പത്ത് വര്‍ഷത്തിനിടെ ആത്മഹത്യ ചെയ്തത് 122 പോലീസുകാര്‍; ഓരോ വര്‍ഷവും 12ഓളം പോലീസുകാര്‍ ആത്മഹത്യ ചെയ്യുന്നു

police

ബെംഗളൂരു: പോലീസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ ആത്മഹത്യാ പ്രേരണ വര്‍ദ്ധിച്ചുവരുന്നതായി റിപ്പോര്‍ട്ട്. ഓരോ വര്‍ഷവും പന്ത്രണ്ടോളം പോലീസ് ജീവനക്കാരാണ് ആത്മഹത്യ ചെയ്യുന്നത്. കര്‍ണ്ണാടകയിലെ കണക്കാണ് ദേശീയ ക്രൈം റെക്കോര്‍ഡ് ബ്യൂറോ പുറത്തുവിട്ടത്.

പത്ത് വര്‍ഷത്തിനിടയെ ആത്മഹത്യ ചെയ്തത് 122 പോലീസുകാരാണ്. 2003 നും 2013 നും ഇടയിലുള്ള പത്ത് വര്‍ഷത്തെ കണക്കാണിത്. ബാക്കിയുള്ള മൂന്നു വര്‍ഷത്തെ കണക്കുകള്‍ക്കൂടി പരിശോധിച്ചാല്‍ ആത്മഹത്യ ചെയ്ത പൊലീസ് ഉദ്യോഗസ്ഥരുടെ എണ്ണത്തില്‍ ഇനിയും വര്‍ധനവുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2003 ല്‍ ഒന്‍പതും 2013 ല്‍ പതിനഞ്ചും പൊലീസ് ഉദ്യോഗസ്ഥര്‍ ജീവനൊടുക്കി. 2007 ലാണ് ഏറ്റവും അധികം ജീവനക്കാര്‍ മരിച്ചത്. 27 ഓളം പേരാണ് 2007 ല്‍ മാത്രം ജീവിതം അവസാനിപ്പിച്ചത്. 35 നും 45 നും ഇടയില്‍ പ്രായമുള്ളവരാണ് അധികവും ആത്മഹത്യ ചെയ്തതെന്നും ദേശീയ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. രാഷ്ട്രീയ പീഡനവും മാനസിക പീഡനവും സഹിക്കാന്‍ കഴിയാതെയാണ് പൊലീസ് ഉദ്യോഗസ്ഥര്‍ ജീവനൊടുക്കുന്നതെന്നാണ് സൂചന.

കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ കര്‍ണ്ണാടകയില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ ആത്മഹത്യ ചെയ്തിരുന്നു. കൊടക് ജില്ലയിലെ പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ട് എം കെ ഗണപതിയും ബേല്‍ഗാവി ടൗണിലെ ഡെപ്യൂട്ടി സൂപ്രണ്ട് കല്ലപ്പ ഹാന്തിബാഗുമാണ് ആത്മഹത്യ ചെയ്തത്. ഇവരുടെ ആത്മഹത്യ കര്‍ണ്ണാടക സര്‍ക്കാരിനെ ഏറെ പ്രതിരോധത്തിലാക്കിയിരുന്നു.

Top