മുരളീധരന്‍ പി ജയരാജന് വെല്ലുവിളി..!വടകരയിലേത് ജനാധിപത്യവും അക്രമരാഷ്ട്രീയവും തമ്മിലുള്ള പോരാട്ടമെന്ന് കെ. മുരളീധരന്‍

കോഴിക്കോട്: വടകരയില്‍ ജനാധിപത്യവും അക്രമരാഷ്ട്രീയവും തമ്മിലുള്ള പോരാട്ടമാണ് നടക്കാന്‍ പോകുന്നത്. സിപിഐഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിനെതിരേ മുല്ലപ്പള്ളി രാമചന്ദ്രന്‍ നടത്തിയ പോരാട്ടം താനും തുടരും. എതിരാളി ആരെന്ന് നോക്കി കോണ്‍ഗ്രസുകാര്‍ മത്സര രംഗത്തിറങ്ങാറില്ലെന്നും ആശയപരമായ പോരാട്ടത്തിനാണ് കളമൊരുങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.പാര്‍ട്ടിക്ക് വേണ്ടി ശക്തമായ പോരാട്ടത്തിന് തയ്യാറെന്ന് നേതൃത്വത്തെ അറിയിച്ചെന്ന് കെ. മുരളീധരന്‍. സ്ഥാനാര്‍ത്ഥി നിര്‍ണയം വൈകിയത് യുഡിഎഫിന്റെ വിജയത്തെ ബാധിക്കില്ല. പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഏത് ദൗത്യവും താന്‍ ഏറ്റെടുക്കുമെന്നും കെ.മുരളീധരന്‍

മലബാറിന്റെ സാമുദായിക സമവാക്യങ്ങളെ സമര്‍ത്ഥമായി ഉപയോഗിക്കാന്‍ കഴിയുന്ന നേതാവാണ് കെ.മുരളീധരന്‍. മുരളീധരനെ പോലെയുള്ള സ്ഥാനാര്‍ത്ഥി പി.ജയരാജനെ വന്‍ വെല്ലുവിളി ഉയര്‍ത്തുമെന്ന കാര്യത്തില്‍ സംശയമില്ല. അല്‍പം വൈകിയാണങ്കിലും വടകരയില്‍ ഉചിതമായ സ്ഥാനാര്‍ത്ഥിയെ കിട്ടിയതിന്റെ ആശ്വാസത്തിലാണ് കോണ്‍ഗ്രസ്. നിലവില്‍ വട്ടിയൂര്‍ക്കാവ് എംഎല്‍എയാണ് കെ.മുരളീധരന്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒപ്പം പതിറ്റാണ്ടുകാലം കോഴിക്കോടിന്റെ ജനകീയ എംപിയായി തുടര്‍ന്നതിന്റെ കരുത്തും തുണയാകും. ഈ കാലത്ത് രാഷ്ട്രീയത്തിന് അതീതമായ പ്രവര്‍ത്തിച്ചത് വലിയ ബന്ധങ്ങളാണ് ജില്ലയില്‍ മുരളിക്കുള്ളത്. മലബാറിലെ മറ്റു മണ്ഡലങ്ങളിലും മുരളിയുടെ വരവ് സ്വാധീനിക്കും. വടകര സ്ഥാനാര്‍ത്ഥി തര്‍ക്കത്തില്‍ ഇടപെട്ട് ലീഗും മുതിര്‍ന്ന നേതാക്കളും രംഗത്ത് എത്തിയതിന് പിന്നാലെയാണ് നിര്‍ണായക തീരുമാനം. ഉമ്മന്‍ ചാണ്ടിയും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും മുല്ലപ്പള്ളിയുമായി ഫോണില്‍ സംസാരിച്ചു. മല്‍സരിക്കാനില്ലെന്ന് ആവര്‍ത്തിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉറച്ചുനിന്നു. വടകരയില്‍ മല്‍സരിക്കാന്‍ കെ.പി.സി.സി അധ്യക്ഷനുമേല്‍ സമ്മര്‍ദം തുടരുന്നുതിനിടെയാണ് തീരുമാനം.

കെ.പി.സി.സി സെക്രട്ടറി കെ. പ്രവീണ്‍കുമാറിന്റെ പേരും വടകരയില്‍ പരിഗണനയിലുണ്ടായിരുന്നു. വിഎം സുധീരന്‍ അടക്കം ധാരാളം നേതാക്കളെയും പാര്‍ട്ടി സ്മരിച്ചു. വടകര ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകുന്നതില്‍ യൂത്ത് കോണ്‍ഗ്രസില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. രക്തസാക്ഷികളെ ഓര്‍ത്തെങ്കിലും വടകര മണ്ഡലത്തെ ഗൗരവത്തോടെ കാണണമെന്ന് കോണ്‍ഗ്രസ് നേതൃത്വത്തിനോട് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു.

കൂടുതൽ വാർത്തകൾക്കായി ഡെയിലി ഇന്ത്യൻ ഹെറാഡ്  Facebook പേജ് ലൈക്ക് ചെയ്യൂ. https://www.facebook.com/DailyIndianHeraldnews/

Top