കൊച്ചി: കേരള പൊലീസിന്റെ സുരക്ഷ തത്കാലം തനിക്ക് ആവശ്യമില്ലെന്ന് കെ സുരേന്ദ്രൻ. തനിക്ക് ഇപ്പോൾ ഏതെങ്കിലും തരത്തിലുള്ള ഭീഷണിയോ മറ്റോയില്ലെന്നും സുരേന്ദ്രൻ വ്യകതമാക്കി .നേരത്തെയും പൊലീസ് സുരക്ഷ സുരേന്ദ്രൻ നിരസിച്ചിരുന്നു. സ്വർണക്കടത്ത് ആരോപണങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജൻസികൾ അടക്കം കേരളത്തിൽ വലിയ രീതിയിൽ എത്തിയത് ബിജെപിയുടെ ഇടപെടലാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്. തുടർന്നാണ് സുരക്ഷാ ഭീഷണിയുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ട് നൽകിയിരിക്കുന്നത്.അതേസമയം സുരേന്ദ്രന് പൊലീസ് സുരക്ഷ നൽകണമെന്ന് സംസ്ഥാന ഇന്റലിജൻസ് നിർദേശം നൽകി. എക്‌സ് കാറ്റഗറി സുരക്ഷ നൽകണമെന്നാണ് നിർദേശം. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്കാണ് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് നൽകിയത്.
നിലവിലെ സാഹചര്യത്തിൽ സുരക്ഷ അനിവാര്യമാണെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഈ മാസം 22നാണ് റിപ്പോർട്ട് നൽകിയിരിക്കുന്നത്. ഇത്തരത്തിൽ സുരക്ഷ നൽകിയ ശേഷം ഇന്റലിജൻസ് ഹെഡ് ക്വാർട്ടേഴ്‌സിൽ അറിയിക്കണമന്നും ആവശ്യപ്പെട്ടിട്ടുണ്ട്.