
കണ്ണൂർ : കണ്ണൂരിൽ ഇത്തവണയും കെ സുധാകരൻ മത്സരിക്കും .കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കെ സുധാകരനോട് മത്സരിക്കാൻ തയാറെടുക്കാനും തിരഞ്ഞെടുപ്പ് പ്രവർത്തനം തുടങ്ങാനും കോൺഗ്രസ് കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടതായി ഡെയിലി ഇന്ത്യൻ ഹെറാൾഡിന് വിശ്വസനീയമായ സോഴ്സിൽ നിന്നും വിവരം കിട്ടി .മണ്ഡലം പിടിച്ചെടുക്കാൻ പ്രവർത്തനം തുടങ്ങാൻ നേതൃത്വത്തിന്റെ പച്ചക്കൊടി കിട്ടിയതാണ് പ്രാഥമിക പ്രവർത്തനത്തിന് കെ സുധാകരൻ തുടങ്ങി എന്നും സൂചനയുണ്ട് .
സുധാകരൻ മത്സരിക്കുമെന്ന് ഉറപ്പായതോടെ മണ്ഡലത്തിൽ പ്രചാരണത്തിനിറങ്ങാൻ അണികൾ തയ്യാറായിരിക്കുകയാണെന്ന് ചില നേതാക്കൾ വ്യക്തമാക്കി.എൽ.ഡി.എഫ് സ്ഥാനാർത്ഥി ആരെന്ന് അറിയാനുള്ള ആകാംഷയിലാണ് കണ്ണൂർ. സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജൻ മത്സരിക്കണമെന്ന ആഗ്രഹം വലിയ വിഭാഗം പ്രവർത്തകരിലുണ്ടെന്ന വിവരമാണ് പുറത്തുവരുന്നത്. അങ്ങനെയെങ്കിൽ കണ്ണൂർ മണ്ഡലം വലിയ ശ്രദ്ധാകേന്ദ്രം തന്നെയാകും. നിലവിലെ എം.പി പി.കെ. ശ്രീമതി വീണ്ടും മത്സരിച്ചാലും തീപ്പാറുന്ന പോരാട്ടമായിരിക്കും നടക്കുക.