വിമത എംഎൽഎമാർ ബിജെപിക്കും തലവേദനയാകുന്നു…!! അധികാരം നിലനിർത്താൻ പണിപ്പെട്ട് യദ്യൂരപ്പ സർക്കാർ

ബെംഗളൂരു: വലിയ കളികൾ കളിച്ചാണ് ബിജെപി കർണ്ണാടകയിലെ അധികാരം പിടിച്ചെടുത്തത്. ഇലക്ഷൻ കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞാണ് 14 എംഎൽഎമാരെ മറുകണ്ടം ചാടിച്ചാണ് യദ്യൂരപ്പ അധികാരത്തിലേറിയത്. എന്നാൽ അധികാരത്തിൻ്റെ രസം കൂടുതൽ കാലം നുണയാൻ ബിജെപിക്ക് കഴിയില്ലെന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.

രാജിവച്ച് 15 വിമത എംഎൽഎമാരുടെ സീറ്റുകളിൽ ഉപതെരഞ്ഞെടുപ്പ് ഉടൻ നടക്കുമെന്നാണ് സൂചന. കോൺഗ്രസിലെയും ജനതാദളിലെയും എംഎൽഎമാരാണ് മറുകണ്ടം ചാടിയത്. ഇവരെ കൂറുമാറ്റ നിയമപ്രകാരം അയോഗ്യരാക്കുകയാണ് സ്പീക്കർ ചെയ്തത്. അതിനെത്തുടർന്നുള്ള കേസുകൾ കോടതിയിൽ നടക്കുകയാണ്. ഈ എംഎൽഎമാരാണ് ഇപ്പോൾ സർക്കാരിന് തന്നെ തലവേദനയാകുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മന്ത്രിസഭാ വികസനം മുതൽ ഉടലെടുത്ത തർക്കങ്ങൾ ഉപതിരഞ്ഞെടുപ്പ് അടുത്തതോടെ പുതിയ തലങ്ങളിലേക്ക് മാറുകയാണ്. വിമത എംഎൽഎമാർക്ക് പാർട്ടി അമിത പ്രാധാന്യം നൽകുകയാണെന്നാരോപിച്ചാണ് ബിജെപി എഎൽഎമാർ കലാപക്കൊടി ഉയർത്തുന്നത്. കഴിഞ്ഞ തവണ എതിർസ്ഥാനാർത്ഥിയായിരുന്ന ആളുകൾക്ക് വേണ്ടി ഇത്തവണ പ്രചാരണത്തിനിറങ്ങാൻ കഴിയില്ലെന്നാണ് ഇവർ വ്യക്തമാക്കുന്നത്. ബിജെപിക്കുള്ളിലെ തമ്മിലടി പരമാവധി മുതലാക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസും ജെഡിഎസും.

വിമത എംഎൽഎമാർ രാജി വെച്ച 15 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. സെപ്റ്റംബർ 30നകം നാമനിർദ്ദേശ പത്രകകൾ സമർപ്പിക്കണം. എന്നാൽ സ്ഥാനാർത്ഥി നിർണയത്തിൽ ഒരു തീരുമാനത്തിൽ എത്താൻ ബിജെപി നേതൃത്വത്തിന് ഇതുവരെ സാധിച്ചിട്ടില്ല. കൂറുമാറ്റത്തെ തുടർന്ന് സ്പീക്കർ അയോഗ്യത കൽപ്പിച്ച വിമത എംഎൽഎമാരെയോ അവരുടെ കുടുംബാംഗങ്ങൾക്കോ സീറ്റ് നൽകാമെന്ന നിലപാടിലാണ് ബിജെപി നേതൃത്വം. എന്നാൽ ബിജെപി പ്രവർത്തകർക്കിടയിൽ ഇതിനെതിരെ പ്രതിഷേധം കത്തുകയാണ്.

2018ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വിമതരോട് തോറ്റ ബിജെപി നേതാക്കൾ ഇക്കുറി ഇവർക്ക് വേണ്ടി പ്രവർത്തിക്കാൻ സമ്മതമല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സീറ്റ് നിഷേധിച്ചതിൽ കടുത്ത അതൃപ്തിയിലാണ് നേതാക്കൾ. പാർട്ടിയോടുളള തങ്ങളുടെ ആത്മാർത്ഥത മനസിലാക്കാൻ നേതൃത്വം തയ്യാറാകുന്നില്ലെന്ന് ഇവർ കുറ്റപ്പെടുത്തുന്നു.

https://www.youtube.com/watch?v=GSqGdSFFPlE

കർണാടകയിലെ ഹോസ്കോട്ടിൽ പ്രദേശത്തെ എംപിയുടെ മകൻ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ ഒരുങ്ങുകയാണ്. കോൺഗ്രസ് വിട്ടുവന്ന എംടിബി നാഗരാജുവിനെ സ്ഥാനാർത്ഥിയാക്കുന്നതിൽ പ്രതിഷേധിച്ചാണ് നീക്കം. മറ്റ് ചിലയിടങ്ങൾ പാർട്ടിയുടേത് അനീതിയാണെന്ന് പ്രതികരിച്ച് സീറ്റ് മോഹികളും രംഗത്ത് എത്തിയിട്ടുണ്ട്. പ്രാദേശിക രാഷ്ട്രീയത്തിൽ എപ്പോഴും നേർക്കുനേർ നിന്ന് പോരടിച്ചവർക്ക് വേണ്ടി പ്രചാരണത്തിനിറങ്ങാൻ സാധിക്കില്ലെന്ന് ഇവർ വ്യക്തമാക്കി കഴിഞ്ഞു. ഒരുപാട് കഷ്ടപ്പാടുകൾ സഹിച്ച് പാർട്ടിക്കൊപ്പം അടിയുറച്ചു നിന്നവരാണ് ഞങ്ങൾ, എന്നും ഞങ്ങൾ എതിർത്തവർക്ക് വേണ്ടി ജനങ്ങളുടെ മുന്നിലേക്ക് പോകാനാകില്ലെന്നും ഇവർ പറയുന്നു.

കോൺഗ്രസ്-ജെഡിഎസ് എംഎൽഎമാർ രാജിവെച്ചതോടെ സംസ്ഥാനത്തെ 17 സീറ്റുകളിലാണ് ഒഴിവ് വന്നത്. ഒക്ടോബർ 21ന് 15 സീറ്റുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഭരണത്തിൽ തുടരണമെങ്കിൽ ഇതിൽ ചുരുങ്ങിയത് 6 സീറ്റുകളിലെങ്കിലും ബിജെപിക്ക് വിജയിക്കണം. അതുകൊണ്ട് തന്നെ പാർട്ടിയിലെ ഉൾപ്പോരുകളും പ്രാദേശിക നേതാക്കളുടെ എതിർപ്പും ബിജെപിക്ക് മുമ്പിൽ കനത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്.

അതേസമയം സീറ്റ് മോഹികൾ പ്രതിഷേധം ശക്തമാക്കിയാലും പിന്നോട്ടില്ലെന്ന നിലപാടിലാണ് ബിജെപി നേതൃത്വമെന്നാണ് സൂചന. ഞങ്ങളുടെ വാക്കിനെ വിശ്വസിച്ചാണ് അവർ ബിജെപിയിലേക്ക് എത്തിയത്. ആ വാക്ക് പാലിക്കേണ്ടത് ബിജെപിയുടെ കടമയാണ്. വിമത എംഎൽഎമാർ രാജിവെച്ചില്ലായിരുന്നുവെങ്കിൽ ഇപ്പോൾ പ്രതിഷേധം ഉയർത്തുന്നവർ തോറ്റ സ്ഥാനാർത്ഥികൾ മാത്രമാകുമായിരുന്നു. എന്നാൽ ഇപ്പോൾ അവർ ഭരണകക്ഷിയിലെ നേതാക്കളാണ്, ഇത് മനസിലാക്കാൻ തയ്യാറാകാണമെന്നും യെഡിയൂരപ്പ മന്ത്രിസഭയിലെ മുതിർന്ന മന്ത്രി വ്യക്തമാക്കി. സുപ്രീം കോടതി വിമത എംഎൽഎമാരുടെ അയോഗ്യത നീക്കിയില്ലെങ്കിൽ ഇവരുടെ കുടുംബാഗങ്ങൾക്ക് സീറ്റ് നൽകാനാണ് ബിജെപി നീക്കം.

Top