കണ്ണൂരിലെ കോൺഗ്രസ് കോട്ടയിൽ വിള്ളൽ: കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം ലക്ഷ്യമിട്ട് കെ.സുധാകരൻ; മുല്ലപ്പള്ളിയെ കണ്ണൂരിൽ മത്സരിപ്പിക്കാൻ നീക്കം; സതീശൻ പാച്ചേനി സുധാകരൻ ഗ്രൂപ്പ് വിടുന്നു

കണ്ണൂർ: നിയസഭാ തിരഞ്ഞെടുപ്പിന്റെ അലയൊലികൾ ആഞ്ഞടിക്കുമ്പോൾ കണ്ണൂരിലെ കോൺഗ്രസിൽ പൊട്ടിത്തെറി. കോൺഗ്രസിലെ ഗ്രൂപ്പ് സമവാക്യങ്ങൾ മാറിമറിയുകയാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ. ഇതിനിടെയാണ് ഇപ്പോൾ കോൺഗ്രസ് പാർട്ടിയിൽ ഇപ്പോൾ വൻ പൊട്ടിത്തെറിക്കാണ് കോൺഗ്രസിലെ സീറ്റ് വിഭജനം ചെന്നെത്തുന്നത് എന്ന സൂചനയാണ് ലഭിക്കുന്നത്.

കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി കണ്ണൂരിൽ മത്സരിക്കാൻ എത്തുന്നതിനെച്ചൊല്ലി കെ സുധാകരനും ഡി സി സി അധ്യക്ഷൻ സതീശൻ പാച്ചേനിയും തമ്മിൽ ഇടയുന്നതായാണ് ഏറ്റവും ഒടുവിൽ പുറത്തു വരുന്ന വാർത്തകൾ. കെ പി സി സി അധ്യക്ഷ സ്ഥാനം ലഭിക്കുമെന്നായതോടെ കെ സുധാകരൻ പാച്ചേനിയെ കൈവിടുകയായിരുന്നുവെന്നാണ് പാച്ചേനിയുമായി അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. കണ്ണൂരിന് പകരം മറ്റൊരു സീറ്റ് നൽകി പാച്ചേനിയെ അനുനയിപ്പിക്കാനാണ് ശ്രമം.

കെ പി സി സി അധ്യക്ഷ സ്ഥാനം ലഭിക്കുമെന്നായതോടെ കെ സുധാകരൻ പാച്ചേനിയെ കൈവിടുകയായിരുന്നു.
കണ്ണൂരിന് പകരം മറ്റൊരു സീറ്റ് നൽകി പാച്ചേനിയെ അനുനയിപ്പിക്കാനാണ് ശ്രമം. കഴിഞ്ഞ അഞ്ച് വർഷമായി കണ്ണൂർ നിയമസഭാ സീറ്റ് സ്വപ്നം കണ്ടു നടക്കുബനയാളാണ് സതീശൻ പാച്ചേനി. കണ്ണൂർ പാച്ചേനിക്ക് തന്നെയെന്ന് കെ സുധാകരനും ഉറപ്പ് നൽകിയിരുന്നു.

എന്നാൽ കെ പി സി സി അധ്യക്ഷസ്ഥാനം കയ്യിൽ വരുമെന്നായപ്പോൾ സുധാകരൻ പാച്ചേനിയെ കൈവിട്ടു.മുള്ളപ്പള്ളി രാമചന്ദ്രൻ കണ്ണൂരിൽ എത്തുമ്പോൾ സുധാകരന് അധ്യക്ഷ സ്ഥാനം എന്ന ഫോർമുലയാണ് പാച്ചേനിക്ക് വിനയായത്. കണ്ണൂർ സീറ്റ് നഷ്ടപെടും എന്നായതോടെ സുധാകരനുമായി ഇടഞ്ഞിരിക്കുകയാണ് പാച്ചേനി.കണ്ണൂർ സീറ്റിൽ മുല്ലപ്പള്ളി എത്തുന്നതിലുള്ള അമർഷം പാച്ചേനി പരസ്യമായി തന്നെ പ്രകടിപ്പിച്ചു കഴിഞ്ഞു.പാച്ചേനിക്ക് കണ്ണൂരിന് പകരം മറ്റൊരു സീറ്റ് നൽകി അനുനയിപ്പിക്കാനാണ് ശ്രമം.

1996 മുതൽ എല്ലാ തെരഞ്ഞെടുപ്പുകളിലും തുടർച്ചയായി പരാജയപ്പെടുന്ന പാച്ചേനിക്ക് കഴിഞ്ഞ തവണ സിറ്റിംഗ് സീറ്റായ കണ്ണൂർ തന്നെ നൽകിയിരുന്നു.എന്നാൽ അവിടെയും തോൽവിയായിരുന്നു പാച്ചേനിയെ കാത്തിരുന്നത്. ഇത്തവണ കണ്ണൂരിൽ വിജയപ്രതീക്ഷയിൽ മത്സസരിക്കാൻ തയ്യാറെടുത്തിരുന്ന പാച്ചേനിക്ക് അപ്രതീക്ഷിത ആഘാതമാണ് മുള്ളപ്പള്ളിയിൽ നിന്നും സുധാകരനിൽ നിന്നും നേരിടേണ്ടി വന്നത്

Top