കെ.എം മാണി മാറി നില്‍ക്കും; പാലായില്‍ മരുമകള്‍ സ്ഥാനാര്‍ഥി; നിഷയെ മത്സരിപ്പിക്കുന്നത് മാണിയുടെ പരാജയഭീതിയെ തുടര്‍ന്ന്

കോട്ടയം: ബാര്‍ കോഴക്കേസില്‍ ആരോപണ വിധേയനായി കോടതിയുടെ പരാമര്‍ശം ഏറ്റുവാങ്ങി രാജിവയ്‌ക്കേണ്ടി വന്ന സാഹചര്യത്തില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടാക്കിട്ടി കേരള കോണ്‍ഗ്രസ് എം ചെയമര്‍മാന്‍ കെ.എം മാണി, നിയമസഭാ തിരഞ്ഞെടുപ്പില്‍ നിന്നു മാറി നിന്നേക്കുമെന്നു സൂചന. പകരം, മകന്‍ ജോസ് കെ.മാണിയുടെ ഭാര്യ നിഷാ ജോസ് കെ.മാണി മത്സരിച്ചേക്കുമെന്ന സൂചനയാണ് ലഭിക്കുന്നത്.

 
ബാര്‍ കോഴ ആരോപണങ്ങള്‍ കൂടാതെ ആരോഗ്യ പ്രശ്‌നങ്ങളും ഉയര്‍ത്തിയാണ് കെ.എം മാണി നിലവില്‍ മാറി നില്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ തവണ പാലായില്‍ പതിനായിരത്തില്‍ താഴെ ഭൂരിപക്ഷം കുറഞ്ഞതും മാണിയെ ഇരുത്തി ചിന്തിപ്പിക്കുന്നുണ്ട്. ഇത്തവണ മാറി നിന്നു മകനു എംഎല്‍എ സ്ഥാനം നല്‍കുന്നതിനായിരുന്നു ആദ്യം കെ.എം മാണി ആലോചിച്ചത്. എന്നാല്‍, എംപി സ്ഥാനത്തേയ്ക്കു മറ്റൊരാളെ മത്സരിപ്പിച്ചു പരാജയപ്പെട്ടാല്‍ പിന്നീട്, കേരള കോണ്‍ഗ്രസിനു കോട്ടയം സീറ്റ് നല്‍കാന്‍ കോണ്‍ഗ്രസ് തയ്യാറാവില്ല. ഈ സാഹചര്യത്തില്‍ റിസ്‌ക് ഒഴിവാക്കാനാണ് ഇത്തവണ പാലാ സീറ്റ് മരുമകള്‍ക്കു നല്‍കാന്‍ മാണി തീരുമാനിച്ചിരിക്കുന്നത്.
കോട്ടയം ജില്ലയിലെ വിവിധ സാമൂഹിക സേവന പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കുന്ന വ്യക്തിയാണ് ജോസ് കെ.മാണിയുടെ ഭാര്യ നിഷാ. ഹെയര്‍ ഫോര്‍ ഹോപ്പ് പദ്ധതിയുടെ ഭാഗമായി കാന്‍സര്‍ രോഗികള്‍ക്കു മുടി മുറിച്ചു നല്‍കുന്നതിനായി വിവിധ ക്ലബുകളും വനിതാ സംഘടനകളുമായി സഹകരിച്ചു നിഷ പദ്ധതികള്‍ തയ്യാറാക്കി രണ്ടു വര്‍ഷത്തിലേറെയായി ജില്ലയില്‍ സജീവമായി നില്‍ക്കുന്നുണ്ട്. അതു കൊണ്ടു തന്നെ ജോസ് കെ.മാണിയുടെ ഭാര്യയെ തിരഞ്ഞെടുപ്പില്‍ രംഗത്തിറക്കുന്നതിനാണ് കെ.എം മാണി ആലോചിക്കുന്നത്. എന്നാല്‍, നിഷയെ രംഗത്തിറക്കുന്നതിനെതിരെ കേരള കോണ്‍ഗ്രസിലെ ഒരു വിഭാഗം പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top