കൊച്ചി: കന്യാസ്ത്രീകളെ അപമാനിച്ച ക്രിസ്ത്യൻ നേതാവ് അറസ്റ്റിൽ !യൂട്യൂബ് വീഡിയോയിലുടെ കന്യാസ്ത്രീകളെ അധിക്ഷേപിച്ച സംഭവത്തില്‍ വേള്‍ഡ് ക്രിസ്ത്യന്‍ കൗണ്‍സില്‍(ഡബ്ല്യുസിസി) പ്രസിഡന്റ് കെന്നഡി കരിമ്പിന്‍കാലാ ആണ് അറസ്റ്റിലായത് . കോട്ടയം കുറവിലങ്ങാട് പോലീസ് എറണാകുളത്ത് കാക്കനാടുള്ള വീട്ടില്‍ എത്തിയാണ് കരിമ്പിന്‍ കാലായുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. തുടര്‍ന്ന് കുറവിലങ്ങാട് പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചു.
സിസ്റ്റര്‍ അനുപമയുടെ പരാതിയിലാണ് അറസ്റ്റ്. പോലീസ് കെന്നഡിക്കെതിരെ ഐടി ആക്ട് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഫ്രാങ്കോ മുളയ്ക്കല്‍ പ്രതിയായ പീഡനക്കേസിലെ അന്വേഷണവും വിചാരണയും നീതിപുര്‍വമായി നടത്തണമെന്നാവശ്യപ്പെട്ട് സമരത്തിനിറങ്ങിയ കന്യാസ്ത്രീകള്‍ക്കെതിരെയാണ് 2019 ല്‍ അധിക്ഷേപ പരാമര്‍ശം നടത്തിയത്. ബലാത്സംഗത്തിനിരയായ കന്യാസ്ത്രീക്കെതിരെ ചാനല്‍ ചര്‍ച്ചകളില്‍ ഉള്‍പ്പെടെ കെന്നഡി നടത്തിയ പ്രതികരണങ്ങള്‍ നേരത്തെ വിവാദമായിട്ടുണ്ട്.