
കണ്ണൂര്‍: കാരായി രാജന്‍ കണ്ണൂര്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റാകും, ചന്ദ്രശേഖരന്‍ തലശേ്ശരി നഗരസഭ ചെയര്‍മാനാകുംകണ്ണൂര്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റായി കാരായി രാജനെയും തലശേ്ശരി നഗരസഭ ചെയര്‍മാനായി കാരായി ചന്ദ്രശേഖരനെയും സിപിഎം യോഗം ചേര്‍ന്ന് തീരുമാനിച്ചു. ജില്ലാപഞ്ചായത്തിലെയും തലശേ്ശരി നഗരസഭയിലെയും അംഗങ്ങളുടെ യോഗത്തില്‍ സിപിഎം തീരുമാനം അറിയിച്ചു. ചന്ദ്രശേഖരന്‍ 18നും കാരായി രാജന്‍ 19നുമാണ് പുതിയ ചുമതലയേറ്റെടുക്കുക.
ഫസല്‍ വധക്കേസില്‍ ജാമ്യത്തില്‍ കഴിയുന്ന ഇരുവര്‍ക്കും നിലവില്‍ കണ്ണൂരില്‍ പ്രവേശിക്കാനാകില്ല. സിബിഐ കോടതിയുടെ അനുമതി വാങ്ങി ഇരുവരും ചുമതലയേല്‍ക്കാനായി കണ്ണൂരിലെത്തും. തുടര്‍ന്ന് കൊച്ചിയിലേക്ക് പോകുന്ന ഇരുവര്‍ക്കുമായി സിപിഎം വീണ്ടും കോടതിയെ സമീപിക്കും. ഭരണഘടനാപരമായ ഉത്തരവാദിത്തം നിറവേറ്റാന്‍ സ്ഥിരമായി കണ്ണൂരില്‍ തങ്ങാനുള്ള അനുമതി വേണമെന്നായിരിക്കും കോടതിയില്‍ ആവശ്യപ്പെടുക.