തിരുവനന്തപുരം :ധാർഷ്ട്യത്തിന്റെ മുഖമുദ്രയായ കെ സുധാകരന് തുടക്കം തന്നെ പിഴച്ചു .സംഘടനാ അഴിച്ചുപണിക്കുള്ള കെ സുധാകരന്റെ നീക്കത്തിന് തുടക്കത്തിൽ കനത്ത തിരിച്ചടി. കെപിസിസി രാഷ്ട്രീയ കാര്യസമിതി യോഗം കെ മുരളീധരൻ ബഹിഷ്‌കരിച്ചു.സുധാകരൻ പ്രസിഡന്റായശേഷം ചേർന്ന ആദ്യയോഗത്തിൽ തലസ്ഥാനത്ത് ഉണ്ടായിട്ടും മുരളീധരൻ പങ്കെടുത്തില്ല. യോഗത്തിന് മുമ്പ് സുധാകരൻ നടത്തിയ കൂടിയാലോചനയിൽ മുതിർന്ന നേതാക്കളും മുൻ കെപിസിസി പ്രസിഡന്റുമാരായ വി എം സുധീരനെയും എം എം ഹസ്സനെയും ഒഴിവാക്കി. നേതാക്കൾ തന്നെ നീരസം പരസ്യമാക്കിയതോടെ പുനഃസംഘടന അനിശ്ചിതമായി നീളും.
അതേസമയം കെപിസിസി രാഷ്ട്രീയ കാര്യസമിതി കെ മുരളീധരന്‍ ബഹിഷ്‌ക്കരിച്ചതില്‍ പ്രതികരണവുമായി കെ സുധാകരന്‍. യോഗത്തില്‍ പങ്കെടുക്കാനുള്ള അസൗകര്യം മുരളീധരന്‍ നേരത്തെ പറഞ്ഞിരുന്നെന്നും വിഷയത്തില്‍ അദ്ദേഹത്തിന് ഒരു പരാതിയുമില്ലെന്ന് സുധാകരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
കെ മുരളീധരനുമായി ഞാന്‍ ഫോണില്‍ സംസാരിച്ചു. അദേഹവുമായി ഒരു തര്‍ക്കവുമില്ല. ദയവായി നിങ്ങളായിട്ട് പ്രശ്‌നമുണ്ടാക്കരുത്. യോഗത്തില്‍ പങ്കെടുക്കാനുള്ള അസൗകര്യം നേരത്തെ പറഞ്ഞിരുന്നു. ഒരു കാര്യത്തിലും അദ്ദേഹത്തിന് പരാതിയില്ല. ഈ വാര്‍ത്താസമ്മേളനത്തിന് മുന്‍പും മുരളീധരനുമായി സംസാരിച്ചിരുന്നു. തലസ്ഥാനത്ത് ഉണ്ടായിട്ടും രാഷ്ട്രീയ കാര്യസമിതിയില്‍ മുരളീധരന്‍ പങ്കെടുത്തിരുന്നില്ല. രാവിലെ മുല്ലപ്പള്ളി രാമചന്ദ്രന്‍, ഉമ്മന്‍ചാണ്ടി, വിഡി സതീശന്‍ തുടങ്ങിയ നേതാക്കളുമായിട്ട് കെ സുധാകരന്‍ ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയില്‍ നിന്ന് തന്നെ ഒഴിവാക്കിയതിലെ അതൃപ്തി പ്രകടിപ്പിച്ച് കൊണ്ടാണ് മുരളീധരന്‍ യോഗം ബഹിഷ്‌കരിച്ചതെന്നാണ് സൂചനകള്‍.
കോണ്‍ഗ്രസില്‍ സമ്പൂര്‍ണ്ണ അഴിച്ചു പണി നടത്തുമെന്നും സുധാകരന്‍ അറിയിച്ചു. ജംബോ കമ്മിറ്റികള്‍ ഒഴിവാക്കും. ഭാരവാഹികളടക്കം 51 പേര്‍ മാത്രം ഉള്‍പ്പെടുന്ന കമ്മിറ്റിക്ക് രൂപം നല്‍കുമെന്നും പൊതുജനങ്ങളിലേക്ക് പാര്‍ട്ടിയുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി അയല്‍ക്കൂട്ടങ്ങള്‍ക്ക് രൂപം നല്‍കുമെന്നും സുധാകരന്‍ വ്യക്തമാക്കി.
മൂന്ന് വൈസ് പ്രസിഡന്റുമാരും 15 ജനറല്‍ സെക്രട്ടറിമാരും ഉള്‍പ്പെടുന്നതായിരിക്കും നേതൃത്വം. ഇതിന് താഴെ സെക്രട്ടറിമാരുണ്ടാകും. എക്സിക്യൂട്ടീവ് അംഗങ്ങള്‍ അല്ലെങ്കിലും അവരെ എക്സിക്യൂട്ടീവ് യോഗത്തില്‍ വിളിക്കും. സംസ്ഥാന നേതൃത്വം അതിന് താഴെ ജില്ലാ കമ്മിറ്റികള്‍, നിയോജക മണ്ഡലം കമ്മിറ്റി, ബ്ലോക്ക് കമ്മിറ്റി എന്നിങ്ങനെയായിരിക്കും പാര്‍ട്ടി പ്രവര്‍ത്തിക്കുക. ഏറ്റവും താഴെ തട്ടില്‍ അയല്‍ക്കൂട്ടങ്ങളുമുണ്ടാവും. ദളിതര്‍ക്കും സ്ത്രീകള്‍ക്കും സംവരണം നല്‍കണമെന്ന് കോണ്‍ഗ്രസ് ഭരണഘടന പറയുന്നുണ്ട്. അത് ഉറപ്പാക്കുമെന്നും സുധാകരന്‍ വ്യക്തമാക്കി.
പ്രവര്‍ത്തകര്‍ക്കിടയില്‍ അച്ചടക്കം ഉറപ്പാക്കുന്നതിനായി സംസ്ഥാനതലത്തിലും ജില്ലയിലും സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും. നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയകാരണം പഠിക്കാന്‍ അഞ്ച് മേഖല കമ്മിറ്റികള്‍ ഉണ്ടാവും. കെപിസിസി തലത്തില്‍ മീഡിയ സെല്ലുണ്ടാകും. ചാനല്‍ ചര്‍ച്ചയില്‍ ഉള്‍പ്പടെ ആര് പങ്കെടുക്കണമെന്ന് മീഡിയ സെല്‍ തീരുമാനിക്കുമെന്നും സുധാകരന്‍ പറഞ്ഞു. എടുത്ത തീരുമാനങ്ങള്‍ നടപ്പാക്കാന്‍ അറിയാമെന്നും അതിനുള്ള കപ്പാസിറ്റി തനിക്കുണ്ടെന്നും സുധാകരന്‍ വ്യക്തമാക്കി.
ജംബോ കമ്മിറ്റികൾ വേണ്ടെന്നാണ് രാഷ്‌ട്രീയ കാര്യസമിതിയുടെ തീരുമാനം. ഭാരവാഹികളുടെ എണ്ണം 51 ആയി കുറയ്‌ക്കും. എല്ലാ ഡിസിസി പ്രസിഡന്റുമാരും തെറിക്കും. ഭാരവാഹികളുടെ എണ്ണം ചുരുക്കാനുള്ള സുധാകരന്റെ നിർദേശം ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും അംഗീകരിച്ചില്ല. 25ൽ താഴെ മതിയെന്നാണ് സുധാകരനും വി ഡി സതീശനും മുന്നോട്ടുവച്ചത്. ഉമ്മൻചാണ്ടിയും ചെന്നിത്തലയും ഇത് ഒരുമിച്ചെതിർത്തു. പിന്നീടാണ് മൂന്ന് വൈസ് പ്രസിഡന്റുമാരും 15 ജനറൽ സെക്രട്ടറിമാരുമാരുമുൾപ്പെടെ 51 എന്ന തീരുമാനത്തിലെത്തിയത്.
ഗ്രൂപ്പ് അടിസ്ഥാനത്തിൽ വീതം വയ്‌പ്പുണ്ടാകില്ലെന്ന് തുടക്കത്തിലേ സുധാകരൻ പ്രഖ്യാപിച്ചു. എന്നാൽ ഇത് മുതിർന്ന നേതാക്കളെ വെട്ടിനിരത്തുന്നതിന്റെ ഭാഗമാണെന്നാണ് സുധാകര വിരുദ്ധർ പറയുന്നത്. അച്ചടക്ക ലംഘനം പൊറുപ്പിക്കില്ലെന്ന പ്രഖ്യാപനവും നേതാക്കൾ ഗൗരവത്തിലെടുത്തിട്ടില്ല. സുധാകരനും സതീശനും യോഗത്തിന് മുമ്പ് ഉമ്മൻചാണ്ടി, മുല്ലപ്പള്ളി, ചെന്നിത്തല എന്നിവരുമായി കൂടിയാലോചിച്ചു. ഈ യോഗത്തിലേക്ക് മുരളീധരനെയും സുധീരനെയും ഹസ്സനെയും വിളിച്ചില്ല. ഇതിൽ പ്രതിഷേധിച്ചാണ് മുരളീധരൻ രാഷ്‌ട്രീയ കാര്യസമിതി യോഗം ബഹിഷ്‌കരിച്ചത്. മുരളീധരനുമായി തർക്കമില്ലെന്നും ഫോണിൽ സംസാരിച്ചെന്നുമാണ് സുധാകരൻ പ്രതികരിച്ചത്.