കോൺഗ്രസിൽ ഇരുന്നു കൊണ്ട് ആരും മോദിയെ സ്തുതിക്കണ്ടെന്ന് കെ മുരളീധരന്‍. മോദി സ്തുതിക്കെതിരെ ബെന്നി ബഹ്നാനും.

കൊച്ചി:ശശി തരുരിന്റെ മോഡി സ്തുതിക്കെതിരെ എം.പിമാരായ കെ. മുരളീധരനും ബെന്നി ബഹ്നാനും . കെ മുരളീധരനും ബെന്നി ബഹ്നാനും രംഗത്ത് . കോൺഗ്രസിൽ ഇരുന്നു കൊണ്ട് ആരും മോദിയെ സ്തുതിക്കേണ്ടെന്ന് കെ മുരളീധരന്‍ പറഞ്ഞു.

കോൺഗ്രസ് ആരുടേയും കുടുംബ സ്വത്തല്ല. പാർട്ടിനേതൃത്വത്തെയും നയത്തേയും അനുസരിക്കാത്തവർക്ക് പുറത്ത് പോകാം .താൻ കുറച്ച് കാലം പാർട്ടിക്ക് പുറത്ത് പോയി തിരിച്ച് വന്നയാളാണ്. മോദിയുടെ നല്ല കാര്യം കക്കൂസ് കെട്ടിയതല്ലേ. ഈ കക്കൂസിൽ വെള്ളമില്ലെന്ന് പറഞ്ഞ ആളാണ് ഇപ്പോൾ മോദിയെ സ്തുതിക്കുന്നതെന്നും മുരളീധരന്‍റെ പരിഹാസം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പാർട്ടിക്കകത്തിരുന്ന് ശശി തരൂരിനെ ഇത്തരം പ്രസ്താവനകൾ നടത്താൻ അനുവദിക്കില്ല. മോദി അനുകൂല നിലപാട് സ്വീകരിക്കുന്നവർ കോൺഗ്രസുകാരല്ല .ഇവർക്കെതിരെ നടപടി വേണം. പാർട്ടി നിലപാടിനെതിരെ ആര് നിലപാട് എടുത്താലും അവർക്കെതിരെ നടപടി വേണം. കേസ് ഭയന്നിട്ടാണ് മോദി സ്തുതിയെങ്കിൽ കോടതിയിൽ നേരിടണമെന്നും മുരളീധരന്‍. അടിയന്തരാവസ്ഥയിൽ പോലും ഇല്ലാത്ത വിലക്കാണ് കശ്മീരിൽ രാഹുൽ നേരിട്ടത്. കശ്മീർ ചർച്ച പോലും കേന്ദ്ര സർക്കാർ നടത്തുന്നില്ല.

ഹീനമായി ജനാധിപത്യത്തെ പ്രധാനമന്ത്രി കശാപ്പ് ചെയ്തു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നേട്ടങ്ങൾ നിരത്തിയല്ല മോദി അധികാരത്തിലെത്തിയത് .എല്ലാ വ്യവസ്ഥകളിലും കയ്യിട്ട് വാരി രാജ്യത്ത് ജനാധിപത്യം കശാപ്പ് ചെയ്യപ്പെടുന്നു. ഒളിച്ചോടുന്നില്ലെന്ന് വ്യക്തമാക്കിയ ചിദംബരത്തെ മതിൽ ചാടിക്കടന്ന് അറസ്റ്റ് ചെയ്തു.മോദി വിരുദ്ധ നിലപാട് സ്വീകരിച്ചാണ് കേരളത്തിലെ 19 യുഡിഎഫ് എംപിമാരും വോട്ട് വാങ്ങിയതെന്നും മുരളീധരന്‍ പറഞ്ഞു.

കേരളത്തിൽ 6 സീറ്റിൽ ഉപതെരഞ്ഞെടുപ്പ് നടത്താൻ ഉണ്ടായിട്ടും പാലയിൽ മാത്രം തെരഞ്ഞെടുപ്പ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. ഇത് മറ്റ് മണ്ഡലങ്ങളിലെ വികസന പ്രവർത്തനങ്ങളെ ബാധിക്കും. അതിനാൽ എല്ലാ മണ്ഡലങ്ങളിലും സെപ്തംബർ 23 ന് തന്നെ ഉപതെരഞ്ഞെടുപ്പ് നടത്തണമെന്നും ഇത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമീഷന് അപേക്ഷ നൽകുമെന്നും മുരളീധരന്‍ പറഞ്ഞു.

ജനാധിപത്യത്തെ കശാപ് ചെയ്തയാളാണ് പ്രധാനമന്തി നരേന്ദ്ര മോദി, ബി.ജെ.പി നയങ്ങളെ എതിര്‍ക്കുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍ ചെയ്യേണ്ടതെന്ന് ബെന്നി ബഹ്നാനും പറഞ്ഞു.മോദി നല്ല കാര്യങ്ങള്‍ ചെയ്താല്‍ പ്രശംസിക്കണമെന്നും എല്ലാ സമയത്തും കുറ്റം പറഞ്ഞ് കൊണ്ടിരുന്നാല്‍ ആളുകള്‍ നമ്മളെ വിശ്വസിക്കാന്‍ പോകുന്നില്ലെന്നുമാണ് ശശി തരൂര്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞത്. ഇതിനെതിരെ നേരത്തെ രമേശ് ചെന്നിത്തല രംഗത്ത് എത്തിയിരുന്നു.

Top