സ്വന്തം ലേഖകൻ
കാസർകോട്: കീഴൂർ അഴിമുഖത്ത് ശക്തമായ തിരമാലയിൽപ്പെട്ട് ഫൈബർ ബോട്ട് തകർന്ന് കാണാതായ മൂന്ന് മത്സ്യത്തൊഴിലാളികളുടെ മൃതദേഹങ്ങൾ കരയ്ക്കടിഞ്ഞു. സന്ദീപ് (33),രതീശൻ (30)കാർത്തിക്(29) എന്നിവരുടെ മൃതദേഹമാണ് കരയ്ക്കടിഞ്ഞത്.
ഇവരുടെ മൃതദേഹങ്ങൾ കീഴൂർ കടപ്പുറത്താണ് അടിഞ്ഞത്. കസബ കടപ്പുറത്ത് നിന്നും മത്സ്യ ബന്ധനത്തിന് പോയ ബോട്ടാണ് ഇന്നലെ ശക്തമായ തിരയിൽപെട്ട് തകർന്നത്.
ഏഴ് പേരായിരുന്നു ഫൈബർ ബോട്ടിൽ ഉണ്ടായിരുന്നത്. മറ്റ് നാല് പേർ നീന്തി രക്ഷപ്പെട്ടിരുന്നു.ശക്തമായ തിരമാലയിൽപ്പെട്ടാണ് തോണി തകർന്നത്. ഭാഗീകമായി തകർന്ന നിലയിൽ തോണി കഴിഞ്ഞ ദിവസം തന്നെ കരയ്ക്കടിഞ്ഞിരുന്നു.
കാണാതായ മൂന്ന് പേർക്ക് വേണ്ടി കോസ്റ്റൽ പൊലീസിന്റെ ബോട്ടും മീൻപിടുത്ത തൊഴിലാളികളുടെ വള്ളങ്ങളും ഫിഷറീസ് വകുപ്പിന്റെ ബോട്ട് തൈക്കടപ്പുത്ത് നിന്നും എത്തിച്ചും കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ ഇന്നലെ നടത്തിയിരുന്നെങ്കിലും ആരെയും കണ്ടെത്താൻ സാധിക്കാതെ വരികെയായിരുന്നു.