കാവ്യയേയും അമ്മയേയും അറസ്റ്റ് ചെയ്യാൻ പോലീസ് .. കാവ്യയെ വീട്ടില്‍ കണ്ടെത്താനായില്ല; ആലുവയിലെ ദിലീപിന്റെ വീട്ടിലെത്തി നോട്ടീസ് നല്‍കി. പള്‍സര്‍ സുനിയേയും നാദിര്‍ഷായേയും ബന്ധപ്പെടുത്തുന്ന വ്യക്തമായ തെളിവ് കിട്ടി

കൊച്ചി: നടിയും ദിലീപിന്റെ ഭാര്യയുമായ കാവ്യാ മാധവനെയും കാവ്യയുടെ അമ്മയെയും അറസ്റ് ചെയ്യാണ് നീക്കം . യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ചോദ്യംചെയ്യലിന് അന്വേഷണസംഘത്തിന് മുമ്പാകെ ഹാജരാകാന്‍ നടിയും ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവന് പൊലീസ് നിര്‍ദ്ദേശം നല്‍കിയതായി സൂചന. മുഖ്യപ്രതി പള്‍സര്‍ സുനിയുടെയും സഹതടവുകാരനായിരുന്ന ജിന്‍സണിന്റെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് കാവ്യയെ ചോദ്യം ചെയ്യുന്നത്. കൊച്ചിയില്‍ കാവ്യ താമസിക്കുന്നിടത്ത് അവരെ കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ ആലുവയിലെ ദിലീപിന്റെ വസതിയില്‍ എത്തിയാണ് പൊലീസ് നിര്‍ദ്ദേശം നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. കാവ്യയുടെ അമ്മയോടും ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. എത്രയും വേഗമെത്താനാണ് പൊലീസ് ആവശ്യപ്പെട്ടതെന്നാണ് സൂചന. അതിനിടെ ചോദ്യം ചെയ്യല്‍ അതീവ രഹസ്യമായി നടത്തണമെന്ന നിര്‍ദ്ദേശം പൊലീസിന് മുന്നില്‍ കാവ്യ വയ്ക്കുമെന്നാണ് സൂചന. വെണ്ണലയിലെ വീട്ടില്‍ വച്ച് ചോദ്യം ചെയ്യണമെന്നാണ് ആവശ്യം. ചാനല്‍ ക്യാമറകളില്‍ നിന്ന് രക്ഷപ്പെടാനാണ് ഇത്. അത് പൊലീസ് അംഗീകരിക്കുമോ എന്ന് ഉറപ്പില്ല. അതിനിടെ കാവ്യയേയും അമ്മയേയും അറസ്റ്റ് ചെയ്യുമെന്നും സൂചനയുണ്ട്. എന്നാല്‍ കാവ്യയോട് ചോദ്യം ചെയ്യാന്‍ പൊലീസ് നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്ന് ദിലീപിന്റെ കുടുംബാംഗങ്ങള്‍ പറയുന്നു. വീട്ടിലെ ടെലിഫോണിലേക്ക് ദിലീപിനെയും കാവ്യയെയും അന്വേഷിച്ച് പതിവായി കോളുകള്‍ എത്താറുണ്ടെന്നും ഇവര്‍ പറയുന്നു. ഏതു അന്വേഷണവുമായും സഹകരിക്കാന്‍ സന്നദ്ധമാണെന്ന് കാവ്യയുടെ കുടുംബം അറിയിച്ചിട്ടുണ്ടെന്ന് അന്വേഷണ സംഘത്തില്‍പ്പെട്ട ഉദ്യോഗസ്ഥര്‍ പറഞ്ഞുkavya madhavan mother syamala

തെളിവ് ലഭിച്ചാല്‍ ആരെയായാലും അറസ്റ്റ് ചെയ്യുമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ വ്യക്തമാക്കിയിട്ടുണ്ട്. തെളിവുകള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. അന്വേഷണസംഘാംഗങ്ങള്‍ക്ക് ഇടയില്‍ മറ്റു പ്രശ്നങ്ങളൊന്നുമില്ലെന്നും ഇതുവരെയുള്ള അന്വേഷണത്തില്‍ താന്‍ പൂര്‍ണ തൃപ്തനാണെന്നും ഡി.ജി.പി പറഞ്ഞു.കേസില്‍ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന് കണ്ടെത്താനാണ് ഇപ്പോഴത്തെ ശ്രമം. അറസ്റ്റ് എപ്പോഴുണ്ടാകുമെന്ന് പറയാന്‍ കഴിയില്ലെന്നും അതൊക്കെ തീരുമാനിക്കേണ്ടത് അന്വേഷണസംഘമാണെന്നും ഡി.ജി.പി പറഞ്ഞു. കാവ്യയുടെ ലക്ഷ്യയുമായി ബന്ധപ്പെട്ട് നിരവധി തെളിവുകള്‍ പൊലീസിന് കിട്ടിക്കഴിഞ്ഞു. അതു കൊണ്ട് തന്നെ നടപടി അനിവാര്യമെന്ന നിലപാടിലാണ് അന്വേഷണ സംഘം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ ദിലീപും കാവ്യയും സമൂഹം ചര്‍ച്ച ചെയ്യുന്ന വ്യക്തികളാണ്. അതുകൊണ്ട് ഇവരുടെ കാര്യത്തില്‍ തെളിവുകള്‍ നിരത്തി ഭരണ നേതൃത്വത്തെ ബോധ്യപ്പെടുത്താനാണ് ശ്രമം. മുഖ്യമന്ത്രി പിണറായി വിജയന്റെ അനുമതിയോടെയാകും ഇവരെ അറസ്റ്റ് ചെയ്യാന്‍ നടപടികളെടുക്കുക. എന്നാല്‍ നാദിര്‍ഷായുടെ കാര്യത്തില്‍ എന്തു വേണമെങ്കിലും ചെയ്യാന്‍ ഡിജിപി നിര്‍ദ്ദേശിച്ചിട്ടുണ്ട്. പള്‍സര്‍ സുനിയേയും നാദിര്‍ഷായേയും ബന്ധപ്പെടുത്തുന്ന വ്യക്തമായ തെളിവ് കിട്ടിയ സാഹചര്യത്തിലാണ് ഇത്. എന്നാല്‍ ദിലീപിനെതിരെ പരോക്ഷ സൂചന മാത്രമേ ഉള്ളൂ. അതിനെ ഗൂഢാലോചനയുമായി ബന്ധിപ്പിക്കുന്നത് പള്‍സര്‍ സുനിയുടെ മൊഴിയാണ്. എന്നാല്‍ കാവ്യയുടെ സ്ഥാപനത്തെ കേസില്‍ ബന്ധപ്പെടുത്താനുള്ള തെളിവ് കിട്ടിക്കഴിഞ്ഞു. നടിയെ പീഡിപ്പിക്കുന്ന ദൃശ്യത്തെളിവുകളുടെ മെമ്മറി കാര്‍ഡാണ് ഇതില്‍ ഏറ്റവും പ്രധാനം. അതുകൊണ്ട് തന്നെ ലക്ഷ്യയുടെ ഉടമയായ കാവ്യയെ ചോദ്യം ചെയ്യാന്‍ മതിയായ കാരണമുണ്ട്. അമ്മ ഈ സ്ഥാപനത്തിന്റെ നടത്തിപ്പുകാരി മാത്രമാണ്. ഇക്കാര്യത്തില്‍ ശ്യമളയെ പ്രതിചേര്‍ക്കണമെങ്കില്‍ പോലും നടി അമ്മയെ തള്ളിപ്പറയണം. ഇതിന് ചോദ്യം ചെയ്യലില്‍ തയ്യാറായില്ലെങ്കില്‍ നടിയെ അറസ്റ്റ് ചെയ്യേണ്ടി വരും. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ അനുമതിയോടെ മാത്രമേ കാവ്യയെ ചോദ്യം ചെയ്യൂ. അതിനിടെ കാവ്യ എവിടെ എന്ന ചോദ്യത്തിന് വ്യക്തമായ ഒരു ഉത്തരം നല്‍കാന്‍ കാവ്യയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ക്ക് ഇനിയും കഴിഞ്ഞിട്ടില്ല. ഇതിനു ശേഷം മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. കാവ്യയുടെ ‘ലക്ഷ്യ’യില്‍ നടത്തിയ റെയ്ഡാണ് ഈ മാറിനില്‍ക്കലിന് പിന്നിലെന്നാണ് സൂചന.

തനിക്ക് ഒന്നിലും പങ്കില്ലെന്നാണ് നടി തന്റെ വിശ്വസ്തരോട് പറയുന്നതെങ്കിലും വിവിധയിടങ്ങളില്‍ നിന്നുള്ള ചോദ്യങ്ങള്‍ ഏറിയതോടെയാണത്രേ അല്‍പ്പം വിട്ടു നില്‍ക്കാന്‍ കാവ്യ തീരുമാനിച്ചത്. നാദിര്‍ഷയെ പള്‍സര്‍ സുനി ഫോണ്‍ വിളിച്ച് ബ്ലാക്‌മെയില്‍ ചെയ്യാനാണു ശ്രമിച്ചതെന്നു തോന്നിയിട്ടില്ലെന്ന് സംഭാഷണത്തിനു സാക്ഷിയായ സഹതടവുകാരന്‍ ജിന്‍സന്റെ മൊഴി. സംഭാഷണങ്ങള്‍ സൗഹാര്‍ദപരമായിരുന്നു. പ്രതിഫലം സംബന്ധിച്ചാണ് നാദിര്‍ഷയുമായി സുനി സംസാരിച്ചത്. തുകയുടെ കാര്യത്തില്‍ എന്തെങ്കിലും തര്‍ക്കമുണ്ടായതായി തോന്നിയിട്ടില്ല. ഫോണ്‍ സംഭാഷണങ്ങളില്‍ സുനി സംതൃപ്തനായാണു കാണപ്പെട്ടത്. എന്തോ സാധനം കാവ്യാ മാധവന്റെ കടയില്‍ കൊടുക്കുന്ന കാര്യം പറയുന്നതും കേട്ടു. ഇതും കാവ്യയ്ക്ക് എതിരായ തെളിവാണ്.

Top