍ രണ്ട് മന്ത്രിമാര്‍ രാജി വച്ചത് ഉമന്‍ചാണ്ടിക്കും കോണ്‍ഗ്രസ്സിനും വലിയ തിരിച്ചടിയായിരിക്കുമെന്നാണ് വിലയിരുതുന്നത്.വരും ദിവസങ്ങളില്‍ മുഖ്യനെ ലക്ഷ്യം വെച്ചായിരിക്കും ഇനി പ്രതിപക്ഷത്തിന്റെ നീക്കം.