കൊച്ചി: കേരളത്തിലെ മുഖ്യമന്ത്രി അപ്പനില്ലാത്ത വര്‍ത്തമാനം പറയുകയാണെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് കെ.സുധാകരന്. തന്ത്രിമാരെ നിസ്സാരമായി അപമാനിക്കുന്നത് മുഖ്യമന്ത്രിയുടെ പദവിക്ക് യോജിച്ചതല്ലെന്നും സുധാകരന് പറഞ്ഞു.ശബരിമല വിഷയത്തില്‍ ബി.ജെ.പി ഓന്തിനെ പോലെ നിറം മാറി കളിക്കുകയാണെന്ന് കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് കെ. സുധാകരന്. ശബരിമല കേസിന്റെ തുടക്കം മുതല്‍ തന്നെ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാവും. യുവതീ പ്രവേശനത്തിനായി കേസ് നല്കിയവരെല്ലാം ബി.ജെ.പിയുമായി ബന്ധമുള്ളവരാണ്. രാഷ്ട്രീയ നാടകമാണ് ബി.ജെ.പി ഇപ്പോള്‍ കളിച്ചുകൊണ്ടിരിക്കുന്നതെന്നും കെ. സുധാകരന് പറഞ്ഞു.
സുപ്രീംകോടതി വിധിക്കെതിരെ നിയമനിര്‍മാണം നടത്താന്‍ അവസരമുണ്ടായിരിക്കെ പറ്റില്ലെന്നാണ് പി.എസ്.ശ്രീധരന്‍പിള്ള പറയുന്നത്. ശ്രീധരന് പിള്ളയെ പോലുള്ള വലിയ മനുഷ്യന് ഇങ്ങനെ നുണ പറയരുത്. സംസ്ഥാനവും കേന്ദ്രവും ശബരിമല വിധിയ്ക്കെതിരെ നിയമനിര്‍മ്മാണം നടത്താത്തതാണ് ശബരിമലയുടെ ശാപമെന്നും കെ.സുധാകരന് പറഞ്ഞു.