ഒടുവിൽ സുധാകരനും സമ്മതിച്ചു!മരണത്തിന് മുമ്പ് കെ സുരേന്ദ്രന്‍ സൈബര്‍ ആക്രണം നേരിട്ടതായി കെ സുധാകരന്‍.

കണ്ണൂർ :കെപിസിസി ജനറൽ സെക്രട്ടറിയും ഐ എൻ ടി യു സി ദേശീയ നേതാവുമായിരുന്ന കെ സുരേന്ദ്രസ്‌നേ കൊന്നതാണെന്നു കണ്ണൂരിലെ കോൺഗ്രസ് നേതാവ് പറഞ്ഞിട്ടും പ്രതികരിക്കാൻ നേതാക്കൾ തയ്യാറായിട്ടില്ല എന്ന ആരോപണം ഉയരുന്നതിന്റെ കെ സുധാകരൻ പ്രതികരണവുമായി രംഗത്ത് എത്തി. കെപിസിസി മെമ്പർ കൂടിയായ കെ പ്രമോദിന്റെ പോസ്റ്റും സുരേന്ദ്രന്റെ മരണവും കേരളത്തിലെ കോൺഗ്രസ് പ്രവർത്തകർക്കിടയിൽ വ്യാപകമായി പ്രതിഷേധം ഉയരുന്നതിനിടെയാണ് മുന്‍ കണ്ണൂര്‍ ഡിസിസി പ്രസിഡണ്ടും ഐഎന്‍ടിയുസി നേതാവുമായിരുന്ന കെ സുരേന്ദ്രന്റെ മരണത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് എംപി കെ സുധാകരന്‍ രംഗത്ത് എത്തിയത്.

Also Read :വി.ഡി സതീശന്റെ അയര്‍ലണ്ട് സന്ദര്‍ശനം കള്ളപ്പണം വെളുപ്പിക്കാനോ? ബിസിനസ് ഡീല്‍ നടത്താനോ? സഹവസിച്ചത് ക്രിമിനല്‍ കേസില്‍ പ്രതികള്‍ക്കൊപ്പം

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മരണത്തിന് മുമ്പ് കെ സുരേന്ദ്രനെതിരെ സൈബര്‍ ആക്രമണം നടന്നിരുന്നെന്ന് കെ സുധാകരന്‍. എന്നാല്‍ മരണം കാരണം ഇതാണെന്ന് വിശ്വാസിക്കുന്നില്ല.കെപിസിസി അംഗം കെ പ്രമോദ് പാര്‍ട്ടിക്ക് നല്‍കിയ പരാതി അന്വേഷിക്കുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. സൈബര്‍ ആക്രമണം നടത്തിയവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കെ സുധാകരന്‍ പറഞ്ഞു.കെ സുരേന്ദ്രന്റെ മരണത്തിന് ശേഷം കെ പ്രമോദ് പരസ്യമായി സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രതികരിച്ചിരുന്നു.

കെ.സുരേന്ദ്രന്റെ മരണം കോൺഗ്രസിലെ ഗ്രൂപ്പ് പോരിനെ തുടർന്നെന്ന ആരോപണവുമായി കെ.സുരേന്ദ്രന്റെ സഹയാത്രികൻ ആയിരുന്നു രംഗത്ത് വന്നത് . കോൺഗ്രസ് നേതാവ് പ്രമോദിന്റെ ഫേസ് ബുക്ക് പോസ്റ്റിലാണ് ഇക്കാര്യങ്ങൾ ചർച്ചയാക്കിയത് . കോൺഗ്രസ് പ്രവർത്തകൻ കൂടിയായ ദീവേഷ് ചേനോളി എന്ന സൈബർ ഗുണ്ട കഴിഞ്ഞ രണ്ടു ദിവസമായി ചിലരുടെ വ്യക്തി താൽപര്യത്തിനായി കെ.സുരേന്ദ്രനെതിരെ സൈബർ ആക്രമണം നടത്തിയിരുന്നതായും കെ പ്രമോദിന്റെ പോസ്റ്റിൽ പറയുന്നു .

ALSO READ:വി.ഡി.സതീശനെ അയര്‍ലണ്ടില്‍ എത്തിച്ചത് കൊലക്കേസ് പ്രതിയുമായി കച്ചവട ബന്ധമുള്ളയാൾ? സതീശന്റെ യാത്ര ചിലവ് മുടക്കിയത് റിയല്‍ എസ്റ്റേറ്റ്-നേഴ്സിങ് ഏജന്റമാര്‍; ക്രിമിനല്‍ കേസില്‍ പ്രതിയുടെ ആധിധേയത്വം സ്വീകരിച്ച് ആദർശവാനായ കോണ്‍ഗ്രസ് നേതാവ്

ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

#സുരേന്ദ്രേട്ടൻ #ഹൃദയം #പൊട്ടി #മരിച്ചതാണ്… #കൊന്നതാണ്…

ധനലക്ഷ്മി ആശുപത്രിയിലെ ഫ്രീസറിൽ മരവിച്ചു കിടക്കുകയാണ് ഇന്നലെ വെകുന്നേരം വരെ നമ്മളോടൊപ്പമുണ്ടായിരുന്ന സുരേന്ദ്രേട്ടൻ. സുരേന്ദ്രേട്ടൻ്റെ മരണം പെട്ടെന്നായിരുന്നു. ഏതെങ്കിലും കാര്യമായ രീതിയിലുള്ള അസുഖങ്ങൾ കൃത്യമായി മെഡിക്കൽ ചെക്കപ്പ് നടത്തുന്ന സുരേന്ദ്രേട്ടന് ഉണ്ടായിരുന്നില്ല എന്ന് ആരെക്കാളും നന്നായി അറിയാവുന്ന ഒരാളെന്ന നിലയ്ക്ക് ഞാൻ ഒരു കാര്യം പറയുന്നു. സുരേന്ദ്രേട്ടൻ ഹൃദയം പൊട്ടിയാണ് മരിച്ചത്. ആ മനസിനെ അത്രമേൽ ഉലച്ച ഒരു സംഭവം ഞായറാഴ്ച ഉണ്ടായിരുന്നു.

ഇപ്പോഴിത് പറഞ്ഞില്ലെങ്കിൽ സുരേന്ദ്രേട്ടനെന്ന നിസ്വാർത്ഥനായ കോൺഗ്രസ് നേതാവിനോടുള്ള വലിയ തെറ്റായിരിക്കും.ആ മനസിനെ വല്ലാതെ ഉലച്ച സംഭവത്തെ നിസാരമായി കാണാൻ ഒരു കോൺഗ്രസ് പ്രവർത്തകനും സാധിക്കില്ല.

Deevesh chenoli എന്ന സൈബർ ഗുണ്ട കഴിഞ്ഞ രണ്ടു ദിവസമായി കെ.സുരേന്ദ്രനെന്ന നേതാവിനെ മാനസികമായി തകർക്കാനും അവഹേളിക്കാനും ശ്രമിച്ചതിൻ്റെ തെളിവുകൾ കൂടി ഞാൻ ഇതോടൊപ്പം ചേർക്കുന്നുണ്ട്. വിദേശത്തെവിടെയോ ലഹരിപ്പുറത്ത് ഓരോന്ന് പുലമ്പുന്ന ഒരു സൈബർ ഗുണ്ടയുടെ പ്രതികരണമെന്നതിനപ്പുറം അതിനു പിന്നിൽ പാർട്ടിയിൽ ചിലരുടെ കൃത്യമായ ഓപ്പറേഷനുണ്ടെന്ന കാര്യം സുരേന്ദ്രേട്ടനെ വല്ലാതെ തളർത്തി. കണ്ണൂർ മേയർ സ്ഥാനത്തിനായി കുപ്പായം തുന്നി വെച്ച് നടക്കുന്നു എന്നൊക്കെ ഒരു സൈബർ ക്രിമിനലിനെ ഉപയോഗിച്ച് വ്യാപകമായി പ്രചരിപ്പിച്ചതിനു പിന്നിലെ നീച മനസ് ആരുടേതാണെന്ന് അരിയാഹാരം കഴിക്കുന്നവർക്ക് മനസിലാകും. കണ്ണൂർ മേയർ സ്ഥാനത്തേക്ക് സുരേന്ദ്രേട്ടനെങ്ങാനും പരിഗണക്കപ്പെടുമോയെന്ന ആധിയിൽ ആ പാവം മനുഷ്യനെ തകർക്കാൻ സൈബർ ക്വട്ടേഷൻ കൊടുത്തവൻ , അവനോടൊന്നും ക്ഷമിക്കാനുള്ള വിശാലമനസ് ഞാനടക്കമുള്ള പ്രവർത്തകർക്കില്ല എന്ന് ആദ്യമേ പറയട്ടെ.

തികച്ചും അനവസരത്തിലാണ് സുരേന്ദ്രേട്ടനെതിരെ ഇത്തരമൊരു സൈബർ അക്രമണം നടന്നത്. അത് ജില്ലാ കോൺഗ്രസ് കമ്മിറ്റിയെയടക്കം ടാഗ് ചെയ്ത് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടത് ആ ശുദ്ധമനസിന് വലിയ ആഘാതമായി. ഇന്നലെ സുരേന്ദ്രേട്ടൻ സംസാരിച്ചതൊക്കെ ഈ വിഷയമായിരുന്നു.
അപ്രതീക്ഷിതമായുണ്ടായ മാനസികാഘാതവും വ്യക്തിഹത്യയും താങ്ങാനാകാതെ ഹൃദയം പൊട്ടി മരിച്ച പ്രിയപ്പെട്ട സുരേന്ദ്രേട്ടാ, നാളെ മൃതദേഹം ചിതയിലേക്കെടുക്കും മുമ്പെങ്കിലും ഇതു പറഞ്ഞില്ലെങ്കിൽ എന്താത്മാർത്ഥതയാണ് നമ്മുടെ ബന്ധത്തിലുള്ളത് ..

അനുശോചനങ്ങൾ അറിയിക്കുന്ന നേതാക്കന്മാരോട് ..
പാർട്ടി പ്രവർത്തകനെന്ന ലേബലിൽ സുരേന്ദ്രേട്ടനെതിരെ വ്യക്തിഹത്യ നടത്തിയവനെതിരെ നിയമ നടപടിയാണ് ആദ്യം വേണ്ടത്. കെപിസിസിയും ജില്ലാ കോൺഗ്രസ് കമ്മിറ്റിയും ഇതിന് തയ്യാറാകണം. യൂത്ത് കോൺഗ്രസും ഐ എൻ ടി യു സി യുമൊക്കെ ഇത് ഗൗരവത്തോടെ കാണണം.
നമ്മുടെ സുരേന്ദ്രേട്ടനെ കൊന്നവർ, അതിന് ഗൂഢാലോചന നടത്തിയവർ.. അവരെ ഇനിയും തോളിലേറ്റി നടക്കാനാണ് ഭാവമെങ്കിൽ അതൊന്നും പൊറുക്കാൻ സുരേന്ദ്രേട്ടനെ സ്നേഹിക്കുന്ന പ്രവർത്തകർ തയ്യാറാകില്ല..

സുരേന്ദ്രേട്ടന് നീതി വേണം .. കൊലക്കുറ്റത്തിനു തന്നെ ഈ സൈബർ ക്രിമിനലുകൾക്കെതിരെ കേസെടുപ്പിക്കണം.. ഇനിയൊരു മനുഷ്യനും ഈ ഗതിയുണ്ടാവരുതെന്ന പ്രാർത്ഥനയോടെ
കെ. പ്രമോദ്

Top