തിരുവനന്തപുരം: കേരളത്തിൽ ഭരണം കിട്ടിയാൽ മുഖ്യമന്ത്രി ആകാൻ കരുനീക്കം നടത്തി സംഘടന ചുമതലയുളള എ ഐ സി സി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ .മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒരുപാട് പേരെ ഉയർത്തികാട്ടി ഭിന്നിപ്പിച്ച് കേന്ദ്രത്തിൽ നിന്നും പറന്നിറങ്ങാനുള്ള നീക്കത്തിലാണ് വേണുഗോപാൽ .ആ നീക്കാത്തതെ സാധൂകരിച്ചുകൊണ്ട് കോൺഗ്രസ് ഔദ്യോഗിക ഫേസ്ബുക്ക് പേജിന്റെ കവർ ചിത്രം. ഇന്നലെ രാത്രിയോടെ അപ‌്‌ലോഡ് ചെയ്‌ത കവർ ഫോട്ടോയിലാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായങ്ങൾ ശരിവച്ച് കെ സി വേണുഗോപാലും ഇടം നേടിയത്. സംഘടന ചുമതലയുളള എ ഐ സി സി ജനറൽ സെക്രട്ടറിയാണെങ്കിലും കെ സി വേണുഗോപാലിന് കേരളത്തിലെ സംഘടന അധികാര ബലാബലത്തിൽ വലിയ റോളില്ലായിരുന്നു.
ഫോട്ടോയിൽ ഒന്നാമതായി വേണുവിനെ ആണ് അവതാരപ്പിച്ചിരിക്കുന്നത് .കേരളത്തിലെ കോൺഗ്രസ് ഗ്രുപ്പ് രാഷ്ട്രീയത്തിൽ വേണുഗോപാൽ പിടിമുറുക്കി എന്ന് നേരത്തെ തന്നെ പ്രചാരണം ഉണ്ടായിരുന്നു .ഇപ്പോഴുള്ള പ്രമുഖ ഗ്രുപ്പുകളെ വിഴുങ്ങി വേണ്ഗ്രുപ്പ് ആയി മാറും എന്നതിൽ സംശയം ഇല്ലതാനും .കെ പി സി സി അദ്ധ്യക്ഷൻ മുല്ലപ്പളളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, എ കെ ആന്റണി എന്നിവരോടൊപ്പമാണ് കെ സി വേണുഗോപാലിന്റെ ചിത്രം. കേരളത്തിലെ കോൺഗ്രസിനകത്ത് ഇപ്പോൾ കെ സി വേണുഗോപാൽ നേടിയിരിക്കുന്ന നിർണായക പങ്ക് വ്യക്തമാക്കുന്നതാണ് കവർചിത്രം. കോൺഗ്രസ് രാഷ്ട്രീയത്തിൽ ഐ ഗ്രൂപ്പിന്റെ ഭാഗമായി നിന്ന പല നേതാക്കളും ഇപ്പോൾ കെ സി വേണുഗോപാലിനോടൊപ്പമാണ്.
സംഘടന ചുമതലയുളള എ ഐ സി സി ജനറൽ സെക്രട്ടറിയായതിന് ശേഷമാണ് കെ സി വേണുഗോപാലിനെ പിന്തുണക്കുന്ന നേതാക്കളുടെ എണ്ണം കോൺഗ്രസിനകത്ത് ശക്തമായത്. ഇതിൽ ഡി സി സി അദ്ധ്യക്ഷന്മാർ വരെയുണ്ട്. ആലപ്പുഴയിൽ എം പി ആയിരുന്നപ്പോൾ തീരദേശ ജില്ലയിൽ മാത്രമുണ്ടായിരുന്ന കെ സി ഗ്രൂപ്പാണ് ഇപ്പോൾ സംസ്ഥാനത്തൊട്ടാകെ രൂപപ്പെട്ടിരിക്കുന്നത്.
സമവാക്യങ്ങൾ മാറിയതോടെ പിന്നിലേക്ക് പോയ പല നേതാക്കളും കെ സി വേണുഗോപാലിലാണ് തങ്ങളുടെ രക്ഷകനെ കാണുന്നത്. ഹൈക്കമാൻഡിൽ വേണുഗോപാലിനുളള ശക്തമായ സ്വാധീനം കേരളത്തിൽ പുതിയ നേതാവിനെ സമ്മാനിക്കുമെന്നാണ് അവരുടെ വിശ്വാസം.
എ കെ ആന്റണിക്ക് ഒരു കാലത്ത് ഹൈക്കമാൻഡിലുണ്ടായിരുന്ന സ്വാധീനം തന്നെയാണ് ഇപ്പോൾ കെ സി വേണുഗോപാലിനുളളത്. പെട്ടെന്നൊരു ദിവസം ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്ത് പറന്നിറങ്ങി കരുണാകരനിൽ നിന്ന് മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തിട്ടുണ്ട്. അന്ന് എ കെ ആന്റണി കേരളത്തിലെ ആദ്യ പേരുകാരനായിരുന്നില്ല. എന്നിട്ടും ആന്റണിക്ക് അതിന് സാധിച്ചത് ഹൈക്കമാൻഡിലുളള സ്വാധീനം തന്നെയായിരുന്നു. അതുപോലൊരു ദിവസം മുഖ്യമന്ത്രി കസേരയിലേക്ക് കെ സി വേണുഗോപാൽ പറന്നിറങ്ങുന്ന ദിവസം അത്ര വിദൂരത്തിലല്ല എന്നാണ് അദ്ദേഹത്തെ പിന്തുണയ്‌ക്കുന്നവരുടെ അടക്കം പറച്ചിൽ.
രാജസ്ഥാനിൽ നിന്നുളള രാജ്യസഭാംഗമായ കെ സി വേണുഗോപാൽ കേരളം വിട്ടൊരു ദേശീയ രാഷ്ട്രീയമില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. അതേസമയം, കെ മുരളീധരനും സുധാകരനും അടക്കമുളള നേതാക്കളുടെ ചിത്രങ്ങൾ കവർഫോട്ടോയിൽ ഇടം നേടാത്തതിൽ അവരുടെ അണികൾക്കിടയിൽ അമർഷമുണ്ട്. കവർ ഫോട്ടോയിൽ നിന്ന് കെ സി വേണുഗോപാലിനെ മാറ്റണമെന്ന് ആവശ്യപ്പെട്ടും ധാരാളം പേർ കമന്റ് ചെയ്യുന്നുണ്ട്.