
കേരളത്തിലെ ഭരണ-പ്രതിപക്ഷ അംഗങ്ങൾ ഒന്നിച്ച് പിന്തുണച്ചുകൊണ്ട് പൗരത്വ നിയമ ഭേദഗതി റദ്ദാക്കണമെന്ന പ്രമേയം കേരള നിയമസഭ പാസ്സാക്കി.എന്നാൽ നിയമസഭാ പാസാക്കിയത് പുല്ലുവില ഇല്ലാത്ത ഒരു കടലാസ് ആണത്രേ എന്ന് സോഷ്യൽ നിരീക്ഷണം .പ്രമുഖ സോഷ്യൽ ആക്ടിവിസ്റ്റ് കെ.പി.സുകുമാരൻ ഫെയ്‌സ്ബുക്കിൽ കുറിച്ചത് ഈ നിയമസഭാ പാസാക്കിയ പ്രമേയത്തിന് പുല്ലുവില എന്നാണ് .നിലവിലെ പൗരത്വ നിയമ ഭേദഗതി പ്രകാരം പാക്കിസ്താൻ,ബംഗ്ലാദേശ്, അഫ്‌ഗാൻ എന്നീ മൂന്ന് മുസ്ലീം രാജ്യങ്ങളിൽ നിന്ന് മതപീഢനം സഹിക്കാൻ കഴിയാത്തതിനാൽ യാതൊരു രേഖയും ഇല്ലാതെ 2014 ഡിസംബർ 31നു മുൻപ് വന്ന ഹിന്ദുക്കൾ ഉൾപ്പെടെയുള്ളവർക്ക് ഇന്ത്യൻ സർക്കാർ പൗരത്വം കൊടുക്കുക തന്നെ ചെയ്യും എന്നും കെ.പി.സുകുമാരൻ എഴുതുന്നു .
പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് പ്രമേയം അവതരിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി വ്യക്തമാക്കി. ഈ നിയമം രാജ്യത്ത് മതവിവേചനത്തിന് ഇടയാക്കും. പൗരത്വ നിയമം പ്രവാസികള്‍ക്കിടയിലും ആശങ്ക സൃഷ്ടിക്കുന്നുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പൗരത്വ നിയമത്തില്‍ മതരാഷ്ട്ര സമീപനമാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ഇത് ഭരണഘടന മുന്നോട്ട് വെയ്ക്കുന്ന മതനിരപേക്ഷ നിലപാടിന് വിരുദ്ധമാണ്. അതുകൊണ്ട് തന്നെ പൗരത്വ നിയമം ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളുമായി പൊരുത്തപ്പെടുന്നതല്ലെന്നും പ്രമേയത്തില്‍ പറയുന്നു.മുഖ്യമന്ത്രി പിണറായി വിജയനാണ് നിയമസഭ വിളിച്ച് ചേർത്ത പ്രത്യേക സമ്മേളനത്തിൽ പ്രമേയം അവതരിപ്പിച്ചത്.
കെ.പി.സുകുമാരന്റെ പോസ്റ്റ് :
കേരള നിയമസഭ പാസ്സാക്കിയത് പുല്ല് വില ഇല്ലാത്ത ഒരു കടലാസാണ്. നിലവിലെ പൗരത്വ നിയമ ഭേദഗതി പ്രകാരം പാക്കിസ്താൻ,ബംഗ്ലാദേശ്, അഫ്‌ഗാൻ എന്നീ മൂന്ന് മുസ്ലീം രാജ്യങ്ങളിൽ നിന്ന് മതപീഢനം സഹിക്കാൻ കഴിയാത്തതിനാൽ യാതൊരു രേഖയും ഇല്ലാതെ 2014 ഡിസംബർ 31നു മുൻപ് വന്ന ഹിന്ദുക്കൾ ഉൾപ്പെടെയുള്ളവർക്ക് ഇന്ത്യൻ സർക്കാർ പൗരത്വം കൊടുക്കുക തന്നെ ചെയ്യും. അങ്ങനെ കൊടുത്തില്ലെങ്കിൽ അനധികൃത കുടിയേറ്റക്കാർ എന്ന നിലയിൽ ഇക്കൂട്ടർ നിയമനടപടി നേരിട്ട് ഡിറ്റൻഷൻ സെന്ററുകളിൽ താമസിക്കേണ്ടി വരും. പൗരത്വ നിയമം പിൻവലിച്ചാൽ അതാണ് സംഭവിക്കുക.
പാക്കിസ്താനിലെയും ബംഗ്ലാദേശിലെയും അഫ്ഗാനിസ്ഥാനിലെയും മുസ്ലീങ്ങൾക്ക് കൂടി പൗരത്വം കൊടുക്കുന്നില്ലെങ്കിൽ ഹിന്ദു അടക്കം ആർക്കും കൊടുക്കരുത്, അവരെല്ലാം തടങ്കൽ പാളയത്തിൽ പോകട്ടെ എന്ന ഹിന്ദു , കൃസ്ത്യൻ, സിഖ്, പാഴ്സി, ബുദ്ധ, ജൈന വിരുദ്ധ പ്രമേയം ആണ് കേരള നിയമസഭ പാസ്സാക്കിയത്. അതായത് പാക്ക്,ബംഗ്ലാദേശ്.അഫ്ഗാൻ മുസ്ലീങ്ങളോടുള്ള ഇന്ത്യൻ മുസ്ലീങ്ങളുടെ ഉമ്മത്ത് മാത്രം പ്രതിഫലിപ്പിക്കുന്ന പ്രമേയം. ഈ പ്രമേയം ഹിന്ദു കൃസ്ത്യനാദി വിഭാഗങ്ങൾ പുല്ല് പോലെ തള്ളിക്കളയും. പാക്കിസ്ഥാനിലെയും ബംഗ്ലാദേശ്,അഫ്ഗാനിലെയും മുസ്ലീങ്ങൾ ഇന്ത്യയിലേക്ക് വന്ന് പൗരത്വം സമ്പാദിക്കേണ്ടതില്ല. അവരോടുള്ള മതേതര ഉമ്മത്ത് വിജയിക്കാൻ പോകുന്നില്ല.
എല്ലാ പാക്ക് ,അഫ്ഗാൻ, ബംഗ്ലാദേശ് അനധികൃത മുസ്ലീം കുടിയേറ്റക്കാരെയും ഇന്ത്യയിൽ നിന്ന് പുറത്താക്കുക തന്നെ വേണം. അതേ സമയം അവിടന്ന് ഇങ്ങോട്ട് വന്ന ഹിന്ദു അടക്കമുള്ളവർക്ക് പിണറായി വിജയന്റെയും രമേശ് ചെന്നിത്തലയുടെയും കേരള പൗരത്വം വേണ്ട. അവർക്ക് മോദി സർക്കാർ ഇന്ത്യൻ പൗരത്വം കൊടുത്തോളും. ഈ പ്രമേയം പാസ്സാക്കിയതിലൂടെ കേരളത്തിലെ രണ്ട് മുന്നണിയുടെയും ഹിന്ദു വിരുദ്ധതയും മുസ്ലീം പ്രീണനവും വെളിവായി എന്നല്ലാതെ വേറെ ഒരു ചുക്കും നടക്കാൻ പോകുന്നില്ല. പൗരത്വ ബില്ലിലൂടെ ഇന്ത്യൻ മുസ്ലീങ്ങളും പുറത്താക്കപ്പെടും എന്ന നുണ ഉളുപ്പില്ലാതെയാണ് ഓ.രാജഗോപാൽ ഒഴികെയുള്ള എല്ലാ എം.എൽ.എ.മാരും നിയമസഭയിൽ പ്രസംഗിച്ചത്.
പൗരത്വ നിയമ ഭേദഗതി പ്രകാരം ഒരു ഇന്ത്യൻ മുസ്ലീമും ഇന്ത്യയിൽ നിന്ന് പുറത്താക്കപ്പെടുകയില്ല എന്ന് അരിയാഹാരം കഴിക്കുന്ന എല്ലാവർക്കും അറിയാം. പുറത്താക്കപ്പെടും എന്ന് ആർക്കെങ്കിലും തോന്നുന്നത് തെറ്റിദ്ധാരണ നിമിത്തമാണ്. വസ്തുതകൾ ധരിപ്പിച്ചിട്ടും തെറ്റിദ്ധാരണ മാറുന്നില്ലെങ്കിൽ അവരുടെയൊക്കെ തലയിൽ തീട്ടം നിറഞ്ഞത് കൊണ്ടായിരിക്കും. കുറേ കഴിയുമ്പോൾ ഒരു മുസ്ലീമും പോകുന്നില്ലല്ലൊ എന്ന് കാണുമ്പോഴെങ്കിലും ആ തീട്ടത്തലയന്മാർക്ക് കാര്യം ബോധ്യമാകുമായിരിക്കും.
ഇപ്പോൾ മതേതരക്കാർ വിചാരിക്കുന്നത് ജനങ്ങൾ ഒട്ടാകെ ഈ പൗരത്വ നിയമത്തിനെതിരെ സമരത്തിലാണ് എന്നാണ്. എന്നാൽ 99.9 ശതമാനം ജനങ്ങളും ഈ രാജ്യദ്രോഹ സമരത്തെ അവരവരുടെ വീടുകളിൽ ഇരുന്ന് പുച്ഛത്തോടെ വീക്ഷിക്കുന്നുണ്ട്. അവർക്ക് തെരുവിൽ ഇറങ്ങേണ്ട ആവശ്യമില്ല. ബാലറ്റ് എന്നൊരു ആയുധമുണ്ട്. അത് പ്രയോഗിക്കാനുള്ള അവസരം കിട്ടുമ്പോൾ ഈ മതേതര രാജ്യദ്രോഹികളോട് പകരം ചോദിക്കും.
വാൽക്കഷണം: നിയമസഭാ നടപടികൾ ഞാൻ ടിയിൽ വീക്ഷിച്ചു. ഷാഫി പറമ്പിലിന്റെയും സ്വരാജിന്റെയുമൊക്കെ ആവേശവും ഐക്യവും കണ്ട് കോരിത്തരിച്ചു പോയി. എന്തിനാണ് പുട്ടിനു പീരയിടുന്നത് പോലെ സ്പീക്കറെ സാർ സാർ എന്ന് വിളിച്ചോണ്ടിരിക്കുന്നത്. ആർക്കും എതിർപ്പ് ഇല്ലല്ലൊ. പിന്നെ എന്തിനാ? ഏതായാലും ഈ ഐക്യം നീണ്ടുപോകണം. കാരണം ഒന്നിനു പിറകെ ഒന്നായി ഏകീകൃത സിവിൽ കോഡ് പോലെ പല നിയമങ്ങളും ഇനിയും വരാനുള്ളതാ…