അഡ്വ.സിബി സെബാസ്റ്റ്യന്‍
വേണുഗോപാലിന് കേരളം രാഷ്ട്രീയം കയ്യടക്കാൻ ഇപ്പോൾ പറ്റിയ സമയമാണ് .ഇനിയും വൈകിയാൽ കേന്ദ്രത്തിലെ കോൺഗ്രസിന്റെ അവസ്ഥയാകും കേരളവും .ശോഷിച്ച് ഇല്ലാതാകുന്ന പ്രതിഭാസത്തെ പിടിച്ചുകെട്ടാൻ ഇനി പുതിയൊരു ‘അവതാരം’വരണം .കൂടെ നിൽക്കുന്ന മൂന്നുപേരും കത്തിച്ച തിരി അറപ്പുരക്കകത്ത് മറച്ചു വെച്ചിരിക്കയാണ്.പ്രകാശം പുറത്തേക്ക് പകരുന്നില്ല.എണ്ണയൊഴിക്കാനോ തിരികത്തിച്ച് പ്രകാശം പരത്താനോ അവരുടെ നികൃഷ്ടതകൊണ്ട് ഇനി കഴിയില്ല .ഇരുട്ടിന്റെ സന്തതികൾ എന്നപോലെ അവർ വെറുക്കപ്പെട്ടവരായി .തിന്മയുടെ കേന്ദ്രങ്ങളായി .ഇനി രക്ഷകൻ ജനിക്കുക തന്നെ വേണം.
മനസുപോലെ അവർ മനുഷ്യർക്ക് മുന്നിൽ കരിയും പുകയുമാണ് നൽകുന്നത് .അവർ പുറത്തുവിടുന്ന വിഷപ്പുക ശ്വസിച്ച് മനുഷ്യർ മരിച്ചുവീഴും.കേരളം ജനത ഇവരിൽ നിന്നും ഭയന്നോടുകയാണ് .ജീവൻ കയ്യിലെടുത്തിട്ടുള്ള ഓട്ടം .നിപ്പായും പ്രളയവും ഇപ്പോൾ കില്ലർ വൈറസ് വന്നപ്പോഴും -ഇവർ മാനുഷർക്ക് ഭയാശങ്കകളാണ് നൽകുന്നത്.ഇവർ മരണ ഭയം നിറക്കുന്ന മരണ ദൂതരാവുകയാണ്!
മനുഷ്യർ ജീവനായി കേഴുമ്പോൾ അകത്തളത്തിലിരുന്നു ഇവർ ജനവിരുദ്ധ ആട്ടം ആടിത്തിമിർക്കുകയാണ്. വിഷം വമിപ്പിക്കുന്ന ഇവരെ കാണുമ്പോൾ കേരള ജനത ഓടി ഒളിക്കുകയാണ് .അവർക്ക് ഡാറ്റയല്ല -ജീവിതമാണ് പ്രധാനം .ജീവൻ രക്ഷിക്കുന്ന പിണറായിക്കൊപ്പം നിൽക്കുന്നത് അതുകൊണ്ടാണ്.ഇവർ കരിന്തിരി കത്തിച്ച് പുറത്തുവിടുന്നത് വിഷപ്പുകയാണ്.അവരുടെ മനസുപോലെ ഇരുട്ടിലേക്ക് നയിക്കാൻ തുടങ്ങിയിട്ട് കാലം കുറെ ആയി .ആ പുകയും ഉടൻ തീരും .ജീവനിൽ കൊതിയുള്ളവർ ഭയന്ന് വിറച്ചോടുകയാണ് .
ബിജെപിക്കും കേരളത്തിലെ കോൺഗ്രസിനും ഒരു മുഖം മാത്രമാണ് .അത് ജനവിരുദ്ധതയുടെ പിണറായി വിരുദ്ധത .അതിലൂടെ ഇനി മുന്നോട്ടു പോകാൻ ആവില്ല .സുരേന്ദ്രനെപോലെ ഒരു കഴിവില്ലാത്ത ആളെ ബിജെപി പ്രസിഡന്റ് ആക്കിയതോടെ ആ പാർട്ടിയുടെ ഉള്ള വോട്ടു ബാങ്കും നഷ്ടമായി.വാജ്‌പേയി മന്ത്രിസഭ ഉണ്ടായിരുന്നപ്പോഴാണ് ബിജെപിക്ക് വോട്ട് കൂടിയത്.പിസി തോമസിനെപ്പോലെ ഒരു ഘടക കക്ഷി കൂടെ ഉണ്ടായിരുന്നതായിരുന്നു എന്നതും കൂട്ടി വായിക്കണം.അതേപോലെ തന്നെ 2014 ലും 2019 ലും കേരളത്തിൽ ബിജെപിയുടെ വോട്ട് ഷെയർ വർദ്ധിച്ചത് മോദി എന്ന വികാരത്തിൽ മാത്രമാണ്.
സി.പി.എമ്മിനെ നശിപ്പിച്ചാൽ മാത്രമേ വളർച്ച ഉണ്ടാകൂ എന്ന വികലമായ കാഴ്ച്ചപ്പാടാണ് കേരളത്തിലെ ബിജെപിക്ക് .കേരളത്തിൽ മാത്രം ഒതുങ്ങിയ സി.പി.എമ്മിനെ അവർ ഭയക്കുന്നത് എങ്കിൽ അതിനു കാരണം അവർ മനുഷ്യർക്ക് ഒപ്പം ആയതുകൊണ്ടാണ് ..
ഇപ്പോൾ രാവിലെയും വൈകിട്ടും സുരേന്ദ്രൻ ഒരു സൈഡിൽ നിന്നും പിണറായിക്ക് അനുകൂലമായും വി മുരളീധരൻ പിണറായിക്ക് എതിരായും -യാതൊരു സത്യസന്ധതയും ഇല്ലാതെ എന്തൊക്കയോ വിളിച്ച് പറയുന്നു.വൈകിട്ട് സുരേന്ദ്രൻ വീണ്ടും മാറും പിണറായിക്കും മനുഷ്യർക്ക് എതിരായും തുടങ്ങും .യാതൊരു സ്ഥിരതയും ഇല്ലാത്ത പോക്ക് .സത്യത്തിൽ ഡാറ്റാ വിഷയം ഒക്കെ കോൺഗ്രസുകാർ അറിയുന്നതിന് മുൻപേ തന്നെ സുരേന്ദ്രന് അതിനെ പറ്റി ഗ്രാഹ്യം ഉണ്ടായിരുന്നു .
ബിജെപി മോദി വികാരത്താൽ ആണ് നിലനിൽക്കുന്നത് എന്നതും മോദിയുടെ കാലത്തിനു ശേഷം ബിജെപി തകരും.കോൺഗ്രസ് ഇല്ലെങ്കിലും മൂന്നാം ശക്തി ഉണ്ടാകും എന്നതും ഇവർ മറക്കുന്നു .സി.പി.എം വിരുദ്ധതയിൽ ഇവരിൽ ഉള്ള ആളുകൾ കൂടി ഇവരെ വിട്ടുപോവുകയാണ് .കേരളത്തിൽ ഒരുപക്ഷെ ഇനി പ്രതിപക്ഷം കേന്ദ്രത്തിലെ കോൺഗ്രസിനെപോലെ ആകുന്ന കാലമാണ് വരുന്നത് .പിണറായിക്ക് മുന്നിൽ പ്രതിപക്ഷ നേതാവുവരെ ഇലാതാകുന്ന കാലം.
കോൺഗ്രസിന്റെ പ്രവാസി സ്നേഹം വെറും ഗിമ്മിക്ക് ആണ് .വോട്ടിനായുള്ള ഗിമ്മിക്ക് .പ്രവാസികളോട് എന്തെങ്കിലും കരുണയോ സത്യസന്ധതയെ ഉണ്ടായിരുന്നുവോ എന്ന് വിലയിരുത്തേണ്ടത് -വയലാർ രവിയുടെ ഭരണവും സുക്ഷമ സ്വരാജിന്റ ഭരണവും വിലയിരുത്തുമ്പോഴാണ് .ബിജെപിക്ക് എതിരെ എന്തെങ്കിലും ചെയ്യുന്ന എന്ന നാട്യത്തിനായുള്ള ഇടപെടൽ മാത്രമാണ് ഈ പ്രവാസി സ്നേഹം .പിന്നെ തിരിച്ചു വരുന്നവരുടെ വോട്ടു രാഷ്ട്രീയം.ഇവർ ഭൂരിപക്ഷവും കോൺഗ്രസ് യുഡിഎഫ് പിന്തുണയുള്ളവർ എന്ന മിഥ്യയും.
വിവരമുള്ള പ്രവാസിക്കറിയാം ഇവരുടെ ലക്‌ഷ്യം എന്താണെന്ന്.അവർ അവരുടെ വീട്ടുകാരുടെ ജീവൻ കരുതലോടെ രക്ഷിക്കുന്ന പിണറായിക്ക് ഒപ്പം മാത്രമേ നിൽക്കൂ .ചെന്നിത്തലയും മുല്ലപ്പള്ളിയും സട കൊഴിഞ്ഞ സിംഹമായ ഉമ്മൻ ചാണ്ടിയും ഇനി കേരള രാഷ്ട്രീയത്തിൽ ഒരു ചലനവും സൃഷ്ടിക്കില്ല . യാഥാര്‍ഥ്യങ്ങളുമായി പൊരുത്തപ്പെടേണ്ടിവരുന്ന ദുര്‍ബലനായ ഒരു വ്യക്തിയുടെ ശബ്ദമാണ് ഉമ്മൻ ചാണ്ടിയിൽ നിന്നും ഉണ്ടാകുന്നതും .അത് തന്നെയാണ് യൂത്ത്‌കോൺഗ്രസ് വരെ ഷാഫിക്ക് മുന്നിൽ അടിയറ വെച്ചത് .യോഗ്യനായ വി എസ് ജോയിയെ ഒക്കെ തഴഞ്ഞത് പർച്ചേസിംഗ് പവറിലെ വ്യക്തതയും ഫണ്ടിങ് ഫാക്ടർ എന്ന ഘടകവുമാണ്.ഈ ഫണ്ടിങ് ഫാക്ടർ മാത്രമായിരുന്നു രാത്രിക്ക് രാത്രി ഗ്രുപ്പ് മാറി സുധാകര ഗ്രുപ്പിൽ എത്തി പാച്ചേനി സ്ഥാനാർഥി ആകുന്നതും പിന്നെ ഡി.സി.സി. പ്രസിഡന്റ് ആകുന്നതും.