കെ.സി വേണുഗോപാൽ തെറിക്കുന്നു .ഇനി കഷ്ടകാലം.സതീശനും സുധാകരനും തിരിക്കാൻ സാധ്യത.

ന്യുഡൽഹി: കോൺഗ്രസിനെ തകർച്ചയുടെ പടുകുഴിയിൽ എത്തിച്ച സംഘടനാ ചുമതലയുള്ള കെസി വേണുഗോപാൽ ആ സ്ഥാനത്ത് നിന്നും തെറിക്കും .ഇനി വേണുവിനെ കാത്തിരിക്കുന്നത് കഷ്ടകാലം.സരിത കേസ് അടക്കം വലിയ തിരിച്ചടികൾ നേരിടേണ്ടി വരും . സംഘടനാ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ വേണുഗോപാൽ പരാജയപ്പെട്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം.വേണുഗോപാലിന്റെ ഇടപെടലുകൾ വിവിധ സംസ്ഥാനങ്ങളിലെ പ്രശ്‌നങ്ങൾ രൂക്ഷമാക്കിയെന്നുള്ള പരാതിയെ തുടർന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ നടപടി.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിക്ക് പ്രതിപക്ഷ നേതാവ് സ്ഥാനം പോലും കിട്ടാനാകാത്ത തരത്തിൽ ദയനീയ പരാജയം നേരിടേണ്ടി വന്നത് വേണുഗോപാലിന്റെ കഴിവില്ലായ്മയും തെറ്റായ നീക്കം ആയിരുന്നു എന്നും പരക്കെ ആക്ഷേപം ഉണ്ട് .വയനാട്ടിൽ രാഹുൽ ഗാന്ധിയെ കൊണ്ടുവന്നു മത്സരിപ്പിക്കാൻ കരുനീക്കം നടത്തിയത് വേണുഗോപാൽ ആയിരുന്നു .രണ്ടിടത്തു മത്സരിക്കുന്ന രാഹുൽ രണ്ടിടത്തും വിജയിക്കുമ്പോൾ വയനാട് സീറ്റ് ഉപേക്ഷിക്കുമെന്നും ആ സീറ്റിൽ മത്സരിച്ച് മന്ത്രി ആവുകയും ആയിരുന്നു വേണുവിന്റെ നീക്കത്തിന് പിന്നിൽ ഉണ്ടായിരുന്നത് .കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്നും വലിയ പ്രതീക്ഷയിൽ ആയിരുന്നു .എന്നാൽ വേണുവിന്റെ നീക്കം കോൺഗ്രസിന് ലഭിക്കുമായിരുന്ന നൂറോളം സീറ്റ് നഷ്ടമാവുകയായിരുന്നു ഹിന്ദു വോട്ടർമാർ കൂട്ടത്തോടെ കോൺഗ്രസിനെ വിട്ടുപോയി .ഉത്തരേന്ത്യയിലും ദക്ഷിണേത്യയിലും കോൺഗ്രസ് അമ്പേ പരാജയപ്പെട്ടു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വേണുഗോപാലിന്റെ ഇടപെടൽ വിവിധ സംസ്ഥാനങ്ങളിലെ പ്രശ്‌നം രൂക്ഷമാക്കിയെന്ന പരാതിയിലാണ് കേന്ദ്ര നേതൃത്വത്തിന്റെ നടപടി. രമേശ് ചെന്നിത്തല ദേശിയ നേതൃത്വത്തിലേത്ത് വരുന്നത് തടയാൻ നടത്തിയ ശ്രമങ്ങളിലും നേതാക്കൾക്ക് അതൃപ്തിയുണ്ട്.അതേസമയം വേണുഗോപാൽ തീരുന്നതോടെ കേരളത്തിലെ നേതാക്കളുടെ സ്ഥാനങ്ങളിലും മാറ്റം വരും .കെ സുധാകരനും വിടി സതീശനും തലസ്ഥാനങ്ങളിൽ നിന്നും ഒരു വർഷത്തിനുശേഷം തെറിക്കാനും സാധ്യയുണ്ട് .

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ദുര്‍ബലമായ ടീം രാഹുലിന്റെ തിരിച്ചുവരവാണ് കോൺഗ്രസ് ലക്ഷ്യം . പ്രിയങ്ക ഗാന്ധി കോൺഗ്രസ് അധ്യക്ഷയാക്കി പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി രാഹുൽ മുന്നിൽ നിൽക്കും .പാർട്ടിയെ നശിപ്പിച്ച വേണുഗോപാൽ സംഘനടനാ ചുമതലയുള്ള സെക്രട്ടറി സ്ഥാനത്ത് നിന്നും തെറിക്കും .പകരം ജി 23 ടീമിലെ പ്രബലൻ സംഘടനാ ചുമതലയുള്ള സെക്രട്ടറിയാകും.സച്ചിൻ പൈലറ്റ് കോൺഗ്രസിന്റെ ഏക വൈസ് പ്രസിഡന്റ് ആകും .

എന്നാൽ പ്രിയങ്ക ഗാന്ധിയെ മുന്നിൽ നിർത്തി ഇനി ഭരിക്കാനും നയിക്കാനും പോകുന്നത് പ്രിയങ്കയുടെ ഭർത്താവ് റോബർട്ട് വാദ്ര ആയിരിക്കും എന്നും ആരോപണം ഉയർന്നിട്ടുണ്ട് .പ്രശാന്ത് കിഷോറിനെ എത്തിച്ചതും വാദ്ര ആണെന്നും ആരോപണം ഉയർന്നു കഴിഞ്ഞു .പ്രശാന്ത് കിഷോർ കോൺഗ്രസ്‌ നേതാക്കളായ സോണിയാഗാന്ധി, രാഹുൽഗാന്ധി, പ്രിയങ്കഗാന്ധി എന്നിവരുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. ഡല്‍ഹിയില്‍ രാഹുലിന്റെ വസതിയില്‍ നടന്ന കൂടിക്കാഴ്ച്ചയില്‍ പ്രധാന രാഷ്ട്രീയ തീരുമാനം പ്രശാന്ത് കിഷോര്‍ കൈക്കൊള്ളുമെന്ന് സൂചന ലഭിച്ചിരുന്നു.

സംഘടനാ ചുമതലയുള്ള നേതാവായി കോൺഗ്രസിലെ മുതിർന്ന നേതാവായ കപിൽ സിബലിന്റെ പേരാണ് പ്രശാന്ത് കിഷോർ നിർദേശിച്ചിരിക്കുന്നത്.പതിനഞ്ചാം ലോകസഭയിലെ മാനവ വിഭവശേഷി വികസനം,ശാസ്ത്ര-സാങ്കേതികം,എർത്ത് സയൻസ് എന്നീ വകുപ്പുകൾ കൈകാര്യം ചെയ്തിരുന്ന കേന്ദ്രമന്ത്രിയുമായിരുന്നു കപിൽ സിബൽ. അനുഭവപാരമ്പര്യമുള്ള ഒരു മുതിർന്ന നേതാവിനെ സംഘടനാ ചുമതല എൽപ്പിക്കണം എന്ന നിർദ്ദേശത്തെ തുടർന്നാണ് കപിൽ സിബലിലേക്ക് എത്തിയത്. കെ സി വേണുഗോപാലിനെ സംഘടനാ ചുമതലയിൽ നിന്നും മാറ്റണം എന്ന നിർദേശവും ഇതിനു പിന്നിലുണ്ട്. പാർട്ടിയെ ശക്തിപ്പെടുത്താൻ വേണുഗോപാലിന് കഴിയുന്നില്ല എന്നതും കാരണം തന്നെയാണ്.

എ ഐ സി സി യുടെ ഈ അഴിച്ചു പണി കോൺഗ്രസിന്റെ രക്ഷമാർഗ്ഗം ആയിട്ട് കരുതണം എന്ന വസ്തുതയിലേക്കാണ് കൊണ്ടെത്തിക്കുന്നത്. മികച്ച നേതൃത്വ നിര അടുത്ത തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോൾ ബി ജെ പി ക്ക് എതിരെയുള്ള ആയുധമായി ഈ നേതാക്കൾ മാറും എന്ന നിഗമനത്തിലേക്ക് ആണ് എത്തേണ്ടത്.2024 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ തിരിച്ചുകൊണ്ടുവരികയെന്ന വലിയ ലക്ഷ്യം ഏറ്റെടുത്താണ് പ്രശാന്ത് കിഷോറിന്റെ പുതിയ തന്ത്രങ്ങളെന്നാണ്.

പഞ്ചാബില്‍ സിദ്ദു വന്നതോടെ സച്ചിന്‍ തന്റെ അടുപ്പക്കാരെ ഹൈക്കമാന്‍ഡിന് മുന്നിലേക്ക് അയച്ചിട്ടുണ്ട്. പ്രിയങ്ക ഗാന്ധിയാണ് ഇതിനും മുന്‍കൈ എടുക്കുന്നത്. സച്ചിനുമായുള്ള പ്രശ്‌നങ്ങള്‍ രാഹുല്‍ പരിഹരിച്ച് കഴിഞ്ഞു. ഉപമുഖ്യമന്ത്രിയായി സച്ചിന്‍ തിരിച്ചുവരാനുള്ള സാധ്യത ശക്തമാണ്. അതിന് അശോക് ഗെലോട്ടിനെ മറികടക്കാന്‍ രാഹുല്‍ തയ്യാറാണ്.സിദ്ദു പഞ്ചാബില്‍ കൂടുതല്‍ സീറ്റ് നേടി കോണ്‍ഗ്രസ് വിജയിച്ചാല്‍ മുഖ്യമന്ത്രിയാകുമെന്ന് ഉറപ്പാണ്. ക്യാപ്റ്റനുള്ള ആശങ്കയും അതാണ്. കാരണം 79 പിന്നിട്ട രാജ്യത്തെ ഏറ്റവും പ്രായം കൂടിയ മുഖ്യമന്ത്രിയെ തുടരാന്‍ അനുവദിക്കുന്നതില്‍ താല്‍പര്യമില്ലാത്തയാളാണ് രാഹുല്‍. അതേ ഫോര്‍മുല തന്നെയാണ് രാജസ്ഥാനിലും വരാന്‍ പോകുന്നത്. നൂറ് സീറ്റില്‍ കൂടുതല്‍ രാജസ്ഥാനില്‍ കോണ്‍ഗ്രസ് 2023ലെ തിരഞ്ഞെടുപ്പില്‍ നേടിയാല്‍ മുഖ്യമന്ത്രി സച്ചിനായിരിക്കും. 2024ലെ ലോക്‌സഭാ പോരാട്ടത്തില്‍ സച്ചിന് നിര്‍ണായക റോളും രാഹുലിനൊപ്പമുണ്ടാവും.

യുവാക്കളുടെ ഒരു നിര തന്നെ രാഹുലിന് മുന്നിലുണ്ട്. രാജസ്ഥാനൊപ്പം കര്‍ണാടകയാണ് അടുത്ത ലക്ഷ്യം. ഇവിടെ സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാവില്ലെന്ന് ഉറപ്പാണ്. ഡികെ ശിവകുമാറാണ് രാഹുലിന്റെ ലിസ്റ്റിലുള്ളത്. വൊക്കലിഗ വിഭാഗത്തിന്റെ പിന്തുണ നേടാനുള്ള കഴിവും ശിവകുമാറിനുണ്ട്. സംസ്ഥാന അധ്യക്ഷനായി അദ്ദേഹം വന്നതും ഇതിന്റെ തുടക്കമാണ്. സിദ്ധരാമയ്യ 2013ല്‍ മുഖ്യമന്ത്രിയായി. 2018ല്‍ പാര്‍ട്ടി നയിച്ചെങ്കിലും തോറ്റു. ഇനി വഴിമാറട്ടെ എന്നാണ് രാഹുലിന്റെ നിലപാട്.

പ്രിയങ്കയും രാഹുലുമാണ് ഇനി കാര്യങ്ങള്‍ തീരുമാനിക്കുക. പ്രിയങ്കയാണ് പാര്‍ട്ടിയുടെ ട്രബിള്‍ ഷൂട്ടര്‍. പ്രശ്‌നങ്ങള്‍ രാഹുലിന്റെ ശ്രദ്ധയിലേക്ക് കൊണ്ടുവരുന്നതും പ്രിയങ്കയാണ്. അതേസമയം ഹിമാചല്‍ പ്രദേശില്‍ മാത്രമാണ് ഇപ്പോള്‍ കണ്‍ഫ്യൂഷനുള്ളത്. ഒരു വെറ്ററിനെ ഹിമാചലിലേക്ക് കൊണ്ടുവരണമെന്നാണ് ആവശ്യം. വീരഭദ്ര സിംഗിന്റെ മരണത്തെ തുടര്‍ന്ന് ഒരു മാസ് ലീഡറുടെ അഭാവം അവിടെയുണ്ട്. ഉത്തരാഖണ്ഡില്‍ ഹരീഷ് റാവത്ത് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാവും. റാവത്ത് ടീം രാഹുലിന്റെ ഭാഗമാണ്.

ഭൂപേഷ് ബാഗലിനെ പോലുള്ള നേതാക്കളെയാണ് രാഹുല്‍ ഇപ്പോള്‍ വളര്‍ത്തിയെടുക്കാന്‍ ലക്ഷ്യമിടുന്നത്. ഹരിയാനയില്‍ ഭൂപീന്ദര്‍ ഹൂഡയുടെ രാഷ്ട്രീയ കരിയര്‍ അവസാനിപ്പിക്കാന്‍ രാഹുല്‍ നിര്‍ബന്ധിതനായിരിക്കുകയാണ്. എന്നാല്‍ ഹൂഡ വിട്ടുകൊടുക്കാന്‍ തയ്യാറല്ല. രണ്‍ദീപ് സുര്‍ജേവാലയാണ് ലിസ്റ്റിലുള്ള നേതാവ്. അതല്ലെങ്കില്‍ കുമാരി സെല്‍ജയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കും. എന്നാല്‍ ഭൂപീന്ദര്‍ ഹൂഡയേക്കാള്‍ ജനപ്രീതി ഇവര്‍ക്കില്ല. ഹൂഡ ജാട്ടുകളുടെയും കര്‍ഷകരുടെയും പ്രിയ നേതാവാണ്.

കമല്‍നാഥിനും പ്രശാന്ത് കിഷോറിനും വലിയ റോള്‍ കോണ്‍ഗ്രസിലുണ്ടാവുമെന്ന് വ്യക്തമാണ്. എഎപി സിദ്ദുവിനെ പാര്‍ട്ടിയില്‍ എടുക്കില്ലെന്നും, പകരം കോണ്‍ഗ്രസില്‍ വിമതനാക്കി നിര്‍ത്തി തിരഞ്ഞെടുപ്പ് നേട്ടം കൊയ്യുക എന്നതുമായിരുന്നു ലക്ഷ്യം. ഇത് തിരിച്ചറിഞ്ഞാണ് പ്രിയങ്ക പഞ്ചാബിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചത്. അതേസമയം അമരീന്ദര്‍ സിംഗുമായുള്ള എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ പ്രിയങ്ക റെഡിയാണ്. പ്രിയങ്കയുടെ പുതിയ റോള്‍ ക്യാപ്റ്റനെയും അമ്പരിപ്പിച്ചിരിക്കുകയാണ്. 2022ലെ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് മുമ്പ് പ്രിയങ്ക കോൺഗ്രസ് അധ്യക്ഷയാകും.

Top