കലാഭവന്‍ മണിയുടെ ആന്തരികാവയവങ്ങള്‍ പരിശോധിച്ച കെമിക്കല്‍ ലാബിനെതിരെ പോലീസ്

Kalabhavan-Mani

കാക്കനാട്: അന്തരിച്ച പ്രശസ്ത നടന്‍ കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദങ്ങള്‍ അവസാനിക്കുന്നില്ല. ഇപ്പോള്‍ മാധ്യമങ്ങള്‍ക്കെതിരെയാണ് ചോദ്യങ്ങള്‍ ഉയരുന്നത്. മണിയുടെ ആന്തരികാവയവങ്ങള്‍ പരിശോധിച്ച കൊച്ചി കാക്കനാട്ടെ കെമിക്കല്‍ ലാബിനെതിരെ പോലീസ് രംഗത്തെത്തിയിരിക്കുകയാണ്.

പരിശോധനയുടെ വിശദാംശങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയതിനെതിരെയാണ് പരാതിയുള്ളത്. ജോയിന്റ് കെമിക്കല്‍ എക്സാമിനര്‍ മുരളീധരന്‍ നായര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഡി.ജി.പി ടി.പി സെന്‍കുമാര്‍ സര്‍ക്കാരിന് കത്ത് നല്‍കി. മണിയുടെ ആന്തരികാവയവങ്ങളില്‍ കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തിയതായി മുരളീധരന്‍ നായര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മരണ കാരണം ഇതാകാമെന്നും മുരളീധരന്‍ നായര്‍ സൂചന നല്‍കിയിരുന്നു. എന്നാല്‍ ഇത് ഗുരുതരമായ അച്ചടക്ക ലംഘനമാണെന്നും ലാബ് അധികൃതര്‍ക്ക് മരണ കാരണം വിശദീകരിക്കാന്‍ കഴിയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഡി.ജി.പിയുടെ കത്ത്.

നേരത്തെ ലാബ് അധികൃതരും പോലീസും തമ്മിലുള്ള ശീതസമരത്തെ തുടര്‍ന്ന് കാക്കനാട്ടെ ലാബില്‍ നല്‍കിയിരുന്ന മണിയുടെ ആന്തരികാവയവങ്ങള്‍ പോലീസ് തിരികെ വാങ്ങിയിരുന്നു. ഇവ ഹൈദരാബാദിലെ ലാബിലേക്ക് അയയ്ക്കാനാണ് തിരികെ വാങ്ങിയത്.

Top