ബിജെപിയിലേക്ക് ക്ഷണം ലഭിച്ചിരുന്നെന്ന വെളിപ്പെടത്തലുമായി സുധാകരന്‍; ദൂതന്‍മാര്‍ വന്നത് രണ്ട് തവണ

ബിജെപിയിലേക്ക് തനിക്ക് ക്ഷണം ലഭിച്ചിരുന്നെന്ന വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. രണ്ട് തവണ ദൂതന്മാര്‍ തന്നെ വന്നു കണ്ടിരുന്നു. അമിത് ഷായുമായും ചെന്നൈയിലെ രാജയുമായും കൂടിക്കാഴ്ചക്കായിരുന്നു ക്ഷണം തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയതോടെ പിന്നീടവര്‍ സമീപിച്ചിട്ടില്ല. കോണ്‍ഗ്രസ് വിട്ടാല്‍ താന്‍ രാഷ്ട്രീയം അവസാനിപ്പിക്കുമെന്നും സുധാകരന്‍ ഒരു ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞു.

കേരളത്തിലെ പല മുതിര്‍ന്ന നേതാക്കളെയും തങ്ങളോട് അടുപ്പിക്കാനുള്ള ശ്രമം ബിജെപി നടത്തുന്നുണ്ട്. എന്നാല്‍ രാജ്യത്ത് ഇത്രയും വലിയ വിജയങ്ങള് നേടിയിട്ടും ഫാസിസ്റ്റ് സംഘടന എന്ന ലേബല്‍ ബിജിപിയില്‍ നിന്നും മാറുന്നില്ല എന്നതാണ് സത്യം. കൂടാതെ ഇടക്കിടക്ക് തങ്ങളുടെ ജനാധിപത്യവിരുദ്ധ ധാരണകള്‍ ബിജെപി മന്ത്രിമാരും മറ്റ് നേതാക്കളും വിളിച്ചു പറയുകയും ചെയ്യുന്നതും അവര്‍ക്ക് പാരയാകുകയാണ്

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബിജെപി യും സിപിഎമ്മും ഒരു പോലെ ഫാഷിസ്റ്റ് സംഘടനകളാണ്. കോണ്‍ഗ്രസിന്റെ സംഘടാനാസംവിധാനം കുറച്ചു കൂടി ശക്തമാക്കേണ്ടതുണ്ട്. സംഘടനാ രീതികളില്‍ സമഗ്രമായ അഴിച്ചുപണി വേണം. വിധേയത്വമുള്ളവരെ മുകളിലേക്ക് വിടുന്ന രീതിയാണ് കോണ്‍ഗ്രസിന്റെ ശാപമെന്നും സുധാകരന്‍ കുറ്റപ്പെടുത്തി,

Top