കല്‍പന അനശ്വരയായി,മലയാളത്തിന്റെ സ്വന്തം സഹോദരിക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി,മൃതദേഹം തൃപ്പൂണിത്തുറ പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചു.

കൊച്ചി:മലയാളത്തിന്റെ സ്വന്തം കല്‍പന ഇനി ദീപ്തമായ ഓര്‍മ.തൃപ്പൂണിത്തുറ പൊതുശ്മശാനത്തിലെ അഗ്നിനാളം ചിരിയുടെ മാലപ്പടക്കവും നടനത്തിന്റെ സൗകുമാര്യവും ആസ്വാദകര്‍ക്ക് നല്‍കിയ കലാകാരിയുടെ ഭൗതികശരീരം ഏറ്റുവാങ്ങി.സഹോദരപുത്രനാണ് അന്ത്യകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കി ചിതക്ക് തീ കൊളുത്തിയത്.വൈകീട്ട് 5.45ഓടെയായിരുന്നു അവരുടെ സംസ്‌കാര ചടങ്ങുകള്‍ ആരംഭിച്ചത്.ഉച്ചയോടെ വിമാനമാര്‍ഗം ഹൈദ്രാബാദില്‍ നിന്ന് ഇന്റിഗോയുടെവിമാനത്തില്‍ എത്തിച്ച മൃതദേഹം കൊച്ചിയിലെ അവരുടെ ഫ്‌ളാറ്റില്‍ പൊതിദര്‍ശനത്തിന് വെച്ചു.സിനിമപ്രവര്‍ത്തകരും സാംസ്‌കാരിക നായകരും,രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെടെ നിരവധിപേര്‍ ഫ്‌ളാറ്റിലെത്തി അന്തിമോപചാരമര്‍പ്പിച്ചു.മൃദദേഹം വസതിയിലെത്തിച്ചപ്പോള്‍ അലമുറയിട്ട് കരഞ്ഞ മകള്‍ ശ്രീമയിയും സഹോദരിമാരും അമ്മയും ഏവരുടേയും കണ്ണൂകളില്‍ ഈറനണിയിച്ചു.അയല്‍വാസികളോടെല്ലാം സഹോദരതുല്യമായി ഇടപഴകുന്ന കല്‍പയുടെ വിയോഗം അവര്‍ക്കും താങ്ങാനാകാത്തതായിരുന്നു.വൈകീട്ട് അഞ്ചര മണിയോടെ വീട്ടില്‍ നിന്ന് മലയാളത്തിന്റെ മഹാനടിയുടെ ഭൗതികശരീരം സംസ്‌കാരത്തിനായി തൃപ്പൂണിത്തുറ ശ്മശാനത്തിലേക്ക് കോണ്ടുപോകുകയായിരുന്നു.സംസ്‌കാരചടങ്ങുകളിലും സിനിമ പ്രവര്‍ത്തകരും ,കല്‍പനയുടെ സുഹൃത്തുക്കളും ബന്ധുക്കളും പങ്കെടുത്തു.

Top