കര്‍ണാടകയില്‍ ഒന്‍പത് ജെ.ഡി.എസ് എം.എല്‍.എമാരെ മറുകണ്ടം ചാടിക്കാന്‍ ബി.ജെ.പി നീക്കം.ഇരു ഭാഗത്തും തിരക്കിട്ട രാഷ്ട്രീയ നീക്കങ്ങള്‍; പന്ത് ഗവര്‍ണറുടെ കോര്‍ട്ടില്‍

ബംഗളുരു: കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യം കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശ്രമം തുടങ്ങി. അട്ടിമറി നീക്കവുമായി ബി.ജെ.പിയും . 37 സീറ്റ് മാത്രമുള്ള ജെ.ഡി.എസിന് മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസാണ് നിര്‍ണ്ണായക നീക്കം തുടങ്ങിയത്. ഇതോടെയാണ് അട്ടിമറി നീക്കവുമായി ബി.ജെ.പി രംഗത്ത് വന്നത്. ഒന്‍പത് ജെ.ഡി.എസ് എം.എല്‍.എമാരെ ബി.ജെ.പി മറുകണ്ടം ചാടിച്ചേക്കുമെന്നാണ് സൂചന. ജെ.ഡി.എസ് പാര്‍ലമെന്ററി പാര്‍ട്ടി ഉടന്‍ ചേരും. ഗോവയില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്ന കോണ്‍ഗ്രസിനെ മറികടന്ന് ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിച്ചിരുന്നു. ഗോവയില്‍ ബി.ജെ.പി പയറ്റിയ അതേ തന്ത്രമാണ് കോണ്‍ഗ്രസ് ഇപ്പോള്‍ കര്‍ണാടകയില്‍ പയറ്റുന്നത്.ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ എന്ത് വിട്ടുവീഴ്ചയ്ക്കും തയ്യാറാകണമെന്ന് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി നിര്‍ദ്ദേശിക്കുകയായിരുന്നു. കോണ്‍ഗ്രസ് പിന്തുണ ജെ.ഡി.എസ് നേതാവ് എച്ച്.ഡി കുമാരസ്വാമി സ്വീകരിക്കുകയും ചെയ്തു.

കര്‍ണാടകയില്‍ നിര്‍ണ്ണായകമാവുക ഗവര്‍ണര്‍ വാജുഭായി വാലയുടെ തീരുമാനമാണ്. അദ്ദേഹം ഗുജറാത്ത് മുന്‍ ധമന്ത്രിയും സ്പീക്കറും പ്രധാനമന്ത്രിയുടെ അടുപ്പക്കാരനുമാണ്. ബി.ജെ.പിക്ക് ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ ഒരാഴ്ച സമയം അനുവദിച്ചതായാണ് സൂചന. ഇക്കാലയളവില്‍ ജെ.ഡി.എസ് എം.എല്‍.എമാരെ മറുകണ്ടം ചാടിക്കാനാണ് നീക്കം. ബി.ജെ.പി നീക്കം വിജയിച്ചാല്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സര്‍ക്കാര്‍ രൂപീകരണ നീക്കം പാളും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോണ്‍ഗ്രസ് പിന്തുണ സ്വീകരിച്ച ജെ.ഡി.യു നേതാവ് എച്ച്.ഡി കുമാരസ്വാമി സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവാശവാദമുന്നയിച്ച് ഗവര്‍ണര്‍ക്ക് കത്ത് നല്‍കി. കോണ്‍ഗ്രസിന്റെ അപ്രതീക്ഷിത രാഷ്ട്രീയ നീക്കത്തില്‍ ആദ്യം അമ്പരന്ന ബി.ജെ.പിയും സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദമുന്നയിച്ചു. ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ബി.എസ് യെദ്യൂരപ്പ ഗവര്‍ണര്‍ വാജുഭായി വാലയുമായി കൂടിക്കാഴ്ച നടത്തി.

ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബി.ജെ.പിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കണമെന്നും ഭൂരിപക്ഷം തെളിയിക്കാന്‍ ഒരാഴ്ച സമയം അനുവദിക്കണമെന്നും യെദിയൂരപ്പ ആവശ്യപ്പെട്ടതായാണ് സൂചന. ബി.ജെ.പിക്ക് ഒറ്റയ്ക്ക് കേവല ഭൂരിപക്ഷമില്ല. 104 സീറ്റാണ് ബി.ജെ.പിക്ക് ലഭിച്ചത്. ഗവര്‍ണര്‍ ഒരാഴ്ച സമയം അനുവദിച്ചാല്‍ ഗോവ അടക്കം മറ്റ് സംസ്ഥാനങ്ങളില്‍ പയറ്റിയ തന്ത്രം പുറത്തെടുത്ത് സര്‍ക്കാര്‍ രൂപീകരിക്കാനാകുമെന്നാണ് ബി.ജെ.പി കേന്ദ്രങ്ങളുടെ പ്രതീക്ഷ.കുമാരസ്വാമിക്ക് മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തു കൊണ്ടാണ് കോണ്‍ഗ്രസ്-ജെ.ഡി.യു സഖ്യത്തിന്റെ രാഷ്ട്രീയ നീക്കം. കോണ്‍ഗ്രസും സര്‍ക്കാരില്‍ പങ്കാളിയാകും. കോണ്‍ഗ്രസിന് ഉപമുഖ്യമന്ത്രി സ്ഥാനവും 20 മന്ത്രിസ്ഥാനവും ലഭിക്കും. ദളിന് 14 മന്ത്രിമാരെ ലഭിക്കും. പുറത്ത് നിന്ന് പിന്തുണയ്ക്കാനാണ് കോണ്‍ഗ്രസ് ആദ്യം തീരുമാനിച്ചത്. എന്നാല്‍ പുറത്ത് നിന്നുള്ള പിന്തുണ പോര സര്‍ക്കാരില്‍ പങ്കാളിയാകണമെന്ന് ദേവഗൗഡ ആവശ്യപ്പെട്ടു.

ജെ.പി നഡ്ഡ ഉള്‍പ്പെടെയുള്ള കേന്ദ്രമന്ത്രിമാരുടെ നേതൃത്വത്തിലാണ് ബി.ജെ.പി ക്യാംപിലെ നീക്കങ്ങള്‍. ജനതാദളിന് മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്‌തേക്കും. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടിയ യെദ്യൂരപ്പയുടെ എതിര്‍പ്പ് മാത്രമാണ് ഇക്കാര്യത്തില്‍ ബി.ജെ.പിയുടെ വെല്ലുവളി. ജെ.ഡി.യു സഖ്യത്തില്‍ എതിര്‍പ്പുള്ള കോണ്‍ഗ്രസ് എം.എല്‍.എമാരെ അടര്‍ത്തി എടുക്കാനുള്ള സാധ്യതയും ബി.ജെ.പി ക്യാംപ് പയറ്റിയേക്കും. ദേശീയ അധ്യക്ഷന്‍ അമിത് ഷായാണ് പാര്‍ട്ടിയുടെ തന്ത്രങ്ങര്‍ മെനയുന്നത്. ഗവര്‍ണര്‍ വാജുഭായി വാലയുടെ തീരുമാനം നിര്‍ണായകമാണ്. മോഡിയുടെ പഴയ സഹപ്രവര്‍ത്തകനായ ഗവര്‍ണര്‍ ബി.ജെ.പിയെ സഹകയിക്കുന്ന നിലപാട് സ്വീകരിച്ചേക്കുമെന്നാണ് സൂചന. പി.സി.സി അധ്യക്ഷന്‍ പരമേശ്വരയ്ക്ക് സന്ദര്‍ശനാനുമതി നിഷേധിച്ച ഗവര്‍ണര്‍. യെദിയൂരപ്പയെ കാണാന്‍ സമ്മതിച്ചത് ഇതിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.

Top