
മാധവിക്കുട്ടിയുടെ ജീവചരിത്രം പ്രമേയമായി കമല്‍ ഒരുക്കുന്ന സിനിമയില്‍ വിദ്യാബാലനൊപ്പം പൃഥ്വിരാജും പ്രധാന വേഷത്തിലെത്തും.ഒരു ഫിക്ഷണല്‍ കഥാപാത്രമാവും ഇതെന്ന് കമല്‍ പറഞ്ഞു. മാധവികുട്ടിയായി എത്തുന്ന വാര്‍ത്ത വിദ്യാബാലനാണ് കഴിഞ്ഞ ദിവസം പുറത്ത് വിട്ടത്.
മാധവിക്കുട്ടിയുടെ ആത്മകഥ എന്റെ കഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. ഷൂട്ടിംഗ് ഒക്ടോബറില്‍ ആരംഭിക്കും. എന്റെ കഥയ്ക്ക് മുന്‍പുള്ള മാധവിക്കുട്ടിയുടെ കുട്ടിക്കാലം, വിവാഹം എന്നിവയാണ് ചിത്രത്തിന്റെ ആദ്യപകുതി.
ഇസ്ലാം മതത്തിലേക്കുള്ള പരിവര്‍ത്തനവും മരണത്തിന് മുന്‍പുള്ള ഏതാനും വര്‍ഷങ്ങളുമാണ് രണ്ടാം പകുതിയില്‍. അഭിനയശേഷിയുടെ കാര്യത്തില്‍ വിദ്യയെപ്പറ്റി രണ്ടാമതൊരു അഭിപ്രായമില്ലെന്ന് കമല്‍ പറയുന്നു. കേരളത്തിന് പുറത്തുള്ള പ്രേക്ഷകവൃന്ദത്തെക്കൂടി പരിഗണിച്ചാണ് വിദ്യയെ നായികയായി പരിഗണിച്ചതെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു.