ഫോട്ടോഷൂട്ടിന് വിളിച്ചുവരുത്തി യുവതിയെ കൂട്ടബലാൽസംഗം ചെയ്ത കേസ്: ലോഡ്ജ് ഉടമയായ യുവതിയടക്കം 3 പ്രതികൾകൂടി അറസ്റ്റിൽ

കൊച്ചി: കൊച്ചി കാക്കനാട് മോഡലിനെ ഫോട്ടാഷൂട്ടിന് വിളിച്ചുവരുത്തി ലഹരിമരുന്ന് നൽകി കൂട്ടബലാൽസംഗം ചെയ്ത കേസിൽ മൂന്നുപേർ കൂടി അറസ്റ്റിലായി. ഒന്നാം പ്രതി അജ്മൽ, മൂന്നാം പ്രതി ഷമീർ, നാലാം പ്രതി ക്രിസ്റ്റീന എന്നിവരാണ് പിടിയിലായത്. ക്രിസ്റ്റീനയുടെ ഉടമസ്ഥതയിലുള്ള ലോഡ്ജിൽ വെച്ചാണ് 27 കാരിയായ യുവതി പീഡനത്തിന് ഇരയായത്.

യുവതിയെ പീഡിപ്പിച്ച ആലപ്പുഴ സ്വദേശി സലിം കുമാറിനെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ഫോട്ടോഷൂട്ടിനെന്ന് പറഞ്ഞ് മലപ്പുറം സ്വദേശിനിയായ യുവതിയെ അജ്മൽ കൊച്ചിയിലെത്തിക്കുകയായിരുന്നു. തുടർന്ന് ഒന്നും രണ്ടും പ്രതികൾ യുവതിയെ പീഡിപ്പിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News

പീഡനദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും ഇത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പീഡനത്തിന് എല്ലാവിധ ഒത്താശകളും ലോഡ്ജുടമ ക്രിസ്റ്റീന ചെയ്തുകൊടുത്തുവെന്ന് പൊലീസ് പറഞ്ഞു. ഇതിന് ശേഷമാണ് മൂന്നാം പ്രതി ഷമീർ യുവതിയെ പീഡിപ്പിക്കുന്നത്. ഡിസംബർ ഒന്നു മുതൽ മൂന്നു വരെയാണ് യുവതി പീഡനത്തിന് ഇരയായതെന്ന് പൊലീസ് പറഞ്ഞു.

യുവതിക്ക് ശീതള പാനീയങ്ങളിലും മദ്യത്തിലും മയക്കുമരുന്ന് നൽകി അർധമയക്കത്തിലാക്കിയ ശേഷമായിരുന്നു പീഡനം. പെൺകുട്ടിയെ താമസിപ്പിച്ച് പീഡിപ്പിച്ച ക്രിസ്റ്റീന ഹോട്ടലിലെ 303 നമ്പർ മുറിയും, അറസ്റ്റിലായ സലീം താമസിച്ചിരുന്ന 304 നമ്പർ മുറിയും പൊലീസ് സീൽ ചെയ്തു.

Top