കല്പനയുടെ മകള്‍ ശ്രീസങ്ഖ്യ അഭിനയരംഗത്തേക്ക്; അരങ്ങേറ്റം ഉര്‍വശിക്കൊപ്പം

രവീന്ദ്ര ജയന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ കല്പനയുടെ മകള്‍ ശ്രീസങ്ഖ്യ അഭിനയരംഗത്തേക്ക്. ചിത്രത്തിന്റെ ചിത്രീകരണം അടൂരില്‍ പുരോഗമിക്കുന്നു. സ്‌കൂള്‍ പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുന്ന ചിത്രം ഏതാനും പ്ലസ് ടു വിദ്യാര്‍ത്ഥികളുടെ സൗഹൃദത്തിന്റെയും ബന്ധങ്ങളുടെയും കഥ നര്‍മ്മവും ത്രില്ലറും കോര്‍ത്തിണത്തി പറയുന്നു. പ്രിന്‍സിപ്പല്‍ ഇന്ദുലേഖ ടീച്ചര്‍ എന്ന കഥാപാത്രത്തെ ഉര്‍വശി അവതരിപ്പിക്കുന്നു ഫുട്ബാള്‍ പരിശീലിക സ്മൃതി എന്ന കഥാപാത്രത്തെയാണ് ശ്രീസങ്ഖ്യ അവതരിപ്പിക്കുന്നത്.അരങ്ങേറ്റം ചിറ്റമ്മക്കൊപ്പമായത് ഏറെ സന്തോഷമുണ്ടന്ന് ശ്രീസങ്ഖപറഞ്ഞു.

ഇന്ദ്രന്‍സ്, ഷമ്മി തിലകന്‍, ജോണി ആന്റണി, രഞ്ജി പണിക്കര്‍,മധുപാല്‍, സോഹന്‍ സീനുലാല്‍ അരുണ്‍ ദേവസ്യ, വി.കെ ബൈജു, കലാഭവന്‍ ഹനീഫ്, ബാലാജി ശര്‍മ്മ, മീര നായര്‍, മഞ്ജു പത്രോസ്, എന്നിവര്‍ക്കൊപ്പം ബാലതാരങ്ങളായ ഗോഡ് വിന്‍ അജീഷ, മൃദുല്‍, ശ്രദ്ധ ജോസഫ്, അനുശ്രീ പ്രകാശ്, ആല്‍വിന്‍, ഡിനി ഡാനിയേല്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. രചന നിജീഷ് സഹദേവന്‍, അഡിഷണല്‍ സ്‌ക്രിപിറ്റ് – കലേഷ് ചന്ദ്രന്‍, ബിനുകുമാര്‍ ശിവദാസന്‍ ജിജു സണ്ണി ഛായാഗ്രഹണം നിര്‍വഹിക്കുന്നു.പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നജീബ് വിന്‍സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആണ് നിര്‍മ്മാണം, പി.ആര്‍ ഒ വാഴൂര്‍ ജോസ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top